എന്നെ മനസിലായിരുന്നല്ലോ. അപ്പോൾ നിനക്കെങ്കിലും എന്നോട് വന്നു പറയാമായിരുന്നല്ലോ.”
അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒലിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും.
അവൾ കരയുന്നത് കണ്ടു ദീപക്കിന് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാതായിപ്പോയി. പതർച്ച മാറിയപ്പോൾ അവൻ പറഞ്ഞു.
“ഡോ .. താൻ കരയാതെ.. ഇപോൾ നമുക്ക് പരസ്പരം മനസിലായല്ലോ.”
അവൾ സ്വയം മുഖത്തെ കണ്ണുനീർ തുടച്ച് മാറ്റി. അവളുടെ വെളുത്തു തുടുത്ത മുഖം ആകമാനം അപ്പോഴേക്കും ചുവന്ന കളർ ആയി മാറിയിരുന്നു.
കുറച്ച് നേരം അവിടം മൊത്തത്തിൽ നിശബ്ദത നിറഞ്ഞു. അതിനെ കീറി മുറിച്ചുകൊണ്ടു ഉണ്ണി പറഞ്ഞു.
“ദീപു.. ഞാൻ കാവ്യയെ വീട്ടിൽ കൊണ്ടാക്കിയിട്ട് വരാം.”
കീർത്തനയെ നോക്കികൊണ്ട് അവൻ തുടർന്നു.
“ഇന്ന് ഇവളുടെ ബെർത്ഡേ ആണ്.. അതിന്റെ ഒരു ഫങ്ക്ഷൻ ഉണ്ട് നൈറ്റ്.. ഇനിയും ഇവളെ വീട്ടിൽ എത്തിക്കാൻ വൈകിയാൽ അമ്മയുടെന്ന് എനിക്ക് കേൾക്കും. ഇവൾ കിടന്ന് ബഹളം വച്ചിട്ടാണ് ഇപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് തന്നെ.”
കാവ്യാ ദീപക്കിനെ നോക്കി പറഞ്ഞു.
“ചേട്ടൻ ഇല്ലാത്തോണ്ട് ഇന്നിനി ഫങ്ക്ഷൻ ഒന്നും വേണ്ടെന്ന് ഞാൻ വീട്ടിൽ പറഞ്ഞതാണ്. അവർ കേട്ടില്ല..”
ദീപക് ചിരിച്ചു കൊണ്ട് പറഞ്ഞു.
“വർഷത്തിൽ ഒന്നേ ഉള്ളു പിറന്നാളൊക്കെ, അതുകൊണ്ടു നീ പോയി ആഘോഷിക്കാൻ നോക്ക്.. അടുത്ത പിറന്നാളിന് നമുക്ക് ഒന്നിച്ച് ആഘോഷിക്കാം.”
പെട്ടെന്ന് കീർത്തന പറഞ്ഞു.
“ഉണ്ണിക്ക് വീട്ടിൽ ഫങ്ക്ഷൻ ഉള്ളതല്ലേ.. പോയിട്ട് ഇനി തിരിച്ച് വരണ്ട, ഞാൻ നൈറ്റ് ഇവിടെ നിന്നോള്ളാം.”
അത് കേട്ടപ്പോൾ ദീപക് ഉൾപ്പെടെ എല്ലാരുടെയും മുഖത്ത് അത്ഭുതം നിറഞ്ഞു.
ദീപക്കിനും കീർത്തനക്കും ഇടയിലുള്ള അകൽച്ച അവർ തന്നെ ഒറ്റക്കിരുന്ന് സംസാരിച്ച് തീർക്കട്ടെ എന്ന കണക്ക് കൂട്ടലിൽ ഉണ്ണി ചോദിച്ചു.
“ഉറപ്പാണോ ഇന്ന് രാത്രി ഇവിടെ നിൽക്കാമെന്നുള്ളത്.”
കീർത്തന അതെ എന്നുള്ള അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി.
“അപ്പോൾ ശ്രീജ എന്റെ ഒപ്പം പൊന്നോ, ഞങ്ങൾ കാറിൽ ആണ് വന്നത്.. ശ്രീജയെ ഹോസ്റ്റലിൽ ആക്കിയിട്ട് ഞങ്ങൾ വീട്ടിൽ പോകാം.”
അതൊരു നല്ല കാര്യം ആണെന്ന് ശ്രീജക്കും തോന്നി. വളരെ വൈകാതെ തന്നെ ദീപക്കിനെയും കീർത്തനയെയും തനിച്ചാക്കി അവർ അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.
ഡോർ അടച്ച് കീർത്തന കസേര ബെഡിനരികിലേക്ക് വലിച്ചിട്ട് അതിൽ ഇരുന്നു. ദീപക് ആണെങ്കിൽ കുറച്ചുസമയങ്ങൾക്കുളിൽ ഇവിടെ എന്താണ് നടന്നത് എന്നുള്ള അന്ധാളിപ്പിൽ ആയിരുന്നു. കീർത്തന തനിക്കൊപ്പം ഒറ്റക്ക് കൂടെ കൂട്ട് നിൽക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയതല്ലായിരുന്നു.
ദീപക്കിനോപ്പം തനിച്ചായപ്പോൾ ഇനി എന്താ അവനോടു