ചുണ്ടിൽ പറ്റി ഇരിക്കുന്നത് തുടച്ച് കളയാനെന്ന രീതിയിൽ അവന്റെ ചുണ്ടുകളിലൂടെ വിരലോടിച്ചു.
അത് കണ്ടതും പ്രിയ ബാഗും എടുത്തു ദേഷ്യത്തിലെന്ന പോലെ തറയിൽ ആഞ്ഞു ചവിട്ടി ശബ്‌ദമുണ്ടാക്കി അവിടെ നിന്നും നടന്നു പോയി.
ദീപക് സ്തബ്തനായി കീർത്തനയുടെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ മുഖത്ത് പ്രിയയെ ദേഷ്യം പിടിപ്പിച്ചതിന്റെ ഒരു കള്ള ചിരി ഉണ്ടായിരുന്നു അപ്പോൾ.
ഇഡലി അവന്റെ വായിലേക്ക് വച്ചുകൊടുത്തുകൊണ്ടു അവൾ പറഞ്ഞു.
“വാ അടച്ചിരിക്കടാ ചെറുക്കാ..”
അപ്പോഴാണ് അവരുടെ അടുത്തേക്ക് ഉണ്ണിയും ശ്രീജയും വന്നത്.
“ഞാൻ എന്തൊക്കെ ഇനി കാണേണ്ടി വരുമെന്റെ ഈശ്വരാ..”
ശ്രീജ പറഞ്ഞത് കേട്ട് ഉണ്ണി ചോദിച്ചു.
“നീയെന്താ അങ്ങനെ പറഞ്ഞത്?”
“ഇന്നലെ വരെ ഇന്ത്യയും പകിസ്താനും പോലെ നടന്നിരുന്നവരാ.. ഇപ്പോൾ നോക്കിയേ ആഹാരം വാരി വായിലേക്ക് വച്ച് കൊടുക്കുന്നു.”
അത് കേട്ട് മുഖത്തു ഒരു ജാള്യത പടർന്നുവെങ്കിലും അത് മറച്ചു വച്ചുകൊണ്ടു കീർത്തന പറഞ്ഞു.
“ഞാൻ ഇവന് ആഹാരം വാരി കൊടുക്കുന്നത് കണ്ട് നിന്റെ കസിൻ പ്രിയ ഇവിടന്നു ചാടി തുള്ളികൊണ്ടു പോയിട്ടുണ്ട്.”
“ഓഹ് അതാണല്ലേ അവൾ ഇപ്പോൾ മുഖവും വീർപ്പിച്ച് വച്ചുകൊണ്ട് അങ്ങോട്ട് പോയത്.. അവളെ ദേഷ്യം പിടിപ്പിക്കാനായി നീ മനപൂർവം ചെയ്തതല്ലെടി..”
അത് കേട്ട് കീർത്തന ഒന്ന് ചിരിക്കുക മാത്രം ചെയ്‌തു.
അവരുടെ സംസാരം കേട്ട് ദീപക് ശ്രീജയോട് ചോദിച്ചു.
“അപ്പോൾ നിനക്കും അറിയാമായിരുന്നോ അവളുടെ കാര്യം.”
ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
“ഞാനല്ലേ ഈ പൊട്ടിക്ക് ആ കാര്യം പറഞ്ഞു കൊടുത്തേ.”
ദീപക് കീർത്തനയെ നോക്കിയപ്പോൾ അവൾ ഒന്ന് ഇളിച്ചു കാണിച്ചു.
“ആക്ച്വലി എന്താ സംഭവം.. എനിക്കൊന്നും മനസിലാകുന്നില്ല.”
ഉണ്ണിയുടേതായിരുന്നു ആ ചോദ്യം.
“ഡാ.. ആ പ്രിയക്ക് എന്നോട് പ്രേമം ആണെന്ന്.. ഇവൾ പറഞ്ഞപ്പോഴാ ഞാൻ അറിയുന്നേ.”
ഉണ്ണി മുഖത്ത് ഒരു പുച്ഛ ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു.
“അതെനിക്ക് നേരത്തെ മനസിലായിട്ടുള്ള കാര്യമല്ലേ.. ഒരു പെണ്ണിന്റെ പെരുമാറ്റം കാണുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ എങ്ങോട്ടാ കാര്യങ്ങളുടെ പോക്കെന്ന്”
“അപ്പോൾ എനിക്ക് മാത്രമേ ഈ കാര്യം അറിയാതെ ഉണ്ടായിരുന്നുള്ളോ..”
ദീപക്കിന്റെ ചോദ്യം കേട്ട് അവർ പരിസരം മറന്നു ചിരിച്ചു പോയി.
തുടരും…
.