നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Posted by

കീർത്തന ആദ്യം നേരെ പോയത് കാന്റീനിലേക്കാണ് എന്നാൽ ദീപക് അവിടെ ഉണ്ടായിരുന്നില്ല. അവൾ തിരികെ വരാന്തയിൽ കൂടി നടക്കുമ്പോഴാണ് മാവിൻ ചുവട്ടിലെ സിമെന്റ് ബെഞ്ചിൽ ദീപക് ഒറ്റക്ക് ഇരിക്കുന്നത് കാണുന്നത്.

അവൾ വേഗം അവിടേക്ക് നടന്നു.

തന്റെ മുന്നിൽ ആരോ വന്ന് നിൽക്കുന്നു എന്ന് തോന്നിയ ദീപക് മൊബൈലിൽ നിന്നും തലയുയർത്തി നോക്കി. കീർത്തന ആണ് അത് എന്ന് മനസ്സിലായതും അവൻ വീണ്ടും മൊബൈലിലേക്ക് ശ്രദ്ധ തിരിച്ചു.

ദീപക് പിണക്കത്തിൽ ആണെന്ന് അവൾക്ക് മനസിലായി.. അവന്റെ അരികിലേക്ക് ഇരുന്ന ശേഷം അവൾ മൊബൈൽ പിടിച്ചു വാങ്ങി.

എന്നിട്ടും അവൻ യാതൊരു പ്രതികരണവും ഇല്ലാതെ അവിടെ തന്നെ ഇരുന്നു.

“ദീപു, സോറി..”

അവൻ അത് കേൾക്കാത്ത മട്ടിൽ തന്നെ ഇരുന്നു.

“നീ എന്നോട് മിണ്ടില്ലേ ?”

അവളുടെ സ്വരത്തിലെ ഇടർച്ച കേട്ടപ്പോൾ അവനു മനസിലായി ഇനിയും താൻ മിണ്ടാതിരുന്നാൽ അവൾ പറയുമെന്ന്.

“നീ തന്നാണ് എന്നോട് പറഞ്ഞത് നമ്മൾ ബെസ്ററ് ഫ്രണ്ട് ആണ്.. നമുക്കിടയിൽ സീക്രെട്സ് പാടില്ല എന്തുണ്ടെലും തുറന്ന് പറയണം എന്നൊക്കെ.. എന്നിട്ടിപ്പോൾ…….”

“ഡാ.. എനിക്ക് പിരീഡ് ആയി, രാവിലെ തൊട്ടേ നല്ല പെയിൻ ഉണ്ട് എനിക്ക്.. അതിന്റെയൊക്കെ ഒരു മൂഡോഫിൽ ഇരിക്കുവായിരുന്നു ഞാൻ. അതുകൊണ്ടാണ് നീ വന്നു ചോദിച്ചപ്പോൾ അറിയാതെ അങ്ങനെ പറഞ്ഞു പോയത്.. സോറി.. ഇതവണത്തേക്ക് എന്നോട് ക്ഷമിക്ക് നീ.”

ആദ്യായിട്ടായിരുന്നു ഒരു പെൺകുട്ടി അവന്റെ മുഖത്തു നോക്കി പിരിയഡ് ആണെന്ന് തുറന്നു പറയുന്നത്, അതുകൊണ്ടു തന്നെ പെട്ടെന്ന് എന്ത് മറുപടി നൽകണമെന്ന് അവനു അറിയില്ലായിരുന്നു.

കീർത്തന അവന്റെ  ചുമലിലേക്ക് തലയമർത്തി ചേർന്നിരുന്നു. പതിവിലേറെ ചൂട് അവളുടെ ശരീരത്തിന് ഉള്ളതായി അവനു തോന്നി.

“ഇപ്പോഴും നല്ല പെയിൻ ഉണ്ടോ?”

“ടാബ്ലറ്റ് കഴിച്ചത് കൊണ്ട് ഇപ്പോൾ വേദന കുറഞ്ഞ് വരുന്നുണ്ട്.”

അവൻ ചോദിച്ചു.

“ടാബ്ലെറ്റോ ?”

അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.

“എനിക്ക് ഈ ടൈം നല്ല വയർ വേദന ആയോണ്ട് ഞാൻ പെയിൻ കില്ലർ കഴിക്കുമെടാ പൊട്ടാ.”

പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ അവൻ കൈ കീർത്തനയുടെ പിന്നിലൂടെ ഇട്ട് ഇടുപ്പിൽ ചുറ്റി കൈപ്പത്തി അവളുടെ വയറിൽ അമർത്തി. അപ്പോൾ തന്നെ അവനു ചെയ്തത് മോശമായി പോയോ എന്നൊരു തോന്നൽ ഉണ്ടായി കൈ പിൻവലിക്കാൻ തുനിഞ്ഞു.

അവൾ പെട്ടെന്ന് അവന്റെ കൈ വയറിൽ ചേർത്ത് പിടിച്ച്കൊണ്ടു പറഞ്ഞു.

“നീ കൈ അമർത്തി പിടിച്ചപ്പോൾ ഒരു സുഖമുണ്ട്.”

അവൻ പിന്നെ കൈ എടുക്കാൻ തുനിഞ്ഞില്ല, അവളും അവളുടെ കൈപ്പത്തി അവന്റെ കൈയിൽ നിന്നും മാറ്റിയതുമില്ല.

കുറച്ച് നേരം അങ്ങനെ തന്നെ ഇരിന്നപ്പോൾ അവൻ പറഞ്ഞു.

“ഞാൻ ഇന്ന് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ നിൽക്കുവായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *