: നീ എന്റെ ചങ്ക് അല്ലെടാ…നിന്നോട് പറയണം എന്നുണ്ട് പക്ഷെ എനിക്ക് അതിന് പറ്റില്ല… നീ എന്നെ നിര്ബന്ധിക്കരുത് പ്ലീസ്…
ആ പ്രശ്നം ആർക്കും പരിഹരിക്കാൻ പറ്റില്ലെടാ….
നീ കേട്ടിട്ടില്ലേ ചില ഡോക്ടർമാർ പറയുന്നത്……, ഒരു പത്ത് മിനിറ്റ് മുൻപേ കൊണ്ടുവന്നിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന്… അതുപോലെ കുറച്ച് മുന്നേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇതിന് ഞാൻ തന്നെ ഒരു പരിഹാരം കാണുമായിരുന്നു. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെടാ… എല്ലാം കൈവിട്ടുപോയി
: എന്ത് മൈരാണെങ്കിലും നമുക്ക് തീർക്കാമെട…. നീ കാര്യം പറ..
ആരെയെങ്കിലും കൊല്ലണോ നിനക്ക്…. അതിനും ഞാൻ ഉണ്ടാവും കൂടെ.
: എത്ര പെഗ്ഗ് അടിച്ചു നീ…
: അതിനൊന്നും കണക്കില്ല…. ഇന്ന് എന്റെ ചങ്കിന്റെ ദിവസം അല്ലെ… അത് ഞാൻ പൊളിക്കണ്ടേ…
നീ വിഷയം മാറ്റണ്ട… നിന്റെ പ്രശനം പറ ആദ്യം.
: നീ ഒന്ന് ഒഴിക്ക്… ഈ പണ്ടാര കുടി ഞാൻ നിർത്തിയത പക്ഷെ ഇന്ന് എനിക്ക് കുടിക്കാതെ ഉറങ്ങാൻ പറ്റില്ലെടാ..
: നീ അധികം കുടിക്കണ്ട…. ദാ ഇത് കൂടി അടിച്ചിട്ട് നിർത്ത്..
: എന്റെ മുത്തേ…. എന്റെ പ്രശ്നത്തിന് ഒരു പരിഹാരം ഇല്ലെടാ…..
ഇനി ദൈവംതമ്പുരാൻ വിചാരിക്കണം എന്റെ വിധി മാറ്റി എഴുതാൻ
: നിനക്ക് തുഷാരയെ ഇഷ്ടമായില്ലേ…. നീ ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങിയിട്ട് ആണോ ഇതിന് സമ്മതിച്ചത്
: ഹേയ് …. അതൊന്നും അല്ലെടാ…
അവളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ ഞാൻ അവളെ ഇഷ്ടപ്പെടുന്നതിന്റെ ഒരു പതിനായിരം ഇരട്ടി എന്നെ സ്നേഹിക്കുന്ന മറ്റൊരാൾ ഉണ്ടെന്ന് ഞാൻ വൈകിയാണ് അറിഞ്ഞത്. അറിഞ്ഞതുമുതൽ അയാളെ പിരിയാൻ പറ്റാത്ത അവസ്ഥയിൽ ആയിപ്പോയെടാ ഞാനും.
: പിന്നെ എന്തിനാടാ കൊപ്പേ ഈ കല്യാണത്തിന് സമ്മതിച്ചത്… നീ വാ, ഇത് മുടങ്ങിയാലും കുഴപ്പമില്ല, നിന്റെ ഇഷ്ടം നടക്കണം. ആരും അറിയണ്ട നീ വാ…നമുക്ക് വിളിച്ച് ഇറക്കി കൊണ്ടുവരാടാ…
: നീ കള്ള് തലക്ക് പിടിച്ച് ഓരോന്ന് പറയല്ലേ എന്റെ ചങ്കേ… ഇത് നീ വിചാരിക്കുന്ന പോലെ അല്ല, ഞാൻ നിന്നോട് മുഴുവൻ കാര്യങ്ങൾ പറഞ്ഞാലേ നിനക്ക് ഇതിന്റെ വ്യാപ്തി മനസ്സിലാവൂ… പക്ഷെ ഞാൻ അത് പറയില്ല. ഞാൻ കാരണം എന്നെ ഇഷ്ടപ്പെട്ടവർ നാണം കെടാൻ പാടില്ല. അതുകൊണ്ട് നീ എന്നെ നിർബന്ധിക്കരുത്.
: ഇങ്ങനെ ഒന്ന് മനസിൽ വച്ചിട്ട് നിനക്ക് തുഷാരയെ സന്തോഷത്തോടെ സ്വീകരിക്കാൻ പറ്റുമോ…. കെട്ടിയിട്ട് ആ പെണ്ണിന്റെ ജീവിതം വെറുതേ തുലയ്ക്കണോ…