വരുകാന്നു ആലോചിച്ചു നമ്മളൊക്കെ മൂപ്പരെ അടിച്ചോടിക്കുമോന്നൊക്കെ പേടിച്ചാ ഇങ്ങോട്ടു വരാതിരുന്നതു.മ്മളെ കോയിക്കോട്ടങ്ങാടീത്തന്നെ ആയിരുന്നു കൊറേക്കാലം.പാവാണു വാപ്പാ ഇനിക്കു പെരുത്തിഷ്ടായി.ഇനി ഇക്ക വാപ്പാനെ വീട്ടീ കേറ്റീലെങ്കിലും ഞാന്‍ സമയം കിട്ടിയാല്‍അവിടെ പോയി കാണും.’
‘എടീ പോത്തെ അയിനു ഞാനെന്തിനാ സമ്മയിക്കാതെ ഇരിക്കുന്നെ.മ്മളെ ഉമ്മാക്കു സന്തോഷാണെങ്കി ഇനിക്കും സന്തോഷാ.’
‘ആ എടാ ഇയ്യു വല്ലതും കഴിച്ചൊ’
‘ഇല്ലുമ്മാ ഇവിടെ വന്നിട്ടു കഴിക്കാന്നു കരുതി വന്നതാ.എന്താ ഉള്ളതു’
‘പുട്ടും പഴോമുണ്ടു മതിയൊ.’
‘ആ മതി പെട്ടെന്നെടുത്തൊ ഉമ്മാ.അതു കഴിച്ചിട്ടു ഒന്നു രണ്ടിടത്തു കല്ല്യാണം വിളിക്കാന്‍ പോകാനുണ്ടു.’
റിയാസിന്റെ തോളിലെ ബാഗു റജീന മേടിച്ചു അകത്തു കൊണ്ടു പോയി വെച്ചു.അവന്‍ തന്റെ പ്രാവിന്‍ കൂടിനടുത്തു ചെന്നു അതുങ്ങളെ തൊട്ടും തലോടിയും നിന്നപ്പൊ ദീജ വിളിച്ചു
‘ഡാ വാ പുട്ടു എടുത്തു വെച്ചിട്ടുണ്ടു വന്നു കഴിക്കെടാ ‘
റിയാസ് കഴിച്ചോണ്ടിരുന്നപ്പൊ ദീജ ചോദിച്ചു
‘ഇനീണ്ടോടാ വിളിക്കാന്‍ കല്ല്യാണത്തിനി ആകെ മൂന്നാലീസല്ലെ ഉള്ളു’
അതു കൊഴപ്പില്ല ഉമ്മ വിളിച്ചാ ഓരൊക്കെ വന്നോളും.നാളെ മൊതലു കൊറേ പരിപാടിണ്ടു.സാധനങ്ങളൊക്കെ വാങ്ങണം. പിന്നെ പന്തലുകാരു നാളെ വരുംന്നാ പറഞ്ഞതു.ഓരു പന്തലിട്ടാലെ ഇതൊരു കല്ല്യാണ വീടാണെന്നു ആളുകളു കരുതൂ.
‘ആ എടാ നീയ്യു വരുമ്പം ഉപ്പാ പറഞ്ഞിരുന്നു കോയിക്കോട്ടങ്ങാടീലു ഹസ്സന്റെ പീടികേന്നു സാധനം എടുത്താ മതീന്നു പൈസ മൂപ്പരു കൊടുത്തോളും ഒക്കെ പറഞ്ഞേപ്പിച്ചിട്ടുണ്ടു ന്നൊക്കെ.’
‘ഊം ശരി’ അവന്‍ പെട്ടന്നു കഴിച്ചു കഴിഞ്ഞെഴുന്നേറ്റു.കൈ കഴുകീട്ടു വരുന്നതും നോക്കി നിന്നദീജ പറഞ്ഞു
‘ആ ഇയ്യു നാളെ തന്നെ കോയാനെ കണ്ടു ബിരിയാണിക്കുള്ള സാധനങ്ങളുടെ ലിസ്റ്റും മേടിച്ചു മുനീറിന്റെ വണ്ടീം വിളിച്ചു പോയാ മതി.’
‘അല്ല ഉമ്മാ ആ പോക്കരാജിക്കാനെ കണ്ടീരുന്നൊ.മൂരിക്കുട്ടന്റെ കാര്യം ന്തായീ റസിയാത്ത എന്തേലും പറഞ്ഞൊ’
‘അതുപ്പൊ കഴിഞ്ഞ ദിവസം റസിയ പറഞ്ഞിട്ടുമൂപ്പരു ഇവടെ വന്നീനു.മൂരിക്കുട്ടനെ മേടിക്കുമ്പം നമ്മളൊരാളും കൂടി ചെന്നാമതി ബാക്കിയൊക്കെ മൂപ്പരു നോക്കിക്കോളാം ന്നു പറഞ്ഞിട്ടുണ്ടു.ന്നാലും ഇയ്യൊരു കാര്യം ചെയ്‌തോളീ മൂപ്പരെ കാണുമ്പം ഒന്നു ചോദിച്ചോണ്ടീ.’
അപ്പോഴേക്കും റജീനയുടെ ഒരുകൂട്ടുകാരി കേറി വന്നു സാജിത.റിയസ്സിനെ കണ്ടു അവള്‍ ചോദിച്ചു
‘ആ ഇക്കാ വന്നൊ .ഞങ്ങളു കരുതി ഇക്കയും നാടു വിട്ടു പോയീന്നു’
‘ഡീ ഡീ സാജിതാ കൊത്തി കൊത്തി മൊറത്തുമ്മെ കേറി കൊത്തല്ലെ. എന്താ എല്ലാം കൂടി രാവിലെ തന്നെ കുറ്റീം പറിച്ചു പോന്നതു കല്ല്യാണത്തിനു ഇനീം ദെവസം ണ്ടല്ലൊ’
‘ഓഹ് പിന്നെ കളിയാക്കണ്ട ഇക്കാഞങ്ങളു കല്ല്യാണപ്പെണ്ണിനു മൈലാഞ്ചി ഇടാന്‍ വന്നതാ.’
ഖദീജയുടെ കുടുംബം 7 [പോക്കർ ഹാജി]
Posted by