പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള യുവജനപ്രസ്ഥാനങ്ങളുടെ ഫ്ലെക്സുകൾ അവിടെങ്ങും കാണാൻ കഴിയും.. കൂട്ടത്തിൽ ഓരോ ബാച്ചുകളുടെ ഫ്ലെക്സുകളും.
“ഇവിടെ റാഗിങ് കാണുമോടാ?”
തന്റെ അടുത്ത് നിൽക്കുന്ന ഉണ്ണിയുടെ സംശയത്തോടെ ഉള്ള ചോദ്യത്തിന് യാതൊരു ആലോചനയും കൂടാതെ ദീപക് ഉത്തരം നൽകി.
“ഗെവേണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് അല്ലെ.. അപ്പോൾ വലിയ രീതിയിൽ രാഷ്ട്രീയവും ചെറിയ രീതിയിൽ റാഗിങ്ങും കാണാതിരിക്കില്ല.”
ആത്മഗതം എന്നോണം ഉണ്ണി പറഞ്ഞു.
“ആരുടെയെങ്കിലും മുന്നിൽ പോയി ചാടി പണി കിട്ടുന്നതിന് മുൻപ് വിനോദേട്ടനെ കണ്ടു കിട്ടിയാൽ മതിയായിരുന്നു.”
ഉണ്ണിക്ക് എന്ത് കാര്യത്തിൽ ഇറങ്ങുന്നതിനു മുൻപും ആദ്യം കുറെ സംശയങ്ങളും ചെറിയ ഭയവും ആണ്. പക്ഷെ ദീപു കൂടെ ഉണ്ടെങ്കിലും അവൻ എന്തിനും ഇറങ്ങി തിരിക്കും.
ആവിശ്യത്തിന് ഉള്ള പൊക്കവും അതിനു അനുസരിച്ചുള്ള വണ്ണവും ആണ് ദീപക്കിന് ഉള്ളത്. വെളുത്ത നിറം.. ഇടത് പിരികത്തിൽ പണ്ട് കീർത്തനയെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ മുറിവിന്റെ പാട് അവശേഷിക്കുന്നു. മുഖത്ത് രോമങ്ങൾ കിളിർത്ത് തുടങ്ങിയിട്ടേ ഉള്ളു. കൗമാര പ്രായക്കാരന്റെ കുട്ടിത്തം അവന്റെ മുഖത്ത് നിന്നും വിട്ടു മാറിയിട്ടില്ല.
ദീപക്കിനെക്കാൾ ശകലം കൂടി പൊക്കം കൂടുതൽ ഉണ്ട് ഉണ്ണിക്ക്. എന്നാൽ ദീപുവിനെക്കാൾ വണ്ണം കുറവും. വെളുത്ത നിറം.. മുന്നിലത്തെ മുടി എത്ര ചീകിവച്ചലും മുള്ളൻ പന്നിയുടെ മുള്ളുകൾ പോലെ മുന്നിലേക്ക് വീണ്ടു കിടക്കും.
പ്ലസ് ടു എക്സാം കഴിഞ്ഞ ഉടനെ രണ്ടു പേരും സമയം പാഴാക്കാതെ എൻട്രൻസ് കോച്ചിങ്ങിനു പോകുവാന് ചെയ്തത്.. പഠിക്കാൻ മിടുക്കരായതിനാൽ ഫസ്റ്റ് എൻട്രൻസ് തന്നെ എഴുതി കിട്ടുകയും ചെയ്തു. വീട്ടിലോ നിന്നും ദിവസേന വന്നു പോകാവുന്ന ദൂരത്തിലുള്ള കോളേജിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു.
കഴിഞ്ഞ മൂന്നു നാല് വർഷങ്ങളിൽ ദീപക്കിന്റെ ജീവിതത്തിൽ ഏറെയും കടന്ന് വന്നത് ദുരന്തങ്ങൾ ആയിരുന്നു. അവൻ ഒൻപതിൽ പഠിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിരാമം ഇട്ട് കുടുംബത്തിന് വേണ്ടി ഗൾഫിൽ പോയ അച്ഛൻ രാജീവ് ഒരു വാഹനാപകടത്തിൽ മരിക്കുന്നത്.. നിനച്ചിരിക്കാതെയുള്ള ആ ദുരന്തം അമ്മ സാവിത്രിക്ക് താങ്ങാവുന്നതിലും അതികം ആയിരുന്നു. പ്രണയ വിവാഹത്തോടെ ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ച സാവിത്രിയെ ഭർത്താവിന്റെ മരണത്തോടെ അസുഖങ്ങൾ വിട്ടുമാറാതെ പിന്തുടർന്നു, അവസാനം ദീപക് പ്ലസ് ടു വിലേക്ക് കടന്ന സമയത്ത് അമ്മയും അവനെ വിട്ടു പോയി. പിന്നെ അവനു സഹായത്തിനു ഉണ്ടായിരുന്നത് ഉണ്ണിയുടെ വീട്ടുകാരും സഖാവ് രാജീവിനെ സ്നേഹിച്ചിരുന്ന നാട്ടുകാരും ആണ്.. അച്ഛന്റെ ഇൻഷുറൻസ് തുകയായി നല്ലൊരു സംഖ്യ ലഭിച്ചതിനാൽ പൈസക്കായി ആരെയും അവന് ബുദ്ധിമുട്ടിക്കേണ്ടതായി വന്നില്ല. അച്ഛൻ രാജീവിന്റെ മനക്കരുത്ത് തന്നെ ദീപക്കിനും കിട്ടിയതിനാൽ അവൻ ദുരന്തങ്ങളിൽ ഒന്നും