ഞാൻ : എനിക്കറിയില്ല….. നീ വരുന്നുണ്ടോ എന്റെ കൂടെ?
ഷാഹില്‍ : ഏയ് ഞാൻ ഇല്ല…. എനിക്ക് വേറെ പണി ഉണ്ട്…. ടൗണിൽ പോകണം… അത് കൊണ്ട് എനിക്ക് വരാൻ പറ്റില്ല…. നീ തന്നെ ഒറ്റക്ക് പൊയ്ക്കോ….
ഞാൻ : ആ ശെരി….
അങ്ങനെ കുറച്ച് നേരം ഫുട്ബോൾ കളിച്ചിട്ട് വീട്ടിലേക്ക് പോയി….
വീട്ടിലേക്ക് എത്തിയപ്പോഴും ആ ചിന്ത മനസ്സിൽ വന്നുകൊണ്ടിരുന്നു…
എന്നാലും എന്തിനാ അവൾ എന്നെ അവിടേക്ക് വിളിച്ചത്?.. കാര്യം പറയാന്‍ ആണേൽ നേരിട്ട് വന്ന് പറഞ്ഞാ പോരേ… അതും കാട്ടിലേക്ക് എത്തിയിട്ട് തന്നെ പറയണോ….
അങ്ങനെ ചിന്തിച്ച് ചിന്തിച്ച് അവസാനം ഉറങ്ങിപ്പോയി….
രാവിലെ കുറച്ച് നേരത്തെ എണീറ്റു…. പിന്നെ പ്രഭാതകര്‍മ്മങ്ങള്‍ ഒക്കെ കഴിഞ്ഞ് ഒന്ന് ഫോൺ എടുത്തതാ….
നോക്കിയപ്പോൾ 13 മിസ്സ് കോൾ… ഫോൺ സൈലന്റ് ആയിരുന്നു. ഞാൻ തിരിച്ച് അങ്ങോട്ടേക്ക് വിളിച്ചു… അവൾ ഫോൺ എടുത്തു…
ശിക്ഷ : എടാ മാങ്ങാത്തലയാ, കിഴങ്ങാ, എത്ര നേരം ആയടാ ഫോണിൽ വിളിക്കാൻ തുടങ്ങിയിട്ട്? നീ എന്താ എടുക്കാത്തേ?
ഞാൻ : ഫോൺ സൈലന്റ് ആടീ… അതാ കേള്‍ക്കാത്തേ… ആ, പറ….
ശിഖ : എടാ, നീ ഇപ്പൊ വാ…
ഞാൻ : എവിടേക്ക്?