: വേണ്ട പ്രദീപേട്ടാ…. അത് ശരിയാവില്ല. നിങ്ങൾ എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്. ഒന്നാമത് ഷിൽനയുടെ വീട്ടുകാർക്ക് ഞാനുമായുള്ള ബന്ധത്തിന് താല്പര്യം ഇല്ല. ഞാൻ ഒരു വശിക്ക് അവളെയെങ്ങാൻ കഴിച്ചെന്ന് ഇരിക്കട്ടെ…. രണ്ട് കുടുംബങ്ങൾ തമ്മിൽ അകലും. ഞാൻ ഇഷ്ടപ്പെടുന്നവരൊക്കെ എന്റെ ശത്രുക്കൾ ആയി മാറും. അതൊന്നും വേണ്ട… ഇതാണ് എന്റെ വിധി. ഞാൻ അതുമായി പൊരുത്തപ്പെടാൻ തയ്യാറാണ്.
: എന്നാലും അമലേ…. ഒരു വല്ലാത്ത കുടുക്ക് ആയി പോയല്ലോടാ…
: അത് അങ്ങനെ ആണ് പ്രദീപേട്ടാ…. നമ്മൾ ആഗ്രഹിച്ച എല്ലാം നടക്കില്ലല്ലോ. ഇതൊക്കെ മുകളിൽ ഇരുന്ന് ഒരാൾ തീരുമാനിക്കുന്നത് അല്ലെ…. ഷിൽന പറയുംപോലെ, സ്നേഹം ആത്മാർത്ഥമാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും അത് നമ്മളെ തേടി വരും. അവൾക്ക് വിധിച്ചത് അമലിനെ ആണെങ്കിൽ അത് അവൾക്ക് തന്നെ കിട്ടും. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ….
: ഉലക്ക…. നിന്റെ അമ്മേടെ……
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…. നിനക്ക് ധൈര്യം ഉണ്ടോ… ഇപ്പൊ തന്നെ വിളിച്ച് ഇറക്കി കൊണ്ട് വാ അവളെ…ഇവിടെ ഒരുത്തനും നിന്നെ തൊടില്ല… ഞാൻ നടത്തി തരും നിങ്ങടെ കല്യാണം…
: നിങ്ങൾക്ക് മനസിലാവില്ല പ്രദീപേട്ട….. മറ്റൊന്നിനെ പേടിച്ചും ഞാൻ അവളെ ഉപേക്ഷിക്കാൻ തയ്യാറല്ല. പക്ഷെ സ്നേഹത്തെ നമ്മൾ പേടിക്കണം. നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ ഒരു വാക്ക് കൊണ്ട് മുറിവേല്പിച്ചാൽ പോലും നമുക്ക് അത് താങ്ങാൻ കഴിയില്ല. ഇന്നലെ മുതൽ ഞാൻ അനുഭവിക്കുന്നത് അതാണ്.
ഒരാളെ നമ്മൾ എത്രത്തോളം സ്നേഹിച്ചുവോ അതിനേക്കാൾ വിഷമിക്കേണ്ടി വരും അവരെ നമുക്ക് നഷ്ടപ്പെടുമ്പോൾ. കൂടുതൽ എന്നോട് ചോദിക്കരുത്… പ്ലീസ്…
( ഷിൽനയേക്കാൾ എന്നെ വേദനിപ്പിക്കുന്നത് അമ്മായി ആണെന്ന സത്യം ഞാൻ ആരോട് പറയും….ഇന്നലെ വരെ എന്നെ ജീവന്റെ പാതിയായി കൊണ്ടു നടന്നിരുന്ന അമ്മായി എന്നിൽ നിന്നും അകലുകയാണ് പതിയെ…. )
……………………..
ഓഫീസിൽ നിന്നും ഉച്ചയ്ക്ക് ഇറങ്ങി. പോകുന്ന വഴി കൃഷ്‌ണേട്ടന്റെ ഹോട്ടലിൽ കയറി ഊണും കഴിച്ച്, നാളത്തെ വിശേഷങ്ങൾ ഒക്കെ അവരോട് പറഞ്ഞ് കുറേ നേരം അവിടെ തന്നെ ഇരുന്നു. ചിത്രയുടെ കല്യാണം ഉടനെ നടത്തണമെന്ന് അവർക്ക് ഉണ്ട്. എന്തായാലും 2 മാസം കഴിയട്ടെ എന്നാണ് പ്രദീപേട്ടൻ പറയുന്നത്. ഒരു 2 മണി ആവാറയപ്പോഴേക്കും വണ്ടിയെടുത്ത് റൂമിലേക്ക് ചെന്നു. വാതിൽ തുറന്ന് തന്ന് അമ്മായി നേരെ പോയി ഡൈനിങ്ങ് ടേബിളിൽ തലവച്ച് കിടന്നു. ചിരിയും കളിയുമായി നടന്നിരുന്ന വീട് നന്നേ മാറിപ്പോയി. ആകെ ഒരു സ്മശാന മൂകതയാണ് ഇപ്പോൾ. ഓരോ മൂലയിലായി ഒരിക്കുന്ന രണ്ട് ജന്മങ്ങൾ. ആ കഴിഞ്ഞ കുറേ ദിവസങ്ങൾ എത്ര നന്നായിരുന്നു. ശരിക്കും ജീവിതത്തിന് ഒരു അർത്ഥം തോന്നിയത് അപ്പോഴായിരുന്നു. ഇന്ന് ആണെങ്കിൽ ജീവിക്കുവാനുള്ള ഊർജം എല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. സോഫയിൽ മലർന്ന് കിടക്കുന്ന എന്റെ അരികിലായി അമ്മായി വന്നിരുന്നു.
: അമലൂട്ടാ…..
: ഉം…