പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Posted by

ശ്വാസം കിട്ടാത്തതുപോലെ ആകെ ഒരു വെപ്രാളം ആയിരുന്നു. ഒത്തിരിനേരം വെള്ളത്തിലേക്ക് താഴ്ന്നു പോയി. പിന്നീട് എവിടെയോ ഇടിച്ച് നിന്നപ്പോഴേക്കും ഞാൻ ഞെട്ടി എഴുന്നേറ്റു.

: അത് ആരെങ്കിലും കുളിക്കാൻ ചാടിയതായിരിക്കും… ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ… ഞാൻ കരുതി വലിയ എന്തോ സംഭവം ആണെന്ന്.

: ഒന്ന് വിശ്വസിക്ക് ഏട്ടാ…. എനിക്ക് അത് എങ്ങനെയാ പറഞ്ഞ് പ്രതിഫലിപ്പിക്കേണ്ടത് എന്നറിയില്ല… പക്ഷെ അതൊരു സാദാരണ സ്വപ്നം അല്ല. എന്തോ ഒരു അപകട സൂചന ആണ്.

: അത് നമുക്ക് അപ്പൊ നോക്കാം… നീ വെറുതെ ടെൻഷൻ ആവല്ല

: ഇനി കടലിൽ കുളിക്കാൻ ഒന്നും പോവണ്ട കേട്ടോ…

: എന്റെ പെണ്ണേ…. വരാനുള്ളത് വഴിയിൽ തങ്ങില്ല. അത് വേണേൽ ഓട്ടോ പിടിച്ചിട്ടായാലും നമ്മളെ തേടി വരും. മനസിലായോ..

: പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം, എന്നാലും പറയുവാ… സൂക്ഷിക്കണം

: നിനക്ക് പണ്ട് ഇതിലൊന്നും വിശ്വാസം ഇല്ലാത്തതായിരുന്നല്ലോ…

: സ്വന്തം കാര്യം വരുമ്പോ എല്ലാവരും വിശ്വാസികൾ ആയി മാറും … അത് ഏട്ടന് എന്തെങ്കിലും വരുമ്പോ മനസിലായിക്കോളും

: പന്നി…..
നിന്റെ നാക്ക് ഒന്ന് നീട്ടിയേ…. കരിനാവ് ആണോന്ന് നോക്കട്ടെ.

: ഈ…… ദാ കണ്ടോ…
ഇത്രയും വൃത്തിയുള്ള നാക്ക് മുൻപ് കണ്ടിട്ടില്ലല്ലോ…

: ഓഹ് പിന്നേ… നിനക്കേ ഉള്ളു…ഒന്ന് പോടി

( എന്തൊക്കെ പറഞ്ഞാലും ഷി നന്നായി അവലുടെ ശരീരം സൂക്ഷിക്കുന്ന കൂട്ടത്തിൽ ആണ്. ഒരിക്കൽ പോലും നഖം വെട്ടാതെയോ, മുടി ചീകാതെയോ ഒന്നും അവളെ കണ്ടിട്ടില്ല. കാലുകൾക്കും കൈകൾക്കും ഒക്കെ പ്രത്യേകം പരിചരണം ആണ് അവളുടേത്. അതുകൊണ്ട് തന്നെ കാലുകൾ കാണാൻ നല്ല ഭംഗിയാണ്. ഒരു ചുളിവോ കലയോ ഒന്നും കാണാൻ ഉണ്ടാവില്ല. )

: മതി കിടന്നത്, വാ എണീക്ക്. രാത്രി കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണ്ടേ

: ഇത്ര നേരത്തെയോ… സമയം 3 ആവുന്നതല്ലേ ഉള്ളു.

: എല്ലാം റെഡി ആക്കി വച്ചാൽ പിന്നെ വെറുതേ ഇരിക്കാലോ..
മതി കിടന്നത് വാ

: നീ ശരിക്കും അമ്മയുടെ മോള് തന്നെ… എല്ലാത്തിനും അതിന്റേതായ കൃത്യനിഷ്ഠ ഉണ്ട്.

: അത് പിന്നെ ഇല്ലാതിരിക്കുമോ…

Leave a Reply

Your email address will not be published. Required fields are marked *