ഖദീജയുടെ കുടുംബം 7 [പോക്കർ ഹാജി]

Posted by

‘ഒഹ് തന്നെ ഞാന്‍ കരുതി കല്ല്യാണത്തിനു ബിരിയാണി തിന്നാന്‍ വന്നതാന്നു.’
‘ദീജുമ്മാ ഇതു കേട്ടീലെ ഇക്കാ ഞങ്ങളെ കളിയാക്കുന്നതു .എടീ റജീന എടീ ഇതു നോക്കെടീ അന്റെ ഇക്കാ പറയണതു ‘
‘ഡാ ശെയ്ത്താനെനിനക്കെവിടൊ പോണന്നു പറഞ്ഞതല്ലെ പിന്നെന്താ ഇവിടെ കെടന്നു കറങ്ങി പെങ്കുട്ടിയോളെ പേടിപ്പിക്കുന്നതു.പോടാ പോ ‘
‘എന്റെ പൊന്നുമ്മ ഇതുങ്ങളെ ഒക്കെ പേടിപ്പിക്കാന്‍ ചെയ്ത്താന്‍ വിചാരിച്ചാ കൂടി നടക്കൂല.’
‘ഒറ്റയിടി വെച്ചു തന്നാലുണ്ടല്ലൊ ങാ. ‘
സാജിത മുഷ്ടി ചുരുട്ടി ഇടിക്കാനായി ഓങ്ങിയപ്പോള്‍
‘യ്യൊ ഇടിക്കല്ലെ പൊന്നെ ഇക്ക വെറുതെ പറഞ്ഞതല്ലെ.’
എന്നും പറഞ്ഞു ഒഴിഞ്ഞു മാറി.എന്നിട്ടു റജീനയെ നോക്കി പറഞ്ഞു
‘എടീ പോത്തെ വിളിച്ചൊണ്ടു പോടീ ഇതിനെയൊക്കെ ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിനു ഇടിയാ.’
ഇതൊക്കെ കണ്ടു ചിരിച്ചു കൊണ്ടു ദീജ പറഞ്ഞു
‘എടാ നിന്നോടു ഞാന്‍ പോകാന്‍ പറഞ്ഞതല്ലെ’
‘ന്നാ ഞാന്‍ പോവാണുമ്മാ’
എന്നും പറഞ്ഞവനിറങ്ങി.അവന്‍ പോകുന്നതു നോക്കി നിന്ന സാജിതയുടെ ഇടുപ്പില്‍ ഒരു നുള്ളു കൊടുത്തിട്ടു റജീന പറഞ്ഞു
‘എന്താണു കള്ളിപ്പെണ്ണെ ഒരു കള്ളത്തരം’
‘ഹൗ ന്റെടീ ഒന്നു മെല്ലെ നുള്ളെടീ..’ എന്തു കള്ളത്തരം
‘ബാക്കിയുള്ളോര്‍ക്കും കണ്ണും കാതുമൊക്കെ ഉണ്ടെടീ മോളെ .എന്താണിക്കയെ കണ്ടപ്പൊ ഒരു കള്ള ലക്ഷണം’
‘ഒന്നു പോടീ അവിടുന്നു എന്തു ലക്ഷണംനീ വാ.’
അവള്‍ ചെറിയൊരു നാണത്തോടെ റജീനയേയും വിളിച്ചു കൊണ്ടു അകത്തേക്കു പോയി.
സാജിത മൈലാഞ്ചിയിടാന്‍ മിടുക്കിയാണു കൂട്ടുകാരിയുമാണു ഒന്നിച്ചു പഠിച്ചവളുമാണു. അതുകൊണ്ടാണു അവളെ തന്നെ റജീന വിളിച്ചതു.
‘എടീ സാജിതാ നീയ്യു രാവിലെ ഇക്ക വരുന്നതു കണ്ടിരുന്നല്ലെ.’
‘ആ കണ്ടു എന്താടി ചോയിച്ചെ’
‘ഒന്നൂല്ല്യെടീഅതിന്റെ പൊറകെ നീയും വന്നോണ്ടു ചോയിച്ചതാ’
‘അതു ഞാന്‍ നെനക്കു മൈലാഞ്ചി ഇടാന്‍ വന്നതല്ലെ’
‘ആ ആ മനസ്സിലായി മനസ്സിലായി’
‘ഒന്നു പോടീ അവിടുന്നു. അല്ല നെന്റെ വാപ്പാ വന്നിട്ടെങ്ങനെ ഉണ്ടു.’
‘വാപ്പയൊ മൂപ്പരുസൂപ്പറാ.പാവം ഇനിക്കു കൊറേ ഇഷ്ടായി.’
‘ന്നിട്ടെവിടെ മൂപ്പരു ,ഞാന്‍ കണ്ടീലല്ലൊ’
‘വാപ്പാ പോയെടി ഇനി മറ്റന്നാളിലെ വരൂ ‘
‘വാപ്പ ഉള്ളതോണ്ടു ഹനീഫിക്കാക്കു വരാന്‍ പറ്റീട്ടുണ്ടാവില്ല ല്ലെ’

Leave a Reply

Your email address will not be published. Required fields are marked *