“ഇവിടെ ഓരോരുത്തർ പെൺപിള്ളേരെ ബൈക്കിൽ കൊണ്ട് കറങ്ങാൻ അവസരം നോക്കി നടക്കുമ്പോൾ നീ എന്താ അവസരം കിട്ടിയിട്ടും ഒഴിഞ്ഞ് മാറി നടക്കുന്നത്.”
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.
“പേടി കാരണം.”
ആൾ അത്ഭുതത്തോടെ ചോദിച്ചു.
“പേടിയോ?”
ഒന്ന് മൂളിയ ശേഷം അവൻ പറഞ്ഞു.
“നിന്നോട് ഞാൻ സത്യം തുറന്നു പറയാം.. പക്ഷെ എന്നെ കളിയാക്കുകയോ മറ്റൊരാളോട് ഇത് പറയുകയോ ചെയ്യരുത്.”
“നീ എന്റെ ബെസ്ററ് ഫ്രണ്ട് ആണ്.. അതുകൊണ്ട് നീ എന്നോട് പറയുന്ന സീക്രെട്സ് ഒരിക്കലും മറ്റൊരാൾ അറിയില്ല.. നിനക്ക് എന്നോട് എന്തും തുറന്നു പറയാം, ഞാനും അതുപോലെ തന്നെ ആയിരിക്കും.”
ഒരു കാറിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറിയ ശേഷം അവൻ പറഞ്ഞു.
“ഞാൻ ഇതുവരെ ഏതെങ്കിലും പിന്നിലെ ശരീരത്തോ പോട്ട് കൈയിൽ എങ്കിലും തൊടുന്നത് നീ കണ്ടിട്ടുണ്ടോ?”
കീർത്തന ഒന്ന് ആലോചിച്ച് നോക്കി.
ശരിയാണ്.. ഇതുവരെ അങ്ങനെ ഒരു കാഴ്ച കാണുവാൻ കഴിഞ്ഞിട്ടില്ല. പെൺപിള്ളേരോടൊക്കെ സംസാരിച്ച് നിൽക്കുന്ന കാണാറുണ്ടെങ്കിലും സ്പർശിക്കുന്നത് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
“ഇല്ല.. കണ്ടിട്ടില്ല..”
“ചെറുപ്പം മുതലേ ഞാൻ പെൺകുട്ടികളോട് അങ്ങനെ അടുത്ത് ഇടപഴകിയിട്ടില്ല.. ആകെ കൂട്ട് ഉണ്ടായിരുന്നത് കാവ്യയുടെ അടുത്ത് മാത്രമാണ്.. ശരിക്കും പറഞ്ഞാൽ ഞാൻ പെൺകുട്ടികളോട് മിണ്ടറുപോലും ഉണ്ടായിരുന്നിട്ടില്ല.. അതിനു ഒരു മാറ്റം വന്നത് പ്ലസ് ടു ഒക്കെ ആയപ്പോഴാണ്. ഞാൻ അപ്പോഴേക്കും മിണ്ടി തുടങ്ങി. പക്ഷെ അപ്പോഴും അവരുടെ കൈയിൽ ആയാലും സ്പർശിക്കാൻ എനിക്ക് പേടിആയിരുന്നു.. ഞാൻ തൊടുമ്പോൾ അവർ വേറെ അർഥത്തിൽ വല്ലോം തെറ്റുധരിക്കുമോ എന്നുള്ള പേടി.. ആ പേടി എനിക്ക് ഇതുവരെയും മാറിയിട്ടില്ല.. പെൺകുട്ടികളെ ബൈക്കിൽ കൊണ്ട് പോകുമ്പോൾ ബ്രേക്ക് പിടിക്കുമ്പോൾ വല്ലോം അവർ ശരീരത്തു വന്ന് മുട്ടിയാൽ ഞാൻ മനഃപൂർവം വല്ലോം ചെയ്തതാണോ എന്ന് അവർ കരുതുമോ എന്ന പേടി കാരണം ആണ് ആരെയും ബൈക്കിൽ കൊണ്ട് പോകാത്തതും.”
ദീപക്കിന്റെ തലക്ക് തട്ടിക്കൊണ്ടു കീർത്തന പറഞ്ഞു.
“നിനക്ക് വട്ടാണെടാ ചെറുക്കാ..”
“ഞാൻ ആദ്യമേ പറഞ്ഞതാ എന്നെ കാലിയാക്കരുതെന്ന്.”
“ഡാ, ഞാൻ കളിയാക്കിയതല്ല.. ഞാൻ ഒരു കാര്യം പറഞ്ഞു തരാം, ഒരു ആണ് ശരീരത്തു തൊടുമ്പോൾ അത് എന്ത് ഉദ്ദേശത്തോടെ ആണ് തൊടുന്നതെന്നൊക്കെ മനസിലാക്കാൻ പെണ്ണിന് കഴിയും.. പിന്നെ മറ്റൊരു കാര്യം എന്താന്ന് വച്ചാൽ