“ഉണ്ണിയമ്മ?”
“അഹ്, ഉണ്ണിയുടെ അമ്മയെ ഞാൻ അങ്ങനെ വിളിക്കുന്നെ.. പണ്ടേ വിളിച്ചുള്ള ശീലമാണ്.”
കീർത്തന മനസിലായി എന്നുള്ള അർഥത്തിൽ തലയാട്ടികൊണ്ട് ഇഡലി പിച്ചി അവന്റെ വായിൽ വച്ച് കൊടുത്തു.
അപ്പോഴാണ് സൂരജ് അവരെയും നോക്കികൊണ്ട് അവിടെ നിന്നും നടന്ന് നീങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.
ചോദിക്കാണോ വേണ്ടയോ എന്ന് ഒന്ന് ആലോചിച്ച ശേഷം രണ്ടും കൽപ്പിച്ച് അവൻ കീർത്തനയോടു ചോദിച്ചു.
“സൂരജ് കീർത്തനയുടെ ആരാണ്?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ചോദ്യം എന്താന്ന് എനിക്ക് മനസിലായി.. പക്ഷെ അതിനുള്ള ഉത്തരം തരുന്നെന് മുൻപ് വേറെ ഒരു കാര്യം എനിക്ക് പറയാനുണ്ട്.”
അവൻ എന്താ എന്നുള്ള അർഥത്തിൽ അവളെ നോക്കി.
“ഞാൻ ഇഷ്ടപ്പെടുന്നവർ എന്നെ ഇങ്ങനെ വലിച്ചു നീട്ടി കീർത്തന എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല. കീത്തു എന്ന് വിളികന്നതാണ് എനിക്കിഷ്ട്ടം.. നീ അതുകൊണ്ടു എന്നെ കീത്തു എന്ന് വിളിച്ചാൽ മതി.”
അവൾ പറഞ്ഞ ഞാൻ ഇഷ്ടപ്പെടുന്നവർ എന്ന വാക്ക് അവന് വല്ലാത്തൊരു സന്തോഷം നൽകി. അവളുടെ മനസ്സിൽ തനിക്കൊരു സ്ഥാനം ഉണ്ടെന്നല്ലേ അതിന്റെ അർദ്ധം.
ചിരിയോടു കൂടി അവൻ പറഞ്ഞു.
“അപ്പോൾ കീത്തു പറ.. എന്താ നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ..”
മനസറിഞ്ഞ് ഒന്ന് ചിരിച്ച ശേഷം അവൾ വീണ്ടും ഇഡലി അവനു നൽകി.
“സൂരജ് എന്റെ അമ്മയുടെ സഹോദരന്റെ മോനാണ്.. അതായത് മുറച്ചെറുക്കൻ.. അത് നിനക്കറിയാമല്ലോ.”
അവൻ അറിയാമെന്ന രീതിയിൽ തലയാട്ടി.
“ഇതറിയാവുന്ന പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഞങ്ങൾ തമ്മിൽ വേറെ എന്തെങ്കിലും റിലേഷൻ ഉണ്ടോന്നു. അപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു മാറിയിട്ടെ ഉള്ളു. നിന്നോടയൊണ്ട് ഞാൻ പറയാം..”
അവൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“മാമനും എന്റെ അമ്മയ്ക്കും ഞങ്ങളെ തമ്മിൽ കെട്ടിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ട്. പക്ഷെ ഞങ്ങളോട് ഇതുവരെ അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല.. അല്ലാതെ തന്നെ ഞങ്ങൾ മനസിലാക്കിയതാണ്. പിന്നെ സൂരജ്ഉം ഞാനും തമ്മിൽ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടേ ഇല്ല. എന്നാലും അവനു എന്നോട് ഒരു ഇഷ്ടമുള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.”
“അപ്പോൾ വീട്ടുകാർ പറഞ്ഞാൽ നീ അവനെ കല്യാണം കഴിക്കുമോ..”
അവൾ ആലോചിക്കുക കൂടി ചെയ്യാതെ പറഞ്ഞു.
“അമ്മ പറഞ്ഞാൽ ഞാൻ ഉറപ്പായും കല്യാണത്തിന് സമ്മതിക്കും.. ഞാൻ ഇതുവരെ അമ്മയുടെ വാക്കുകൾ എതിർത്തിട്ടില്ല. പിന്നെ അറിഞ്ഞൂടാത്ത ഒരുത്തനു തല നീട്ടികൊണ്ടുക്കുന്നതിലും നല്ലതല്ലേ ചെറുപ്പം തൊട്ടേ