ശിഖാ….
ശിഖ : അവന്‍ വന്നു.. വേഗം പോ….
അവർ 2 പേരും ഒരു റൂമിൽ ഒളിച്ചു….
**********************************
ഞാൻ : നീ എന്തിനാടീ ഇപ്പൊ ഇങ്ങോട്ടേക്ക് വിളിച്ചേ….
ശിഖ : അതൊക്കെ പറയാം.. നീ അകത്തേക്ക് വാ….
എന്നെ അകത്തേക്ക് വലിച്ചു കേറ്റി….
ഞാൻ : എന്താടീ, നീ കാര്യം പറ….
അപ്പോഴേക്കും അവൾ എന്നെ കെട്ടിപ്പിടിച്ചു……. എനിക്കെന്തോ shock അടിച്ച പോലെ ഒരു ഫീൽ അനുഭവപ്പെട്ടു…..
അവൾ വിട്ടുമാറി…. എന്നിട്ട് എന്നോട് പറഞ്ഞു…..
[പിന്നെ Rocky എന്നുള്ളത് അവന്റെ വിളിപ്പേര് ആണ്… അവന്റെ ശെരിക്കും ഉള്ള പേര് Nihal എന്ന് വിചാരിക്കുക…]
ശിഖ : എടാ നിഹാലേ…. എനിക്ക് നിന്നെ ഇഷ്ടാ….കൊറേ ദിവസം ആയി പറയണം എന്ന് ആലോചിക്കുന്നു…. ഇന്നാ അത് സാധിച്ചത്…. എപ്പോഴും നീ കൂടെ ഉണ്ടാകുമ്പോള്‍ എനിക്ക് എന്തോ പോലെ ആയിരുന്നു… എപ്പോഴും എന്റെ കൂടെ ഉണ്ടാകും…നല്ല ബെസ്റ്റി ആയിട്ട്… പക്ഷേ കുറച്ച് ദിവസം ആയിട്ട് എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി വന്നു…. അത് പ്രേമം ആണോ അതോ ഫ്രണ്ടിനോടുള്ള ഇഷ്ടം ആണോ എന്ന് അറിയില്ലായിരുന്നു…. പിന്നെ ആണ് ഞാൻ അത് മനസ്സിലാക്കിയത്.. അത് പ്രേമം ആണെന്ന്…. എടാ നിന്നെ മുമ്പ് ഒരുത്തി തേച്ചതാണെന്ന് എനിക്കറിയാ…. ബട്ട് എനിക്ക് നിന്നെ തേക്കാൻ പറ്റില്ല….. അത്രക്കും ഇഷ്ടമാണടാ നിന്നെ…പിന്നെ നിനക്ക് എന്നെ ഇഷ്ടം ആണോ?
ഇതൊക്കെ കേട്ടപ്പോൾ മരവിച്ച അവസ്ഥ പോലെ ആയി എന്റെ അവസ്ഥ….