വെളിപ്പെടുത്താഞ്ഞതിൽ അവനു ഇപ്പോൾ വളരെ അതികം ഖേദം തോന്നി. നേരത്തെ തന്നെ അവളോട് പറഞ്ഞിരുന്നെങ്കിൽ നല്ലൊരു സുഹൃത്തിനെ തനിക്ക് ലഭിച്ചേനെ.
അവൻ ഒന്നും കൂടി ആ വാക്കുകൾ തന്റെ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു.
അതേ .. നല്ലൊരു കൂട്ടുകാരി മാത്രം..
ദീപക്കിനെ അധികം കാത്തിരുത്തി മുഷിപ്പിക്കാതെ കീർത്തന പെട്ടെന്ന് തന്നെ ദോശയും ഒരു കുപ്പി വെള്ളവുമായി മടങ്ങി എത്തി.റൂമിലെത്തി അവൾ ആദ്യം തന്നെ കസേര ബെഡിനരികിലായി വലിച്ചിട്ടു. എന്നിട്ട് അതിൽ വച്ച് ദോശയുടെ പൊതി തുറന്ന ശേഷം ബെഡിൽ അവനരികിലായി ഇരുന്നു.
ദോശ അവനു പിച്ചി കൊടുക്കുകയും കൂടെ തന്നെ അവളും കഴിക്കുകയോ ചെയ്തു തുടങ്ങി.
ദീപക് ഈ നടക്കുന്നതൊക്കെ ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോഴും. സ്വപനത്തിൽ പോലും കരുതിയിരുന്നതല്ല അവൻ കീർത്തന ഇങ്ങനെ ഭക്ഷണം വാരി തരുന്നത്.
അവന്റെ ചുണ്ടിൽ ചിരി പടരുന്നത് കണ്ട് കീർത്തന എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.
ദീപക് ഒന്നുമില്ലെന്ന രീതിയിൽ തലയാട്ടി.
മുഖത്ത് കൃത്രിമ ദേഷ്യ ഭാവം വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.
“എന്താന്ന് പറയുന്നുണ്ടോ?”
വായിലിരുന്ന ദോശ കഴിച്ചിറക്കി ചിരിയോടെ അവൻ പറഞ്ഞു.
“ഇന്നലെ വരെ എന്നോട് മിണ്ടാതിരുന്ന ആളാണ് ഇപ്പോൾ ആഹാരം വാരി തരുന്നതെന്ന് ഓർത്തു ചിരിച്ചു പോയതാണ്.”
അവളും ചിരിയോടെ മറുപടി നൽകി.
“എന്തും എപ്പോഴും സംഭവിക്കാം മോനെ..”
ദോശ അവന്റെ വായിലേക്ക് വച്ച് കൊടുത്തുകൊണ്ട് അവൾ ചോദിച്ചു.
“എന്നെ മനസ്സിലായിട്ടും ആദ്യം തന്നെ നീ എന്താ എന്നോട് പറയാതിരുന്നത്.”
“കോളേജിൽ വച്ച് ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ നിന്നെ നോക്കി ചിരിച്ചിരുന്നു പക്ഷെ നീ മൈൻഡ് ചെയ്തില്ല. അന്ന് തന്നെ പല പ്രാവിശ്യം ഞാൻ നിന്റെ ശ്രദ്ധ പിടിച്ച് പറ്റുവാൻ ശ്രമിച്ചു. എന്നാൽ ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയം പോലും നീ കാണിച്ചില്ല.. അപ്പോൾ എനിക്ക് ശരിക്കും ഈഗോ അടിച്ചു. ഒന്നുമില്ലേലും നിന്നെ സ്വന്തം ജീവൻ മറന്നു രക്ഷിച്ചതല്ലായിരുന്നോ..അപ്പോൾ എന്നെ അങ്ങനെ അങ്ങ് മറക്കാൻ കൊള്ളാമോ.”
“കോളേജിലെ ആദ്യ ദിവസം ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. പുതിയ ക്ലാസ്സ് റൂം, പരിചയമുള്ളവർ ആരും തന്നെ ഇല്ല, പിന്നെ വീട്ടിൽ നിന്നും ഒരു ലോങ്ങ് പിരിയഡിലേക്ക് മാറി നിൽക്കാൻ പോകുന്നത് ആദ്യമായി., അതിന്റെയൊക്കെ ടെൻഷനിൽ ഞാൻ അന്ന് ഒന്നും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. പിന്നെ നിന്നെ കണ്ടാലും എനിക്ക് മനസിലാകില്ലായിരുന്നു എന്നത് വേറെ ഒരു സത്യം.. ”
ഒന്നു നിർത്തിയ ശേഷം അവൾ പറഞ്ഞു.
“അതൊക്കെ മറന്നേക്ക്, ഇപ്പോൾ നമ്മൾ എന്തായാലും കൂട്ടുകാരായില്ലേ.”
അപ്പോഴേക്കും അവർ ആഹാരം കഴിച്ച് കഴിഞ്ഞിരുന്നു. കൈ ഒകെ കഴുകി വന്ന കീർത്തന ആ റൂമിൽ ഉണ്ടായിരുന്ന മറ്റൊരു ചെറിയ ബെഡ് അവൾക്ക്