പറന്നെങ്കിലും ഉണ്ണിയുമായി മിക്കപ്പോഴും കളി തമാശകൾ പറയാറുള്ളത് കൊണ്ട് അവൾ പറഞ്ഞു.
“നിന്റെ മുഖത്തൊന്നും അടി കൊണ്ട പാടൊന്നും കാണുന്നില്ലാലോ, പോലീസ് വരുന്ന കണ്ടപ്പോഴേ ഓടിയോ എന്നോർത്തു ചിരിച്ചതാ..”
“പോലീസ് വന്നപ്പോൾ ഓടിയതൊന്നും ഇല്ല, പുറത്തു കാണിക്കാൻ പറ്റാത്തിടത്താ അടി കൊണ്ടേ, അതല്ലേ ഞാൻ ഇരിക്കാത്തെ.”
ഉണ്ണിയുടെ മറുപടി കേട്ട് കീർത്തന പൊട്ടി ചിരിച്ചു പോയി.. ചിരിച്ച് കഴിഞ്ഞപ്പോഴാണ് ദീപക് തന്റെ ചിരിയും ആസ്വദിച്ച് നോക്കി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.
അവൾ പെട്ടെന്ന് മുഖത്ത് ഒരു ഗൗരവ ഭാവം വരുത്തി ബാഗും എടുത്ത് പുറത്തേക്ക് നടന്നു.
അവൾ പുറത്തേക്ക് പോകുന്നത് കണ്ട് ഉണ്ണി പറഞ്ഞു.
“നീ നോക്കുന്നത് കണ്ടിട്ടാണ് അവൾ പോയത്.. നിനക്കെന്താ അവളോടൊന്നു മിണ്ടിയാൽ.. നീ മിണ്ടതോണ്ടാണ് അവളും മിണ്ടാത്തത്.”
ദീപക് മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
.
.
ക്ലാസ് കഴിഞ്ഞ് കോളേജിന്റെ വരാന്തയിൽ കൂടി നടക്കുമ്പോൾ ഉണ്ണി ദീപക്കിനോട് പറഞ്ഞു.
“നാളെ വൈകുന്നേരം നിന്നെ വീട്ടിൽ വിളിച്ചോണ്ട് ചെല്ലണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.”
ആകാംഷ നിറഞ്ഞ സ്വരത്തിൽ ദീപക് ചോദിച്ചു.
“അതെന്താ?”
“നാളെയാടാ കാവ്യയുടെ പിറന്നാൾ..”
ഉണ്ണിയുടെ അനിയത്തി ആണ് കാവ്യ.. ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു.
മറന്നു പോയെന്ന രീതിയിൽ തലയിൽ സ്വയം തട്ടികൊണ്ട് അവൻ പറഞ്ഞു.
“അപ്പോൾ നാളെ അവൾക്ക് കൊടുക്കാൻ ഒരു ഗിഫ്റ് വാങ്ങണമല്ലോ.”
പെട്ടെന്നാണ് പടികൾ ഇറങ്ങി വേഗതയിൽ വന്ന ശ്രീജ ദീപക്കിന്റെ ദേഹത്ത് വന്ന് മുട്ടിയത്. കൂടെ കീർത്തനയും ഉണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഒന്ന് ആഞ്ഞ ദീപക് ചോദിച്ചു.
“എവിടേക്കാടി ഈ വാണം വിട്ടപോലെ പോകുന്നത്?”
അവന്റെ ദേഹത്ത് തട്ടിയതിന്റെ ഒരു ജാള്യതയിൽ അവൾ പറഞ്ഞു.
“പ്രോജെക്ടിനുള്ള സാധനകൾ വാങ്ങാൻ സിറ്റി വരെ പോകണമെടാ.. ഇപ്പോഴുള്ള ബസ് കിട്ടിയില്ലേൽ പിന്നെ അടുത്തൊന്നും വേറെ ബസ് ഇല്ല.”
അടുത്ത് ഒന്നും മിണ്ടാതെ നിൽക്കുന്ന കീർത്തനയെ ഒന്ന് പാളി നോക്കിയ ശേഷം ദീപക് പറഞ്ഞു.