അമ്മ : പൈസ ഓർത്തിട്ട് എന്റെ മോൻ പേടിക്കണ്ട… നിന്റെ കൈയ്യിൽ 4 ലക്ഷം ഉണ്ടെന്നല്ലേ പറഞ്ഞത്… 10 പവൻ വാങ്ങിയാലും അത്രയൊന്നും ആവില്ല… ചിലപ്പോ ഒരു ഒന്നര രണ്ട് ലക്ഷം ഒക്കെയേ ആവൂ..
ഞാൻ : ആഹ് ശരി ശരി….. ഒരു കാര്യം ചെയ്യാം, ഞാനും വിഷ്ണുവും പോകാമെന്നാ വിചാരിച്ചത്, ഇവളും കൂടി വരട്ടെ..
അച്ഛൻ വരുന്നോ…?
അച്ഛൻ : നിങ്ങള് പോയാൽ മതി… എനിക്ക് കുറച്ച് പണിയുണ്ട്.
_______/______/______/______
നിന്ന് തിരിയാൻ നേരമില്ലാത്ത അത്രയും തിരക്കാണ് കല്യാണം അടുക്കുംതോറും. നാളെ കാലത്ത് 10.30 നും 11 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ തുഷാരയെ അമലൂട്ടാൻ താലികെട്ടും. ഇന്ന് കാലത്തുമുതൽ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും ഒക്കെയായി ഒരു ഉത്സവത്തിന്റെ പ്രതീതി തന്നെയുണ്ട് വീട്ടിൽ. ഫോട്ടോ എടുപ്പും വീഡിയോ പിടുത്തവും ഒക്കെയായി ആകെ തിരക്കിലാണ്. വരുന്നവരെയൊക്കെ സ്വീകരിച്ചിരുത്താൻ അച്ഛൻ മുന്നിൽ തന്നെയുണ്ട്. അടുക്കളയിലെ ഭരണം മുഴുവൻ ഏറ്റെടുത്തിരിക്കുന്നത് അമ്മായി ആണ്. എന്റെ ഡ്രെസ്സുകൾ ഒരുക്കി വയ്ക്കാനും മുറി വൃത്തിയാക്കാനും ഒക്കെ ചേച്ചിയുടെ കൂടെ ഷിൽനയും മുൻ പന്തിയിൽ തന്നെയുണ്ട്. മനസിൽ ഒരു അഗ്നി പർവതവും പേറിക്കൊണ്ട് പുറത്ത് ചിരിച്ചുകൊണ്ട് നടക്കുകയാണ് പാവം ഷി. ഇത്ര പെട്ടെന്ന് എന്റെ കല്യാണം ഉണ്ടാകുമെന്ന് അവളും കരുതിയിരുന്നില്ല. എന്തിന്, അമ്മായി പോലും കരുതിക്കാണില്ല ഇത്ര പെട്ടെന്ന് കാര്യങ്ങൾ എളുപ്പമാകും എന്ന്. തിരക്കുകൾക്ക് ഇടയിലും രണ്ടുപേരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അന്ന് മംഗലാപുരത്ത് നിന്നും സംസാരിച്ചതിന് ശേഷം ഇതുവരെ ഷിൽനയോട് മിണ്ടിയിട്ടില്ല. വീട്ടിൽ വച്ചുണ്ടായ വഴക്കിനിടയിൽ സംസാരിച്ചതല്ലാതെ മനസ് തുറന്നൊന്ന് അവരോട് ചിരിച്ചിട്ട് ആഴ്ചകൾ ആയി. അമ്മായി മനപൂർവം എന്നിൽ നിന്നും അകലുകയാണ്. ആ അകലം കുറച്ചു കൊണ്ടുവരുവാനുള്ള ഒരു ശ്രമവും എന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും ഇല്ല. എത്രയൊക്കെ അകന്നാലും എനിക്ക് എന്റെ അമ്മായിയും മകളും കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു എന്ന സത്യം ഒരിക്കൽ അവർ തിരിച്ചറിയും.
ആഘോഷങ്ങൾ പൊടിപൊടിക്കുന്നുണ്ട്. രാത്രി പാട്ടും ഡാൻസും ഒക്കെയായി എന്റെ കൂട്ടുകാർ തിമിർക്കുകയാണ്. ബന്ധുക്കൾ കുറേ പേർ അമ്മായിയുടെ വീട്ടിലും എന്റെ വീട്ടിലും ഒക്കെയായി കിടക്കുവാൻ പോയി തുടങ്ങിയിട്ടുണ്ട്. ലീനേച്ചി രാവിലെ മുതൽ ഓരോ പണിയിൽ ആണ്. അമ്മായിയുടെ കൂടെ തന്നെ ആയിരുന്നു ലീനയും. രണ്ടുപേരും എത്ര സന്തോഷത്തോടെയാണ് ഇടപഴകുന്നത്. അതൊക്കെ കാണുമ്പോൾ ഉള്ളൊന്ന് പിടയുന്നുണ്ട്. തിരക്കൊക്കെ ഒന്ന് അടങ്ങിയപ്പോഴേക്കും ലീന എന്റെ അടുത്ത് ഒരു കസേരയിൽ വന്നിരുന്നു…
: എന്നാലും ഇത്ര പെട്ടെന്ന് നീ പുതിയ വണ്ടി വാങ്ങുമെന്ന് കരുതിയില്ല… എന്തൊക്കെ ആയിരുന്നു, ആറ് മാസം കഴിയട്ടെ, ഒരു കൊല്ലം കഴിയട്ടെ….
: മനുഷ്യന്റെ കാര്യമല്ലേ ലീ…. എല്ലാം വിധിയുടെ വിളയാട്ടം.
: എന്നിട്ട് മോൻ ഡ്രൈവിംഗ് പഠിച്ചോ… കൈ തെളിഞ്ഞിട്ടേ പുതിയത് വാങ്ങൂ എന്നാണല്ലോ പറഞ്ഞത്
: ഡ്രൈവിംഗ് പഠിക്കാറായപ്പോൾ അല്ലെ അമ്മായി വന്ന് കലം അടച്ചത്…