കീർത്തന തല ഉയർത്തി ആ പെൺകുട്ടി ആരാ എന്നുള്ള രീതിയിൽ ഉണ്ണിയെ നോക്കി.
“ന്റെ അനിയത്തി ആണ്. കാവ്യാ..”
കീർത്തന കാവ്യയെ നോക്കി ചിരിച്ചു.. കാവ്യയും മറുപടിയായി ചിരി തിരികെ സമ്മാനിച്ചു.
ദീപക്കിനും കീർത്തനക്കും ഇടയിലുള്ള മഞ്ഞുമല ഉരുക്കി കളയാൻ തന്നെ ഉണ്ണി തീരുമാനിച്ചു.
“അതേ നിന്നെ അപകടത്തിൽ നിന്നും രക്ഷിച്ചതിന് ഒരു നന്ദി എങ്കിലും അവനോടു പറഞ്ഞേക്ക്.. ഇതിപ്പോൾ രണ്ടാമത്തെ പ്രാവിശ്യം ആണ് അവൻ നിന്നെ അപകടത്തീന്നു രക്ഷിക്കുന്നെ.. ഈ പ്രാവിശ്യം കൂടി നീ നന്ദി പറഞ്ഞില്ലെങ്കിൽ മോശമാണ് കേട്ടോ.”
കീർത്തന ആശ്ചര്യ ഭാവത്തോടെ ചോദിച്ചു.
“രണ്ടാമത്തെ പ്രവിശ്യമോ?”
ദീപക് ഈ സമയം ഉണ്ണിയെ തുറിച്ചു നോക്കുകയായിരുന്നു. അവന്റെ നോട്ടം വക വയ്ക്കാതെ ഉണ്ണി അവളോട് ചോദിച്ചു.
“നിന്റെ പിരികത്തിലെ ഈ പാട് എങ്ങനാ ഉണ്ടായത്.”
“അത് പണ്ട് എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായപ്പോൾ…”
“അവന്റെ പിരികത്തിലെയും ഒരു പാട് നീ കണ്ടില്ലേ? അതെങ്ങനാ ഉണ്ടായത് എന്ന് നിനക്കറിയാമോ?”
അവൾ എങ്ങനെ എന്ന ഭാവത്തിൽ ഉണ്ണിയെ തന്നെ നോക്കി.
“ഞങ്ങൾ ഏഴിൽ പഠിക്കുമ്പോൾ ഒരു ക്യാമ്പിന് പോയിരുന്നു.. അന്ന് ബോട്ടിങ്ങിനു പോകുമ്പോൾ ഒരു കാന്താരി പെണ്ണ് ലോറിക്ക് വട്ടം ചാടി.. അന്ന് അവളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവനു കിട്ടിയതാണ് ആ പിരികത്തിലെ സമ്മാനം.”
കീർത്തന വിശ്വസിക്കാനാകാത്ത ഭാവത്തിൽ തല തിരിച്ച് ദീപക്കിനെ നോക്കി. അവൻ ഒരു പുഞ്ചിരിയോട് കൂടി ബെഡിൽ ഇരിക്കുകയാണ്.
കീർത്തന പെട്ടെന്ന് ചെന്ന് അവന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“ഡാ.. സോറി ഡാ.. സോറി.. ഞാൻ…. സത്യായിട്ടും ഞാൻ നിന്റെ മുഖം ഓർക്കുന്നുണ്ടായിരുന്നില്ല.”
“ഓക്കേ ഓക്കേ.. കുഴപ്പമില്ല.. ആ കൈയിൽ നിന്നും ഒന്ന് വിടുമോ.. ആ വിരലാണ് ഒടിഞ്ഞിരിക്കുന്നത്.”
അവൾ പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ കൈ സാവധാനം താഴെ വച്ചു .
ശ്രീജ ഒന്നും മനസിലാകാതെ കണ്ണും മിഴിച്ച് നിൽക്കുകയായിരുന്നു. അവളുടെ മുഖഭാവം കണ്ട് ഉണ്ണി പറഞ്ഞു.
“ആ കഥകളൊക്കെ കീർത്തന പിന്നെ നിനക്ക് പറഞ്ഞു തരും.”
കീർത്തന ദീപക്കിന് അരികിലായി ബെഡിൽ ഇരുന്നു.
ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞു.
“ശരിക്കും എനിക്ക് നിന്റെ മുഖം ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല… നിനക്ക്