സന്തോഷവും എന്നിൽ നിന്നും അവൾക്ക് കിട്ടേണ്ടതായിട്ടുണ്ട്. അതിന് ഒരു കുറവും ഞാൻ വരുത്തില്ല. എന്റെ ദുഃഖങ്ങൾ എന്റെ മാത്രമാണ്, അതിന്റെ ഒരു അറ്റത്ത് തുഷാരയെ തളച്ചിടാൻ ഞാൻ ഒരുക്കമല്ല. ആ പാവം എന്ത് പിഴച്ചു.
മോതിരം മാറൽ ചടങ്ങ് കഴിഞ്ഞ് കാരണവർ തമ്മിൽ കല്യാണം എപ്പോൾ നടത്താം എന്നുള്ള ചർച്ചയിൽ ആണ്. ആറ് മാസം അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് മതി എന്നാണ് എന്റെ കൂടെ വന്നവർ പെണ്ണ് വീട്ടുകാരെ അറിയിച്ചത്… അത്രയും നീട്ടണോ എന്ന ഒരു ചോദ്യം തുഷാരയുടെ അച്ഛന്റെ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്..
അളിയൻ : ഒരു വർഷം ഇല്ലെങ്കിലും 6 മാസം എങ്കിലും സമയം വേണം… അമലിന്റെ അച്ഛനും മാമനും ഒക്കെ പങ്കെടുക്കാൻ ഉള്ളതാണ്. അവരുടെയൊക്കെ ലീവ് നോക്കണ്ടേ നമ്മൾ
ഞാൻ : മൂത്തവർ ഒക്കെ ഇരിക്കുമ്പോൾ ഞാൻ അഭിപ്രായം പറയുന്നത് ശരിയാണോ എന്നറിയില്ല, എങ്കിലും എന്റെ കല്യാണ കാര്യം അല്ലെ അതിൽ എന്റെ അഭിപ്രായത്തിനും വില ഉണ്ടല്ലോ അല്ലെ….
6 മാസം വരെയൊന്നും കാക്കണ്ട. എത്ര പെട്ടെന്ന് നടത്താൻ പറ്റുമോ അത്രയും വേഗത്തിൽ നടത്താം എന്നാണ് എന്റെ അഭിപ്രായം. അച്ഛന്റെ ലീവ് കുഴപ്പമില്ല, അതൊക്കെ വരാൻ പറ്റും.
എന്റെ അഭിപ്രായം കേട്ട് വീട്ടുകാർ എല്ലാവരും ആശ്ചര്യപ്പെട്ട് എന്നെ തന്നെ നോക്കുകയാണ്. അപ്പോഴും 2 പേരുടെ മുഖത്ത് നല്ലൊരു സന്തോഷം കാണാൻ ഉണ്ട്. ഒന്ന് എന്റെ ആദ്യ ഭാര്യ നിത്യയിലും, മറ്റൊന്ന് എന്റെ ഭാര്യ ആകാൻ പോകുന്ന തുഷാരയിലും. എന്റെ പ്രതികരണം കേട്ട് ഷിൽന ഒന്ന് പതറി. ഇത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി ചെറുതായി മങ്ങിയിട്ടുണ്ട്.
തുഷാരയുടെ വീട്ടുകാർക്ക് എല്ലാവർക്കും ഭയങ്കര സന്തോഷം ആയി. അപ്പോൾ തന്നെ അവിടെ അടുത്തുള്ള പണിക്കരെ വിളിച്ച് നല്ല ദിവസം നോക്കി. നല്ല ദിവസങ്ങൾ കുറേ ഉണ്ടെങ്കിലും ഒരു ഞായറാഴ്ച കിട്ടിയത് കൃത്യം 28 ദിവസങ്ങൾക്ക് ശേഷം ആണ്. ചുരുക്കി പറഞ്ഞാൽ ഇനി ഒരു മാസം. എന്റെ വീട്ടുകാരുമായി ആലോചിച്ച് ഉറപ്പ് പറയാം എന്ന തീരുമാനത്തിൽ എല്ലാവരും ഭക്ഷണം കഴിച്ച് പിരിഞ്ഞു. വീട്ടിൽ എത്തിയ ഉടനെ അമ്മയും ചേച്ചിയും എന്നെ വഴക്ക് പറഞ്ഞു. അച്ഛനോട് ചോദിക്കാതെ ഞാൻ കയറി അഭിപ്രായം പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. കാരണം ഒരു വർഷം കഴിഞ്ഞ് കല്യാണം മതിയെന്ന് പറഞ്ഞിട്ടാണ് എല്ലാവരും പോയത്. പക്ഷെ പെട്ടെന്നുള്ള എന്റെ മലക്കം മറിച്ചിലിൽ എല്ലാവരും ഒന്ന് പതറി എന്ന് വേണം പറയാൻ. അവസാനം ഞാൻ തന്നെ അച്ഛനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. എനിക്ക് അറിയില്ലേ എന്റെ അച്ഛനെ. ആള് പാവം ആണ്. എന്റെ തീരുമാനം ആണ് ശരിയെന്ന് അച്ഛനും പറഞ്ഞതോടെ അമ്മയും ഹാപ്പി.
______/_______/_______/_______
ഷിൽനയും അമ്മായിയും നാളെയാണ് തിരിച്ച് പോകുന്നത്. രാത്രി എന്റെ വീട്ടിലേക്ക് വന്ന അവർ ഹാളിൽ ഇരുന്ന് വർത്തമാനം പറയുന്നുണ്ട്. അതിനിടയിലേക്കാണ് ഞാൻ കയറി വന്നത്..
അമ്മ : മോനെ നാളെ എത്ര മണിക്കാ പോകുന്നേ…. നിന്നെ കാണാനാ നിത്യ വന്നത്
ഞാൻ : അതിന് ഞാൻ എവിടെയും പോന്നില്ലല്ലോ…
നിങ്ങൾ ട്രെയിനിലോ ബസിലോ പൊയ്ക്കോ അമ്മായി… ഞാൻ ടൗണിൽ ആക്കി തരാം.
അമ്മ : അപ്പൊ നിനക്ക് ജോലിക്ക് പോണ്ടേ
ഞാൻ : കുറച്ച് ദിവസത്തെ ലീവ് എഴുതി കൊടുത്തിട്ടുണ്ട്..