വാതിൽ കുറ്റിയിട്ടേക്ക്…
അമ്മായിയേയും വിളിച്ച് ഷിൽന മുറിക്ക് അകത്ത് കയറി… എന്റെ മുഖത്ത് നോക്കാതെ കുത്തോട്ട് നോക്കിയാണ് അമ്മായി മുറിയിലേക്ക് നടന്നു കയറിയത്. തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ ഷിൽന പുറകിൽ നിന്നും വിളിച്ചു…
: ഏട്ടാ……
ഒന്ന് അകത്തേക്ക് വരുമോ… പ്ലീസ്
ആകെ സങ്കടപ്പെട്ട് ഇല്ലാതായി നിൽക്കുന്ന അവളെ പിണക്കാൻ എനിക്ക് മനസ് വന്നില്ല. ഞാൻ മുറിക്ക് അകത്തേക്ക് കയറി ചെന്നു. വാതിലിനോട് ചേർന്ന് നിൽക്കുന്ന എന്നെ കെട്ടിപിടിച്ചുകൊണ്ട് ഷിൽന അവളുടെ അമ്മയെ സാക്ഷിയാക്കി എന്റെ അധരങ്ങളിൽ മുത്തമിട്ടു. സ്തംഭിച്ചു നിൽക്കുന്ന എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞ ശേഷം അവൾ കരഞ്ഞുകൊണ്ട് ഓടി കിടക്കയിലേക്ക് കമഴ്ന്ന് വീണു. അവളുടെ കരച്ചിൽ കണ്ട് സഹിക്ക വയ്യാതെ ഞാൻ കതക് അടച്ച് മുറിക്ക് വെളിയിലേക്ക് ഇറങ്ങിച്ചെന്നു. ഷിൽനയുടെ പെട്ടെന്നുള്ള പ്രവർത്തി കണ്ട് അമ്മായി ആകെ വല്ലാതായി. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞുവെങ്കിലും യുഗാന്തരങ്ങൾ ഓർത്തുവയ്ക്കാൻ ഈ ഒരു ചുംബനം മതി എനിക്ക്. ഇന്നുവരെ ആസ്വദിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ ചുംബനം. ഇതുവരെ പിടിച്ചുനിന്ന എന്റെ കണ്ണുകൾ നിറയുന്നുണ്ട്. ആർക്കും മുഖം കൊടുക്കാതെ വീടിന് വെളിയിൽ പോയി വിഷ്ണുവിനെ വിളിച്ച് അവന്റെ കൂടെ ദൂരേയ്ക്ക് നടന്നു.
: എടാ അമലൂട്ടാ….. നീ ഇത് എങ്ങോട്ടാ ഈ പാതിരാത്രിക്ക്…
: എടാ… നിന്റെ കൈയ്യിൽ സാധനം ഉണ്ടോ…
: ഓഹ് അത് പറ….. ഞാൻ നേരത്തേ പറഞ്ഞതല്ലേ രണ്ടെണ്ണം പിടിപ്പിച്ചോ എന്ന്… നീ ദാ ആ തറയിൽ ഇരിക്ക്, ഞാൻ പോയി ഫുൾ ടീമുമായിട്ട് വരാം
: ആരും വേണ്ട… നീ പോയി സാദനം എടുത്തിട്ട് വാ.
: ആ ഓകെ.. നീ ഇവിടെ ഇരിക്ക്, ഞാൻ ഇപ്പൊ വരാം.
പിന്നെ ,,, വല്ല പാമ്പോ പഴുതാരയോ ഉണ്ടോന്ന് നോക്കണം. അതെങ്ങാൻ കൊത്തിയാൽ പിന്നെ നിന്റെ പാമ്പ് നാളെ പൊങ്ങാത്തില്ല മോനേ…
: നീ ചിലക്കാതെ വേഗം പോയി എന്തെങ്കിലും എടുത്തോണ്ട് വന്നേ…
അവൻ പെട്ടെന്ന് പോയി പകുതി കാലിയാക്കിയ ഒരു ബോട്ടിലും അതിന് വേണ്ട അനുബന്ധ സാധനങ്ങളുമായി വന്നു. അവൻ വന്ന ഉടനെ ഞാൻ ബോട്ടിൽ വാങ്ങി ഒരു പെഗ്ഗ് ഒഴിച്ച് വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് തീർത്തു… ഹോ…..കിളി പോയി എന്ന് പറഞ്ഞാ മതിയല്ലോ…
: എടാ അമലൂട്ടാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
: നിന്നോട് പറയാത്ത എന്ത് പ്രശ്നമാട എനിക്ക് ഉള്ളത്…
: നീ എന്തോ ഒളിക്കുന്നുണ്ട്… ഞാൻ കുറേ ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു. നീ ആകെ മാറിപ്പോയി, ചോദിക്കേണ്ടെന്ന് വിചാരിച്ചതാ പക്ഷെ നിന്റെ ഇപ്പോഴത്തെ ഈ കളി കാണുമ്പോ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല… പറയെട മുത്തേ..
എന്താണെങ്കിലും നമുക്ക് പരിഹരിക്കാം…