കാലത്ത് തന്നെ വിഷ്ണുവും ടീമും ഒരുങ്ങി ഇറങ്ങി വന്നിരുന്നു. എന്നെ ചമയിക്കാൻ ഒക്കെ വിഷ്ണു ആണ് മുന്നിൽ. അമ്മായിയും ഷിൽനയും കാലത്ത് തന്നെ എത്തിയിട്ടുണ്ട്. വീട്ടിൽ എല്ലാവരും വളരെ സന്തോഷത്തിൽ ആണ്. എന്റെ മുഖം മാത്രമാണ് അഭിനയിച്ചുകൊണ്ട് ചിരിക്കുന്നത്. ഷിൽനയുടെ ഡ്രസ് കണ്ടാൽ അവളാണ് പെണ്ണ് എന്ന് തോന്നിപ്പിക്കും. നീല ഫ്രോക്കും അതിനൊത്ത മുത്തുമാലയും, ഫ്രോക്കിന് മാച്ചായ കമ്മലും അണിഞ്ഞ് തിളങ്ങി നിൽപ്പുണ്ട് പെണ്ണ്. ഞാൻ മനസുവച്ചിരുന്നെങ്കിൽ ഇന്ന് അവളുടെ കൈകളിൽ എന്റെ പേരെഴുതിയ ഒരു മോതിരം കിടക്കുമായിരുന്നു. പക്ഷെ എന്ത് ചെയ്യാം അവളുടെ അടുത്ത് നിന്നും മാറാതെ നിൽക്കുന്ന ആ സാധനത്തിനെ കണ്ടോ…. എന്റെ ആദ്യ ഭാര്യ, നിത്യ. നിത്യ ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ ഇന്ന് ഈ മാലാഖയെ ഞാൻ എന്റെ പെണ്ണാക്കി മാറ്റിയേനെ. ഇതാണ് വിധി എന്ന് പറയുന്നത്. എന്നാലും ഷി എന്ത് ഭവിച്ചാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത്. പെണ്ണിന്റെ മുഖത്ത് ഒരു തന്റേടം വന്നതുപോലുണ്ട്. എന്തോ മനസിൽ ഉറപ്പിച്ചു വച്ചിട്ടാണ് പെണ്ണ് ഇങ്ങനെ പെരുമാറുന്നത്.
വന്നവരെയൊക്കെ കണ്ട് സംസാരിച്ച് ഞാൻ മെല്ലെ ഉമ്മറത്ത് പോയി ഒരു കസേരയിൽ ഇരുന്നു. അമ്മായി എന്റെ അരികിൽ വന്ന് നില്പുണ്ട്.
: അമലൂട്ടാ….
: ഉം….. എന്താ
: നല്ല ബോറാവുന്നുണ്ട് കേട്ടോ…. ഒത്തിരി കഷ്ടപ്പെടുന്നുണ്ട് അല്ലെ ചിരിക്കാൻ. എല്ലാം മറന്ന് ഇന്ന് മുതൽ ഒരു പുതിയ ജീവിതം തുടങ്ങണം എന്റെ മോൻ
: എന്റെ മോനോ……… നിന്റെ കെട്ടിയോൻ… അത് മറക്കണ്ട.
മനസിൽ നിങ്ങൾ ഒരുപാട് ചിരിക്കുന്നുണ്ടാവും അല്ലെ. എല്ലാം ജയിച്ചു എന്ന തോന്നലിൽ.
പക്ഷെ ഒരു കാര്യം മനസിലാക്കിക്കോ…. എന്റെ ഔദാര്യം ആണ് ആ ചിരി. നന്നായി ആസ്വദിച്ച് ചിരിച്ചോ.
: അമലൂട്ടാ….
……….സോറി.
: എന്നോടല്ല… പോയി നിങ്ങളെ മോളോട് പറ.
_________/_________/_______/______
10.30 നുള്ള ശുഭ മുഹൂർത്തത്തിൽ എന്റെ ഉള്ളൊന്ന് പിടഞ്ഞുകൊണ്ട് ഞാൻ തുഷാരയുടെ കൈയ്യിൽ മോതിരം അണിയിച്ചു. എല്ലാത്തിനും സാക്ഷിയായി ഷിൽനയും അമ്മായിയും മുൻ നിരയിൽ തന്നെ ഉണ്ട്. എനിക്ക് ഉള്ളത്തിന്റെ പത്തിൽ ഒരു അംശം പോലും വിഷമം അവരുടെ രണ്ടുപേരുടെയും മുഖത്ത് കാണാൻ ഇല്ല. തുഷാര നല്ല സന്തോഷത്തോടെ എല്ലാവരെയും കണ്ട് വർത്തമാനം പറയുന്നുണ്ട്. അവളുടെ ബന്ധുക്കളെയൊക്കെ എനിക്ക് പരിചയപ്പെടുത്താനും മറന്നില്ല. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും സന്തോഷമുണ്ടാവേണ്ട അപൂർവം സുദിനങ്ങളിൽ ഒന്നാണ് ഇന്ന് കടന്ന് പോയത്. പക്ഷെ എനിക്ക് മാത്രം അത് ഉൾകൊള്ളുവാനോ മനസ് നിറഞ്ഞൊന്ന് ചിരിക്കുവാനോ കഴിയുന്നില്ല. എന്റെ ജീവിതത്തിലെ നല്ല ദിനങ്ങൾ എല്ലാം കഴിഞ്ഞിരിക്കുന്നു എന്ന അബദ്ധ ധാരണയിൽ ആണ് ഞാൻ. പക്ഷെ ഒരു ദൃഢനിശ്ചയം ഞാൻ എടുത്തിട്ടുണ്ട്. എന്നെ വിശ്വസിച്ച് , എന്നെ ഇഷ്ടപെട്ട് എന്റെ കൈയ്യിൽ ഒരു മോതിരം അണിഞ്ഞവളാണ് തുഷാര. എന്റെ തെറ്റുകൾക്ക് അവൾ ശിക്ഷ അനുഭവിക്കാൻ പാടില്ല. അതുകൊണ്ട് ഒരു ഭർത്താവ് എന്ന രീതിയിൽ എല്ലാ സുഖങ്ങളും,