മാറിയുള്ള പേര് പോലും അറിയാത്ത ഈ ഗ്രാമപ്രദേശത്തിൽ ഞങ്ങൾ കുടുങ്ങിയിരിക്കുന്നു. ഡ്രൈവർ ആണെങ്കിൽ വല്ലാതെ പരിഭ്രാന്തിയിലായി, ഞങ്ങൾക്ക് മറ്റൊരു ക്യാബ് അയയ്ക്കാൻ തന്റെ ബോസിനെ വിളിക്കാൻ കഴിയുമോ എന്ന് ചോദിക്കാനുള്ള മനസ്സ് എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. പകരം ഞാൻ ധാബ ഉടമയോട് സംസാരിക്കാം എന്ന് വെച്ചു.
“ഉച്ചയോടെ ബാംഗ്ലൂർ എത്തണം അല്ലെ ? എന്റെ അഭിപ്രായത്തിൽ നിങ്ങൾ മൂടൽ മഞ്ഞ് കഴിയുന്നത് വരെ ഇവിടെ നിൽക്കൂ. ഇതിനു മുകളിൽ നിങ്ങൾക്ക് വിശ്രമിക്കാൻ ഒരു മുറി തരപ്പെടുത്തി തരാം” അയാൾ ഉറപ്പു നൽകി.
“ഇല്ല, എനിക്ക് ഉച്ചയോടെ ബാംഗ്ലൂർ എത്തിയെ പറ്റൂ.”
“ശരി …ഒരുവഴിയുണ്ട്….”
“എന്താണത്?”
“ഈ സമയം ബാംഗ്ലൂരിലേക്ക് ഒരു ബസ് ഉണ്ട്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് അല്ല. ഒരു സ്വകാര്യ ബസ്.”
“അതെ അല്ലെ … ഏത് സമയത്താണ് അത് വരുന്നത്?”
“ഇത് ഉടൻ ഇവിടെയെത്തും. പക്ഷേ സാർ … നിങ്ങൾ … ഒപ്പം നിങ്ങളുടെ ഭാര്യ … അതൊരു നല്ല തീരുമാനമാണോ എന്ന് എനിക്കറിയില്ല. ഇത് നിങ്ങൾ സാധാരണ സഞ്ചരിക്കുന്ന ലക്ഷറി-എസി ടൈപ്പ് ബസ് അല്ല. ഒരു പഴയ ബസാണ്, ഒരുപാടു ദൂരം ഗ്രാമങ്ങളിൽ കൂടെ കറങ്ങിയാണ് പോകുന്നത്, വെളുപ്പിന് എത്തുമായിരിക്കും പക്ഷെ……രാത്രിയിൽ ഈ തണുപ്പ്….”
ഈ സമയത്ത്, അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിരിക്കണം. പകരം, ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു,
“അത് കുഴപ്പമില്ല . പുലർച്ചെയ്‌ക്കുള്ളിൽ കൊണ്ട് അങ്ങെത്തുമായിരിക്കും അല്ലെ .”
“സാധ്യത അങ്ങനെയാണ്, റോഡുകളുടെ സ്‌ഥിതിയും ബസിന്റെ സ്‌ഥിതിയും മോശമാണ് പറഞ്ഞല്ലോ…”
പക്ഷെ ഞാൻ അത് സഹിക്കാമെന്നു വെച്ചത് ആ മീറ്റിംഗ് നടത്താൻ ഞാൻ വളരെ ഉത്സുകനായിരന്നത് കൊണ്ട് മാത്രമാണ്.
ഞങ്ങളുടെ ക്യാബ് ഡ്രൈവറുടെ പ്രശ്‌നത്തിന് ഞാൻ 2000 രൂപ നൽകി. ഞങ്ങൾ ധാബയുടെ മുന്നിൽ ബാഗുമായി കാത്തിരുന്നു, ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ധാബക്കാരൻ ചൂണ്ടി കാണിച്ചു, ആ ബസാണ് എന്ന്.
ബസ് വളരെ ഗംഭീരമായിരുന്നു, ഞങ്ങൾ ഇതുവരെ അങ്ങനെ ഒരു ബസ് കണ്ടിട്ടില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ളതും പെയിന്റ് ഇളകിയതും ആയിരുന്നു. ഇരിപ്പിടങ്ങൾ വളരെ പരന്നതും റെക്സൈൻ കവർ ഉപയോഗിച്ചതുമായിരുന്നു. എങ്കിലും ഞങ്ങൾ അതിൽ പ്രവേശിക്കാമെന്ന് തീരുമാനിച്ചു. വേറെ വഴിയില്ലലോ,
കാറിന്റെ പാതി തുറന്ന ഡിക്കിയിൽ നിന്ന് ഞങ്ങൾ ലഗേജ് എടുത്ത് ബസ്സിൽ കയറി. ടിക്കറ്റു വളരെ കുറഞ്ഞ നിരക്ക് ആയിരുന്നു ഞാൻ അത് കണ്ടക്ടർക്ക് നൽകി.
“ആഹ് …ഭേഷായിട്ടുണ്ട്” ഞങ്ങൾ മുൻപിലൂടെ കയറിയപ്പോൾ സ്‌മൃതി