: ദേഷ്യപ്പെട്ടാലും അവളെ പൊന്നുപോലെ നോക്കണേടാ അമലൂട്ടാ
: അത് പ്രത്യേകം പറയണോ അമ്മായി… അവൾ എന്റെ പെങ്ങൾ അല്ലെ
: ഉം… നീ വച്ചോ. രാത്രി വിളിക്ക്
ഒന്നിനും ഒരു മൂടില്ലല്ലോ. ആകെ പ്രാന്ത് പിടിക്കുന്നത് പോലെ ഉണ്ട്..കുറച്ച് സമയം പോയി ഉറങ്ങിയാലോ. റൂമിൽ കയറി കതക് അടച്ച് കട്ടിലിൽ കമഴ്ന്ന് കിടന്നു. ഞാൻ റൂമിലേക്ക് വരുമ്പോഴും ഷിൽന അടുക്കളയിൽ തന്നെയുണ്ട്. എന്നാലും അവളൊന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ. ദേഷ്യം വന്നാൽ അമ്മയും മോളും എല്ലാം കണക്കാ. സ്നേഹിച്ചാൽ നക്കി കൊല്ലും ഉടക്കിയാൽ തിരിഞ്ഞുപോലും നോക്കില്ല.
ഓരോന്ന് ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കുറേ നേരം കിടന്നു. ഉറക്കവും ശരിയാവുന്നില്ലല്ലോ. അവസാനം ഒരു അര മണിക്കൂറെങ്കിലും കഴിഞ്ഞുകാണും നിദ്രയിലേക്ക് വഴുതി വീണു.
ഷിൽനയെ നേരത്തെ കളിയാക്കിയെങ്കിലും അവൾ പറഞ്ഞ സ്വപ്നത്തിന്റെ ചില ഭാഗങ്ങൾ മനസിലൂടെ മിന്നിമറഞ്ഞു. ഒന്നും വ്യക്തമല്ലെങ്കിലും ചുറ്റും നീല കളറിലുള്ള വെള്ളം ആണ്. പെട്ടെന്ന് ഉറക്കം ഞെട്ടി എഴുന്നേറ്റ് മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം എട്ടര കഴിഞ്ഞിരിക്കുന്നു. വെപ്രാളത്തിൽ ചുറ്റിലും നോക്കിയപ്പോൾ മുറി മുഴുവൻ ഇരുട്ടാണ്. ലൈറ്റ് ഓൺ ചെയ്ത് ഓടിപ്പോയി വാതിൽ തുറന്നു നോക്കി…. ഹോ ..ഭാഗ്യം , ഷി അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. എനിക്കാണെങ്കിൽ വിശന്നിട്ട് വയ്യ. എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ വെട്ടി വിഴുങ്ങുന്ന അവളെ കണ്ടപ്പോൾ വിശപ്പിന് പകരം ദേഷ്യമാണ് തോന്നുന്നത്. ഓടിവന്ന് വാതിൽ തുറന്ന എന്നെയും അവൾ കണ്ടിട്ടുണ്ട്. കണ്ടിട്ടും ഒരു ഭാവ വെത്യാസവും ഇല്ലാതെ അവൾ കഴിച്ചുകൊണ്ടിരുന്നു. ഇതിലും വലിയൊരു അപമാനം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
വിശക്കുന്നുണ്ടെങ്കിലും അഭിമാനം വിട്ടുള്ള ഒരു കളിക്കും നമ്മൾ നിൽക്കില്ലല്ലോ. അതുകൊണ്ട് നേരെ സോഫയിൽ പോയിരുന്ന് tv കണ്ടുകൊണ്ടിരുന്നു. ടേബിളിലേക്ക് നോക്കിയപ്പോൾ എനിക്കായി മാറ്റിവച്ചിരിക്കുന്ന പ്ലേറ്റ് കാണാം. എന്നാലും ഞാൻ കഴിക്കില്ലെന്ന് തന്നെ വിചാരിച്ചു. തെറ്റ് മുഴുവൻ എന്റെ ഭാഗത്ത് ആണെങ്കിലും മറ്റുള്ളവരും അതിൻറെ ഭാഗമായിരുന്നല്ലോ. ഭക്ഷണം കഴിക്കാൻ പോലും വിളിക്കാതെ ഇരിക്കണമെങ്കിൽ ഷി നല്ല കലിപ്പിൽ ആയിരിക്കണം. അല്ലെങ്കിൽ ജീവന് തുല്യം സ്നേഹിക്കുന്ന അവളുടെ ഏട്ടനെ വിളിക്കാതിരിക്കുമോ.
അവൾ കഴിച്ചു കഴിഞ്ഞ് പത്രവും കഴുകി നേരെ റൂമിലേക്ക് പോയി കതക് അടച്ചു. പുല്ല്… ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ലല്ലോ. പുറത്ത് പോയി കഴിക്കാം എന്ന് വിചാരിച്ചാൽ ഇവളെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാനും വയ്യ. അല്ലേൽ പാർസൽ വിളിച്ചു പറഞ്ഞാലോ…അത് വേണ്ട… പിന്നെ എന്നും പാർസൽ പറയേണ്ടി വരും. വാശി കയറിയാൽ ഇവൾ തനി ശൂർപ്പണക ആവാൻ സാധ്യത ഉണ്ട്. ഇനി ഇവിടെ ഇരുന്ന് tv കണ്ടിട്ടൊന്നും വലിയ കാര്യമില്ല. അവൾ എന്തായാലും റൂമിൽ കയറി കതക് അടച്ചു. പോയി കിടന്ന് ഉറങ്ങാം.
Tv ഓഫ് ചെയ്ത് റൂമിൽ കയറി വാതിൽ അടച്ചു.
അമ്മായി രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടണല്ലോ വച്ചത്. എനിക്ക് ആണെങ്കിൽ ആകെ ഒരു മൂഡോഫ്. ഇനി ഇന്ന് ആരെയും വിളിക്കാൻ ഒരു മൂടില്ല. കയറി കിടന്നു. മൊബൈലിൽ ലീനയുടെ കുറച്ച് മെസ്സേജ് വന്നിട്ടുണ്ട്. അതിനൊക്കെ