പോലും സംസാരിച്ചിട്ടില്ല.. ക്ലാസ്സിലുള്ള സകലരോടും അവൻ സംസാരിക്കും എല്ലാരും അവന് ഒരുപോലെ സുഹൃത്തുക്കൾ ആണ്.. പക്ഷെ എന്നോട് മാത്രം ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.. അപ്പോൾ അവനല്ലേ എന്നോട് ശത്രുതാ മനോഭാവം കാണിക്കുന്നത്.. എന്നതായിരിക്കും അതിനു കാരണം?.. ഞാൻ സൂരജിന്റെ കസിൻ ആയതിനാലായിരിക്കുമോ.. രാഷ്ട്രീയത്തിൽ പണ്ടും ഇന്നും എനിക്ക് ഒരു താല്പര്യവും ഇല്ല.. പക്ഷെ ഒരു കാര്യം വ്യക്തമായി അറിയാം.. കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ സൂരജിനേക്കാൾ സ്വാതീനം ദീപക്കിന് ഉണ്ട്.. കഴിഞ്ഞ ഒരു വർഷം കൊണ്ട് എല്ലാരേയും തന്നിലേക്ക് ആകർഷിക്കാനുള്ള എന്ത് മന്ത്രകഥ ആണ് അവൻ ചെയ്തത്..അതേ.. കഴിഞ്ഞ വർഷം നടന്ന കോളേജ് ഇലെക്ഷനിൽ കൂടിയാണ് അവനെ എല്ലാരും ശ്രദ്ധിച്ചു തുടങ്ങിയത്.. SFY ക്ക് വേണ്ടി ഓരോ ക്ലാസ്സിലും കയറി ഇറങ്ങി അവൻ നടത്തിയ പ്രസംഗം.. അവൻ സംസാരിക്കുന്ന ഓരോ വിഷയത്തിലും അവന് വ്യക്തമായ ധാരണ ഉണ്ടെന്ന് അവന്റെ പ്രസംഗം കേൾക്കുന്നതിൽ നിന്നും മനസിലാകും. ഞാനും കേട്ടിരുന്നു പോയിട്ടുള്ളതല്ലേ.. പിന്നെ ആർക്ക് എന്ത് പ്രശ്നം ഉണ്ടായാലും അവിടെ ദീപക് ഉണ്ടാകും എന്ന് മിക്കവരും പറഞ്ഞു കേട്ടിട്ടുണ്ട്.. വിദ്ധാർത്ഥികൾക്ക് ഇടയിൽ ദീപക് ഉണ്ടാക്കുന്ന സ്വതീനതിൽ നല്ല അമർഷം ഉണ്ടെന്ന് സൂരജിന്റെ വാക്കുകളിൽ നിന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അവർ തമ്മിൽ നേർക്ക് നേർ ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടല്ല. സൂരജ് ഒരു സൗമ്യനാണ്.. എന്നാൽ ദീപക് അങ്ങനെ അല്ല.. സൗമായതായും രൗദ്രതയും സന്ദർഭത്തിന് അനുസരിച്ച് മാറി മാറി വരും. അതിന്റെ പാടുകൾ അവന്റെ മുഖത്തും കൈയിലുമൊക്കെ ആയി പലപ്പോഴും കാണാറും ഉള്ളതാണ്. പിന്നെ ഞാൻ അവനോടു മിണ്ടാത്തത് എന്നതാണ് വച്ചാൽ അവൻ എന്നോട് മിണ്ടാറില്ല അത് കൊണ്ട് ഞാൻ അവനോടും മിണ്ടാറില്ല.. അതുപണ്ടേ എന്റെ സ്വഭാവം തന്നെയാണ് ആരുടെ സൗഹൃദവും ഞാൻ തേടി പിടിച്ച് പോകാറില്ല. അവൻ മിണ്ടാത്തതിൽ എനിക്ക് അവനോടു ദേഷ്യവും ഇല്ല…. അല്ല… എനിക്ക് അവനോടു ഒരു കാര്യത്തിൽ അവനോട് അസൂയ കലർന്ന ദേഷ്യം ഉണ്ട്.. അടിയും പിടിയും സമരവും ഒക്കെ ആയി നടന്നാലും ചില സബ്ജെക്റ്റുകളിൽ അവനാണ് ക്ലാസ് ടോപ്.. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എല്ലാത്തിലും ക്ലാസ് ടോപ് വാങ്ങിയിരുന്ന എനിക്ക് ഈ ഒരു കാര്യത്തിൽ അവനോടു ചെറിയൊരു ദേഷ്യം ഉണ്ട്.
ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് നടന്ന് അവൾ ക്യാന്റീനിൽ എത്തി.
ഒരു ചായയും വാങ്ങി മൊബൈലിൽ തോണ്ടിക്കൊണ്ട് ഇരിക്കുമ്പോഴാണ് മുന്നിലത്തെ ടേബിളിൽ ചിരിയും ബഹളവും അവളുടെ ചെവികളിൽ എത്തിയത്.
നിവർന്നു നോക്കുമ്പോൾ ദീപക്കും കൂട്ടുകാരും ആണ്.
‘ഓഹ്.. ഇവിടേയും എത്തിയോ..’
അതും ഓർത്തുകൊണ്ട് അവൾ കൂടെ ഉള്ളവരെ നോക്കി. ഉണ്ണി ശ്രദ്ധയിൽ പെട്ടപ്പോൾ അവൾ മനസ്സിൽ ഓർത്തു..
‘വാല് കൂടെ ഉണ്ടല്ലോ, നേരത്തെ ക്ലാസ്സിൽ വന്നപ്പോൾ ഇവൻ കൂടെ ഇല്ലായിരുന്നല്ലോ.. ഉണ്ണിയുടെ മുഖത്തോ ശരീരത്തോ ഒന്നും അടി കൊണ്ട പാടൊന്നും കാണുന്നില്ലല്ലോ.. മിക്കവരും പോലീസ് അടിക്കാൻ വരുന്ന കണ്ടപ്പോഴേ ആദ്യമേ മുങ്ങി കാണും.’
അറിയാതെ അവൾ അതോർത്ത് ചിരിച്ച് പോയി.
“എന്താ കീർത്തന ഒറ്റക്കിരുന്നു ചിരിക്കൂന്നേ?”
ഉണ്ണിയുടേതായിരുന്നു ചോദ്യം.
പെട്ടെന്നുള്ള അവന്റെ ചോദ്യം കെട്ട് അവളുടെ മുഖത്ത് ഒരു ജാള്യത