പതറാതെ ജീവിതത്തിൽ മുന്നേറി.. ഉണ്ണിയുടെ അച്ഛനും അമ്മയും പല പ്രാവശ്യം അവരുടെ വീട്ടിൽ നില്ക്കാൻ അവനോടു ആവിശ്യപ്പെട്ടുവെങ്കിലും അവൻ ഒരിക്കലും അതിനു തയ്യാറായില്ല. അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ പേറുന്ന വീട്ടിൽ തന്നെ നിൽക്കാനാണ് അവൻ ആഗ്രഹിച്ചത്. ഇപ്പോൾ അവന്റെ ആഗ്രഹം പോലെ തന്നെ അടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു.
കോളേജ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറുമ്പോൾ ദീപക് പറഞ്ഞു.
“ഇനിയുള്ള നമ്മുടെ നാല് വർഷത്തെ അങ്കത്തട്ട് ഇതാണെടാ..”
കോളേജ് കവാടം കടക്കുന്നത് തൊട്ട് വിവിധ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പന്തലുകൾ അവിടെ ഉയർന്നിട്ടുണ്ട്. പുതിയ വിദ്യാര്ഥികളെകൊണ്ട് പാർട്ടി മെമ്പർഷിപ് എടുപ്പിക്കാൻ വേണ്ടി ആയിരുന്നു അത്.
ഗേറ്റ് കടന്ന് അവർ നടന്ന് തുടങ്ങിയതും KSQ വിന്റെ പന്തലിൽ നിന്നും വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ അവരുടെ നേരെ നടന്നു വന്നു.
“പുതിയ അഡ്മിഷൻ ആണോ?”
“അതെ..”
ദീപക് ആണ് മറുപടി നിൽകിയത്.
“ഏതു ബാച്ച്?”
“സിവിൽ..”
“ഞാൻ സിറിൽ.. KSQ ….”
സിറിൽ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ അവർക്ക് പിന്നിൽ നിന്നും ഒരു ശബ്‌ദം ഉയർന്നു.
“സിറിലെ അവരെ വിട്ടേക്ക്.. എന്റെ നാട്ടുകാരാണ്.”
ദീപക്കും ഉണ്ണിയും പരിചിതമായ ആ ശബ്‌ദം കേട്ട് പെട്ടെന്ന് തിരിഞ്ഞ് നോക്കി.
“വിനോദേട്ടൻ..”
ഉണ്ണി പതുക്കെ മന്ത്രിച്ചു.
ഒരു ചുവന്ന ഷർട്ടും ചുവന്ന കരയോട് കൂടിയ മുണ്ടും ധരിച്ച ചെറുപ്പക്കാരൻ.. ചുണ്ടിൽ ചെറിയ പുഞ്ചിരിയുണ്ട്.
SFY ടെ കോളേജ് യൂണിറ്റ് സെക്രട്ടറി ആണ് വിനോദ്.
ഒരു ചെറു ചിരിയോടെ തന്നെ സിറിൽ തിരിച്ചു ചോദിച്ചു.
“അതെന്താ വിനോദെ.. തന്റെ നാട്ടുകാര് KSQ വില ചേരില്ലേ.”
ദീപക്കിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് വിനോദ് പറഞ്ഞു.
“അതൊക്കെ ചേരും.. പക്ഷെ ഞാൻ ഉൾപ്പെടുന്ന ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർ കമ്മ്യൂണിസ്റ്റ് അനുഭാവികൾ ആകാൻ പ്രചോദനം ആകാൻ സഖാവ് രാജീവേട്ടന്റെ മകൻ KSQ വിൽ ചേരുന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്.
ചിരിയോടു കൂടി തന്നെ സിറിൽ ചോദിച്ചു.
“അപ്പോൾ ഇവിടെ വരുന്നെന്ന് മുൻപ് തന്നെ ഇവർ നിങ്ങളുടെ ആളാണല്ലേ.”
ദീപക്കിന്റെ തോളിൽ ഇട്ടിരുന്ന കൈ ഒന്ന് ഉലച്ചു കൊണ്ട് വിനോദ് പറഞ്ഞു.
“ഇവനെ ഒന്ന് നോക്കി വച്ചോ.. ഭാവിയിൽ കോളേജിൽ നിങ്ങൾക്ക് ഇവിടെ