“സുന്ദരിക്കോതയ്ക്ക് വല്ലാതെ തണുക്കുന്നുണ്ട് തോന്നുന്നല്ലോ? ഏഹ്? ഞാൻ നിന്നെയൊന്നു ചൂടാക്കട്ടെ….”
ആശങ്കയും നിസ്സഹായവസ്‌ഥയും കൊണ്ട് ഞാൻ ചുറ്റുമുള്ളവരെ നോക്കി. ഞങ്ങളുടെ ജസ്റ്റ് മുന്നിലുള്ള ഒന്ന് രണ്ടു സീറ്റെല്ലാം ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. മുൻപിൽ ആണ് ആളുകൾ, അവരെല്ലാം സുഖമായി ഉറങ്ങുകയാണ്
എങ്ങനെ ഇവിടെ നിന്ന് രക്ഷപെടാമെന്നു ഞാൻ ആലോചിക്കുമ്പോ, തോക്കു ചൂണ്ടുന്ന താടിക്കാരന്റെ മുഖം എന്റെ മനസിനെ ഓരോ തവണയും തോൽപിച്ചുകൊണ്ടിരുന്നു. ഞാൻ സ്‌മൃതിയെ നോക്കുമ്പോ അവളും നിസ്സഹായവസ്‌ഥയിൽ എന്നെ ഒരു നോട്ടം നോക്കി, എന്റെ കണ്ണുകൾ പൊട്ടുന്നപോലെ എനിക്ക് തോന്നി. അവളുടെ നോട്ടത്തിൽ നിന്നും കണ്ണ് തെന്നി മാറുമ്പോ അയാളുടെ കൈവിരലുകൾ സ്‌മൃതിയുടെ തോളിൽ അയാൾ വളരെ പതിയെ തലോടിക്കൊണ്ടിരുന്നു. ഞാൻ എന്തെങ്കിലും പറയാൻ ഒരുങ്ങുമ്പോ കൂട്ടാളി എന്റെ തോളിൽ അമർത്തുന്നത് എന്നെ നിഷ്പ്രഭമാക്കി.
ആ സമയം ബസിന്റെ ചെറിയ കുലുക്കത്തിൽ സ്‌മൃതിയെ അയാൾ സീറ്റിന്റെ വിന്ഡോയിലേക്ക് തോള്കൊണ്ട് കൂടുതൽ അമർത്തുകയും ചെയ്തുകൊണ്ടിരുന്നു.
“ഭായി ….പ്ലീസ് …..ഞങ്ങളെ ……” ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കേണു നോക്കി. പക്ഷെ മുഴുമിപ്പിക്കും മുൻപേ എന്റെ ഇടതു വശത്തിരിക്കുന്ന മെലിഞ്ഞവൻ എന്റെ വയറിലേക്ക് കത്തിയുടെ മൂർച്ച അറിയിക്കാൻ എന്നോണം അമർത്തി പിടിച്ചു. ഒപ്പം എന്റെ കണ്ണിലേക്ക് നോക്കി പതറാതെ അവൻ പറഞ്ഞു.
“ഗുരുജി നിന്നോട് ചെലക്കാതെ ഇരിക്കാൻ പറഞ്ഞില്ലേ മൈരേ..”
ഞാൻ വേറെ വഴിയില്ലാതെ ശാന്തമായി ഗുരുജിയുടെ അടുത്തിരിക്കുന്ന എന്റെ സ്‌മൃതിയെത്തന്നെ നോക്കിയിരുന്നു. അവൾ തണുപ്പിനാൽ മരവിച്ചപോലെയെനിക്ക് തോന്നി. ഹൃദയം ഭയഡമരുകം പോലെ മിടിക്കുമ്പോൾ അപരിചിരിയായ ആ രണ്ടു മനുഷ്യരും വളരെ ശാന്തമായി കാണപ്പെട്ടു. ഇതുപോലെ ഉള്ള യാത്രയിൽ ആളുകൾക്ക് ആയുധം ചിലപ്പോ ആവശ്യമായി വന്നേക്കാം പക്ഷെ ഒരു ഫോറിൻ നിർമിത സെമി ഓട്ടോമാറ്റിക് റൈഫിൾ കൈവശം വക്കണമെങ്കിൽ ഉറപ്പായും ഇവർ കവർച്ചക്കാരോ, അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ കൊടിച്ചിപട്ടികളോ ആയിരിക്കണം. ഉറപ്പ്.
എനിക്ക് ഇവിടെ നിന്നും ഇവരിൽ നിന്നും രക്ഷപെട്ടെ മതിയാകൂ.
പക്ഷേ എങ്ങനെ? ഉറങ്ങികിടക്കുന്നവരെ ഉണർത്താണോ?, ഇനി അവർ ഉണർന്നാൽ തന്നെ സഹായിക്കുമെന്നു എന്താണ് ഉറപ്പ്?. മിഡിൽ – ലോ ക്‌ളാസ് ആളുകളാണ്, പോരാത്തതിന് കന്നഡ കേട്ടാൽ മനസിലാകുമെങ്കിലും പറഞ്ഞൊപ്പിക്കാൻ പണിയാണ്. പക്ഷെ അവർ സഹായിക്കുമെങ്കിൽ ഗുരുജിയും കൂട്ടാളിയും ആയുധം ഉപയോഗിച്ചാൽ. നിരായുധരായി അവരുടെ മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കും. വേറേ വഴിയില്ല! ഞാനവരെ തന്നെ നീരീക്ഷിച്ചുകൊണ്ട് ഇരുപ്പു തുടർന്നു.
“കയ്യിലെ പുതപ്പ് വെച്ച് നീയെന്തു ഉണ്ടാക്കാൻ ആണ്, അതിങ്ങു തന്നേ.”
അയാളുടെ ഘന ശബ്ദത്തിൽ ഉള്ള ആജ്ഞയോടൊപ്പം കൂട്ടാളിയുടെ കത്തിയും നിശബ്ദമായി എന്നോട് കല്പിക്കുമ്പോ ഞാൻ എന്ത് ചെയ്യും.
ബ്ലാങ്കറ്റ് ഗുരുജിയുടെ മടിയിലേക്ക് ഞാൻ ഇട്ടുകൊടുത്തു. അന്നേരം അത് കൈകൊണ്ട് വിരിച്ചുകൊണ്ട് സ്‌മൃതിയ്ക്ക് കൊടുത്തു.