രാത്രി ഹോസ്റ്റൽ റൂമിലെ ബെഡിൽ സൂരജിനോട് മൊബൈലിൽ സംസാരിച്ച് കിടക്കുകയായിരുന്നു കീർത്തന. തന്റെ അശ്രദ്ധക്ക് അവനിൽ നിന്ന് കേട്ട ചീത്തകൾക്ക് യാതൊരു മറുപടിയും അവളിൽ നിന്നും ഉണ്ടായിരുന്നില്ല.
സൂരജ് ഒന്ന് ശാന്തനായപ്പോൾ കീർത്തന പറഞ്ഞു.
“ഡാ, എല്ലാം എന്റെ തെറ്റ് തന്നെയാണ് സമ്മതിച്ചു.. പക്ഷെ എന്നെ ഇപ്പോൾ അലട്ടുന്നത് മറ്റൊരു കാര്യം ആണ്.”
“എന്താ?”
“ദീപക്കിന് ഒപ്പം ഒന്ന് ഹോസ്പിറ്റലിൽ പോകഞ്ഞെന്ന് ശ്രീജയോക്കെ എന്നെ വഴക്ക് പറയുന്നു..”
“നീ ഒന്ന് കൂടെ പോകാഞ്ഞത് മോശം കാര്യം തന്നെയാണ്.. ഒന്നുമില്ലേൽ നിന്നെ രക്ഷിക്കാനായല്ലേ അവൻ അപകടത്തിൽ പെട്ടത്.”
“നീയും കൂടി എന്നെ കുറ്റം പറയുകയാണോ?”
അവളുടെ സ്വരം ഇടറിയാൽ മനസിലായ സൂരജ് ഒന്നും മിണ്ടിയില്ല.
“അവന് ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയാഞ്ഞിട്ട് എനിക്കിപ്പോൾ ഒരു സമാധാനവും ഇല്ലടാ.”
“ഞാൻ തിരക്കിയിരുന്നു, വലത് കൈയിലെ ഒരു വിരലിനു ഒടിവുണ്ട്, തോളിനു ചെറിയ ചതവും.. വേറെ കുഴപ്പം ഒന്നും ഇല്ല.”
“നാളെ ഞാൻ അവനെ പോയി ഒന്ന് കാണാം അല്ലെ?”
“ഹമ്,. ഒന്ന് പോയി കണ്ടേക്ക് ..”
ഫോൺ കട്ട് ചെയ്ത കീർത്തനയെ നോക്കി ചിരിയോടെ ശ്രീജ ചോദിച്ചു.
“സൂരജിന്റെന്നും നല്ലത് കേട്ട് അല്ലെ?”
അവളൊന്ന് മൂളി, എന്നിട്ട് ചോദിച്ചു.
“നാളെ എന്റെ കൂടെ ഒന്ന് ഹോസ്പിറ്റൽ വരെ വരുമോ, അവനെ കാണാൻ?”
ശ്രീജ കൂടെ ചെല്ലാം എന്ന അർഥത്തിൽ തലയാട്ടി. എന്നിട്ട് പറഞ്ഞു.
“നിനക്കെന്താ അവനോടു ഒരു ഇഷ്ടക്കുറവ് എന്ന് എനിക്കറിയില്ല.. എങ്കിലും ഞാൻ പറയുവാണ് , അവൻ ആള് ഒരു പാവമാണ്.. അച്ഛനും അമ്മയും മരിച്ച് പോയി, ബന്ധുക്കൾ എന്ന് പറയാൻ ആരും ഇല്ല.. നീ എപ്പോഴും ദീപക്കിന്റെ വാല് എന്നും പറഞ്ഞു കാളിയക്കുമല്ലോ ഉണ്ണിയെ.. ആ ഉണ്ണിയുടെ വീട്ടുകാർ മാത്രമാണ് അച്ഛനും അമ്മയും മരിച്ച ശേഷം ദീപക്കിന് കൂടെ ഉണ്ടായിരുന്നത്. ദുരന്തങ്ങളിൽ കൂടെ കടന്ന് വന്നത് കൊണ്ടാകാം ആർക്ക് എന്ത് പ്രശ്നം ഉണ്ടായാലും മുന്നും പിന്നും നോക്കാതെ അവൻ അവർക്കൊപ്പം കൂടെ നിൽക്കുന്നത്.. അതിൽ അവൻ ഒരു രാഷ്ട്രീയവും നോക്കാറും ഇല്ല.
കീർത്തന മറുപടി ഒന്നും നൽകാതെ തല പില്ലോയിലേക്കമർത്തി കിടന്നു.
പിറ്റേ ദിവസം വൈകുന്നേരം കീർത്തനയും ശ്രീജയും ഓട്ടോറിക്ഷയിൽ ഹോസ്പിറ്റലിന് മുന്നിൽ വന്നിറങ്ങുമ്പോൾ കാണുന്നത് അവരുടെ ബാച്ചിലെ കുറച്ച്പേർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വരുന്നതാണ്.
കീർത്തനയെ കണ്ട് അവരിൽ ഒരാൾ ചോദിച്ചു.
“ആഹാ.. ഇതിന്റെയൊക്കെ കാരണക്കാരി ഇപ്പോൾ കാണാൻ വരുന്നതേ ഉള്ളോ.”
അത് കേട്ട് കീർത്തന തല കുനിച്ച് നിന്നു.
പെട്ടെന്ന് അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വിപിൻ പറഞ്ഞു.