പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Posted by

അമ്മായിയുടെ സമ്മാനം നിരസിച്ചുകൊണ്ട് അവിടെ നിന്നും തിരഞ്ഞു നടന്നു. ഇപ്പൊ എന്റെ കണ്ണുകൾ നിറയാറില്ല, അതൊക്കെ അതിജീവിക്കാൻ ഞാൻ പഠിച്ചു തുടങ്ങി. കഴിഞ്ഞതൊക്കെ ഒരു സ്വപ്നം ആയിരുന്നു എന്ന് വിചാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറേ മാറ്റങ്ങൾ എന്റെ ജീവിതത്തിൽ അമ്മായി കൊണ്ടുവന്നിട്ടുണ്ട്. കള്ള് കുടി നിർത്തി, കുറച്ച് കുക്കിങ്‌ പഠിച്ചു, ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നു, പരസ്ത്രീ ബന്ധങ്ങൾ വേണ്ടെന്ന് വച്ചു. അങ്ങനെ പല മാറ്റങ്ങളും പഠിപ്പിച്ചത് അമ്മായിയും മകളും ചേർന്നാണ്. ഒരു കണക്കിന് ലീനയുടെ അടുത്ത് വീണ്ടും പോകാതിരുന്നത് നന്നായി. നമ്മൾ ആത്മാർത്ഥമായി ചിലപ്പോൾ സ്നേഹിച്ചുപോകും, പിന്നീട് ഒരു അവസരത്തിൽ അവരിൽ നിന്നും ആ സ്നേഹം തിരിച്ചു കിട്ടാതെ ആവുമ്പോൾ ചിലപ്പോൾ നമ്മൾ നമ്മളല്ലാതായി തീരും. അതുകൊണ്ട് ഇനി ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കാൻ പാടില്ല. ഷിൽന പറഞ്ഞതുപോലെ, വിധിച്ചതാണെങ്കിൽ നമുക്ക് തന്നെ കിട്ടും. ചിന്തകളിൽ മുഴുകി വീട്ടിലേക്ക് നടന്നു. ഞാൻ വരുന്നതും കാത്ത് അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്.

അച്ഛൻ  : എന്താടാ…. അമ്മായി എന്തിനാ വിളിച്ചത്

ഞാൻ  : ഒന്നുമില്ല അച്ഛാ….. കുറച്ച് പൈസ തരാൻ വേണ്ടി വിളിച്ചതാ..മാമൻ എനിക്ക് തരാൻ എന്നും പറഞ്ഞ് അയച്ചതാണ് പോലും

അമ്മ  : എന്നിട്ട് നീ വാങ്ങിയോ

ഞാൻ  : ഹേയ് , ഞാൻ വാങ്ങിയിട്ട് തിരിച്ചു കൊടുത്തു. നമുക്ക് എന്തിനാ പൈസ. എന്റെ വേൾഡ്‌ ബാങ്ക് അല്ലെ ഇവിടെ ഇരിക്കുന്നത്…

അച്ഛൻ : അല്ല,നാളെ താലി വാങ്ങാൻ പോകണ്ടേ… എത്രയാ നിന്റെ മനസിൽ

ഞാൻ : ഒരു 6 പവന്റെ മാലയും പിന്നെ ഒരു അര പവന്റെ താലിയും.. അത് പോരെ

അമ്മ : പിശുക്ക് കാണിക്കല്ലേ അമലൂട്ടാ…. വേറെ ആർക്കും അല്ല നിന്റെ ഭാര്യയ്ക്ക് തന്നെ കെട്ടാനുള്ളതല്ലേ

ഞാൻ : എന്റെ കൈയ്യിൽ അധികം പൈസ ഒന്നും ഇല്ല…. കൂടിപ്പോയാൽ ഒരു മൂന്നര, നാല് ലക്ഷം ഉണ്ടാവും. മുഴുവൻ പൈസക്കും ഗോൾഡ്‌ വാങ്ങിയാൽ ബാക്കി ചിലവിന് എന്ത് ചെയ്യും..

അച്ഛൻ : ബാക്കി ചിലവൊന്നും ഓർത്ത് എന്റെ മോൻ പേടിക്കണ്ട.. നീ ഒരു 10 പവന്റെ മാല തന്നെ വാങ്ങിക്ക്…

ചേച്ചി : ശരിക്കും അളിയന്റെ അവകാശം ആണ് ഇതൊക്കെ… ഇവൻ ഡിമാൻഡ് ആക്കിയിട്ടല്ലേ… അല്ലെങ്കിൽ എന്റെ ഏട്ടൻ തരാമെന്ന് പറഞ്ഞതല്ലേ താലി മാല

ഞാൻ : അത് എന്തായാലും വേണ്ട മോളെ…. എന്റെ പെണ്ണിന് കെട്ടാനുള്ളത് ഞാൻ അധ്വാനിച്ച കാശുകൊണ്ട് വാങ്ങാൻ ആണ് എനിക്ക് ഇഷ്ടം.. നീ ഒരു കാര്യം ചെയ്യ് , അളിയനോട് ആ കാശ് എന്റെ അക്കൗണ്ടിൽ ഇടാൻ പറ… കല്യാണം കഴിഞ്ഞാലും ചിലവ് ഉണ്ടെടി…

ചേച്ചി : ആഹാ കൊള്ളാലോ…. വേണ്ടെന്ന് വയ്ക്കില്ല അല്ലെ….

അമ്മ : അത് നിങ്ങൾ അളിയനും അളിയനും എന്താണെന്ന് വച്ചാൽ ആക്കിക്കോ….

ഞാൻ : അച്ഛാ 10 പവനൊക്കെ വാങ്ങണോ… ഒരു 6 പോരെ

Leave a Reply

Your email address will not be published. Required fields are marked *