❤️ഭദ്രദീപം 2 [🎀 𝓜 𝓓 𝓥 🎀]

Posted by

പച്ചക്കരയുള്ള ബ്ലൗസും ഉടുത്തുകൊണ്ട് അവളുടെ നീളൻ മുടി മുന്നിലേക്ക് ഇട്ടുകൊണ്ട് അറ്റം മുതൽ മേലോട്ട് തോർത്തി . വെള്ളം നിലത്തേക്ക് ഇങ്ങനെ ഒറ്റി വരുന്നുണ്ടായിരുന്നു. കണ്ണെഴുതിയിട്ടില്ല. പൊട്ടു വെച്ചിട്ടില്ല.

ദീപൻ തോർത്ത് ഉടുത്തുകൊണ്ട് കുളിമുറിയിൽ നിന്നും ഇറങ്ങി വന്നു. ദീപന്റെ കഴുത്തിലെ രുദ്രാക്ഷമാലയും വിരിഞ്ഞ വെളുത്ത നെഞ്ചിലെക്കും ഒന്ന് രേവതിയമ്മ നോക്കി.

“രേവതിയമ്മയോ …” ദീപൻ ചിരിച്ചുകൊണ്ട് നനഞ്ഞ കാലുകൊണ്ട് ചവിട്ടിയിൽ തുടച്ചു മുടി മുകളിലേക്ക് കോതിവെച്ചു.

“ഞാൻ അമ്പലത്തിലേക്ക് വന്നപ്പോൾ ഇങ്ങോട്ടേക്ക് ഒന്ന് കയറിയതാണ്….ദീപാ”

“ഇരിക്ക് രേവതിയമ്മേ, ഞാൻ മുണ്ടൊന്നു ഉടുത്തോട്ടെ..”

“മോളെ ചായ എടുക്കു..” ദീപൻ പറഞ്ഞത് കേട്ട് ഭദ്ര അടുക്കളയിലേക്ക് നടന്നു.

ദീപൻ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് തൊഴുതുകൊണ്ട് ചന്ദനം നെറുകയിൽ തൊട്ടു

മുറിയിലേക്ക് കയറി ഒരു വെള്ള മുണ്ടു എടുത്തു ഉടുത്തു.
വെള്ള വരയുള്ള ഷർട്ടിന്റെ കൈ മടക്കിക്കൊണ്ടു ഹാളിലേക്ക് വന്നു കസേര നീക്കി ഇരുന്നു.

“ഞായറാഴ്ച അച്ഛനും അമ്മാവന്മാരും വന്നു കണ്ടാൽ കൊള്ളാമെന്നു പറഞ്ഞതിന്‌ പ്രകാരമാണ് ഞാൻ വന്നത്.” രേവതിയമ്മ കാര്യത്തിലേക്ക് കടന്നു.

“അതെ രേവതിയമ്മേ……ഞാൻ അങ്ങോട്ടേക്ക് ഇന്നോ നാളെയോ ആയിട്ട് വരാൻ ഇരിക്കുവാരുന്നു ….” ദീപൻ ഇടക്ക് കയറി പറഞ്ഞു.

“എന്താ …ദീപാ ….” രേവതിയമ്മ കണ്ണിമയ്ക്കാതെ ദീപനെ നോക്കി.

“കഴിഞ്ഞയാഴ്ച പൂടൂർ പണിക്കരുടെ അടുത്തൊന്നു നോക്കിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്,
അത് …….
എന്റെ ഭദ്രയ്ക്ക് ഇനി മൂന്നുകൊല്ലത്തേക്ക് മംഗല്യ യോഗം കാണുന്നില്യ. അവൾക്ക് ജാതകത്തിൽ ചില്ലറ ദോഷങ്ങൾ ഒക്കെ കണ്ടു. ഞാനിതെങ്ങനെയാ പറയുക എന്ന് അറിയാതെ ….”

രേവതി അതുകേട്ടുകൊണ്ട് അടുക്കളയിലേക്ക് തല ചരിച്ചു നോക്കിയപ്പോൾ ഭദ്ര ചായയുമായി വരുന്നു.

“മോളിര്ക്ക്…” രേവതി ഭദ്രയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട്
ഭദ്രയെ സോഫയിൽ ഇരുത്തി.

“എന്റെ മകന്റെ ഭാര്യയായിട്ട് വരേണ്ട കുട്ടിയാണ് നീയ്..”

“സാരമില്ലമ്മേ, എല്ലാമെന്റെ യോഗാണ്..”

രേവതി ചായ കുടിക്കുമ്പോ ഭദ്ര ഒന്ന് ഏട്ടനെ നോക്കി. ശ്വാസം പിടിച്ചുകൊണ്ട് ദീപൻ അതെ സ്‌ഥായീ ഭാവത്തിൽ തന്നെ നിന്നു.

“എന്നാ ഞാൻ ഇറങ്ങിക്കോട്ടെ ….

Leave a Reply

Your email address will not be published. Required fields are marked *