ഞാൻ : ഷിൽനേ… മനുഷ്യർ എല്ലാവരും എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കില്ല. സ്വന്തം കാര്യത്തിന് അനുസരിച്ച് അവർ നിറം മാറിക്കൊണ്ടേ ഇരിക്കും. അതുകൊണ്ട് മൃഗങ്ങളേക്കാൾ നമ്മൾ പേടിക്കേണ്ടത് മനുഷ്യരെ ആണ്.
അമ്മ : മതി… ഇനി ആരും ഒന്നും പറയണ്ട. അവന് എന്തോ ബാധ കയറിയിട്ടാ ഉള്ളത്. ഞാൻ സമധാനത്തിൽ ചോദിച്ചോളാം എന്റെ മോനോട്.
പിറ്റേന്ന് ഉച്ചയോട്കൂടി അമ്മായിയും ഷിൽനയും മംഗലാപുരത്തേക്ക് പോയി. ഞാൻ തന്നെയാണ് അവരെ ബസ് കയറ്റി വിട്ടത്. വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ അവരെ യാത്രയാക്കുന്നത് വരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. പരിചയമില്ലാത്ത യാത്രക്കാരെ പോലെ ഒരു കാറിൽ ഇരുന്ന് യാത്ര ചെയ്തു. ശരിക്കും ഒരു ടാക്സി കാർ ഓടിക്കുന്ന പ്രതീതി ആയിരുന്നു. രണ്ടുപേരും പുറകിലെ സീറ്റിൽ ആയതുകൊണ്ട് അവരുടെ മുഖത്തേക്ക് നോക്കേണ്ടി വന്നില്ല. ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ട് പാതയോരത്ത് വണ്ടി നിർത്തി ഞാൻ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. സുരക്ഷിതമായി അവർ കയറി എന്ന് ഉറപ്പിച്ച ശേഷം ബസ് പുറപ്പെടുന്നത് വരെ അവിടെ തന്നെ ഇരുന്നു. ബസ് എന്നെയും പാസ് ചെയ്ത് പോയ ശേഷം ആണ് ഞാൻ തിരിച്ച് വീട്ടിലേക്ക് പോയത്. എത്ര ദേഷ്യം ഉണ്ടെങ്കിലും എന്റെ ജീവനാ ആ പോയ രണ്ടും.
________/_______/________/_______
കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പെയിന്റ് അടി, പൊളിഷിങ്, ഷോപ്പിംഗ്, കല്യാണം ക്ഷണിക്കൽ, അങ്ങനെ ഓരോ തിരക്കുകളിൽ ആയതിനാൽ മറ്റ് കാര്യങ്ങൾ ഒന്നും ആലോചിക്കാൻ സമയം കിട്ടാറില്ല. എങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും, കക്കൂസിൽ പോയി ഇരിക്കുമ്പോഴും എല്ലാം അമ്മായിയും ഷിൽനയും മനസിലേക്ക് ഓടി വന്നുകൊണ്ടിരുന്നു. ഈ രണ്ട് സമയത്താണല്ലോ നമ്മുടെ മനസിലെ ചിന്തകൾക്ക് ചിറക് മുളയ്ക്കുന്നത്. മറ്റൊരു സന്തോഷം ഉള്ളത് അച്ഛൻ നാട്ടിൽ വന്നു എന്നതാണ്. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ല. എല്ലാം പുള്ളിക്കാരൻ കണ്ടറിഞ്ഞ് ചെയ്തോളും. അഞ്ജലി ചേച്ചി ഒരുപാട് തവണ എന്റെ വായിൽ കോലിട്ട് കുത്തി നോക്കിയെങ്കിലും എനിക്ക് എന്താണ് ഇപ്പൊ ഒരു മാറ്റത്തിന് കാരണം എന്ന് മാത്രം ഞാൻ പറഞ്ഞില്ല. ചൂടാവുമെങ്കിലും അവൾ പാവമാണ്. ഞാൻ എല്ലാവരോടും ചൂടായ അന്ന് തന്നെ കുറേ നേരം എന്റെ മുറിയിൽ വന്നിരുന്ന് എന്നോട് സംസാരിച്ചു. സത്യത്തിൽ എനിക്ക് അതൊരു വലിയ ആശ്വാസം തന്നെ ആയിരുന്നു. ഒരു പെങ്ങൾ ഉണ്ടാവുക എന്നത് വലിയ ഭാഗ്യമാണെന്ന് ഞാൻ മനസിലാക്കിയത് അന്നാണ്.
മാമന് ലീവ് എടുക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ കല്യാണത്തിന് കൂടാൻ പറ്റില്ലെന്ന് പറഞ്ഞ് നിരന്തരം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷെ എനിക്ക് എന്തോ പഴയപോലെ സംസാരിക്കാൻ പറ്റുന്നില്ല മാമനോട്. എന്നെ ഗൾഫിലേക്ക് നാട് കടത്താനുള്ള ഐഡിയ മാമന്റെ ആയിരുന്നല്ലോ. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സ്വന്തം മോളുടെ കാര്യം വരുമ്പോൾ ചിലപ്പോൾ ഞാനും അങ്ങനെ ആയിരിക്കും. എങ്കിലും അമ്മായി എന്നോട് കാണിക്കുന്ന അകലം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
കല്യാണ സാരിയും മറ്റ് തുണികൾ ഒക്കെ വാങ്ങുവാനായി എല്ലാവരും കൂടി ഒരു ദിവസം പോയി. തുഷാര കൂടെയുണ്ട്. ഇനി വാങ്ങേണ്ടത് താലി മാല മാത്രമാണ്. താലി മാല എന്ന് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ച് പട പട അടിക്കുകയാണ്. ഞാൻ വാങ്ങി കെട്ടിയ ഒരു താലി അമ്മായിയുടെ കഴുത്തിൽ ഉണ്ടല്ലോ എന്ന്