“നീ എന്തിനാ അവനെ നോക്കുന്നത്, ആ പ്രശനം തീർന്നല്ലോ.”
കീർത്തന അവന്റെ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നു. ജീൻസും ടോപ്പും ആയതിനാൽ ഇരുവശത്തും കാലിട്ടാണ് അവൾ ഇരുന്നത്.
“കീത്തു.. അത്….”
“എന്താ.. ഒരു പെണ്ണിനെ ബൈക്കിൽ കൊണ്ട് പോയാൽ സഖാവിന്റെ പ്രതിച്ഛായ ഇവിടെ നശിക്കുമെന്ന് പേടി ഉണ്ടോ?”
ദീപക് പിന്നെ ഒന്നും മിണ്ടിയില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്ത് കോളജിനു പുറത്തേക്ക് ഓടിച്ചു. കീർത്തന തിരിഞ്ഞ് ശ്രീജയെ നോക്കി.. ഒരു വിജയിയുടെ ചിരി ഉണ്ടായിരുന്നു അവളുടെ മുഖത്ത്. ശ്രീജയുടെ മുഖത്താണെകിൽ അത്ഭുതവും.
ബൈക്ക് കോളേജ് ഗേറ്റ് കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴേക്കും പലരും അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ ദീപക് ആരുടേയും മുഖത്തേക്ക് നോക്കാൻ ശ്രമിച്ചതെ ഇല്ല. എന്നാൽ കീർത്തന ആകട്ടെ ഗേറ്റിനു വെളിയിൽ നിൽക്കുകയായിരുന്ന സൂരജിനെ കണ്ടപ്പോൾ ഒരു ചിരിയോടെ കൈ ഉയർത്തി കാണിക്കുക കൂടി ചെയ്തു.
അവർ പോകുന്നത് കണ്ട് സൂരജിനോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു.
“അവളുടെ ഈ പോക്ക് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല. നീ അവളെ ഒന്ന് വിലവ് ചെയ്യുന്നത് നന്നായിരിക്കും.”
എന്നാൽ അവന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കാത്ത രീതിയിൽ സൂരജ് പറഞ്ഞു.
“എനിക്ക് അവളെ നന്നായി അറിയാം.. അവളുടെ ഭാഗത്തു നിന്നും ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് അവളിപ്പോൾ എന്നെ കണ്ടിട്ട് ഒളിക്കാൻ ശ്രമിക്കാഞ്ഞതും.”
ബൈക്ക് മെയിൻ റോഡ് കയറിയപ്പോൾ ദീപക് ചോദിച്ചു.
“എവിടെക്കാ പോകേണ്ടത്?”
“നിന്റെ വീട്ടിലേക്ക്..”
അവന്റെ കൈ പെട്ടെന്ന് ബ്രേക്കിൽ ഒന്ന് അമർന്നു.
അവൾ പെട്ടെന്ന് പറഞ്ഞു.
“ബൈക്ക് നിർത്താതെ മുന്നോട് ഓടിക്കെടാ.. ഞാൻ ഇതുവരെ നിന്റെ വീട് കണ്ടിട്ടില്ലല്ലോ. അതുകൊണ്ടു ഒന്ന് കാണാം എന്ന് വിചാരിച്ചു.”
അവൻ ഒന്നും മിണ്ടാതെ ബൈക്ക് മുന്നോട്ടോടിച്ചു.
അവർക്കിടയിൽ കുറച്ചുന്നേരം നിശബ്തത തുടർന്നപ്പോൾ അവൾ ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
“എന്താ?”
“നിന്റെ പ്രോബ്ലം എന്താണ്?”
അവൻ ഗ്ലാസിൽ കൂടി അവളുടെ മുഖത്തേക്ക് പാളി നോക്കികൊണ്ട് പറഞ്ഞു.
“മനസിലായില്ല..”