ദിവസങ്ങൾ ആയിട്ട് കൊണ്ടുനടക്കുന്നത് ആണ്… നീ ഒരു പുതിയ ജീവിതം കണ്ടെത്തണം. സന്തോഷത്തോടെ ഇരിക്കണം. അച്ഛനും അമ്മയ്ക്കും നീ ഒരു മോളേ ഉള്ളു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒന്നും തകർക്കരുത്.
: മതി ഏട്ടാ….. ഇനിയും പറഞ്ഞാൽ ചിലപ്പോ എന്റെ ഏട്ടൻ കരയും. അത് എനിക്ക് കാണാൻ പറ്റില്ല. എന്റെ മുന്നിൽ ഏട്ടൻ ഒരിക്കലും കരയരുത്. അതുകൊണ്ട് മതിയാക്കാം.
ഏട്ടൻ പറഞ്ഞതുപോലെ ഇനി ഈ ഷിൽന ഒരു പുതിയ ജീവിതം തുടങ്ങാൻ പോകുകയാണ്. എന്റെ മനസ് പറയുന്നുണ്ട് അതിൽ ഞാൻ ജയിക്കും.
ഹോസ്പിറ്റൽ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി , ഷി ഇറങ്ങി എന്റെ മുഖത്ത് നോക്കാതെ മുന്നിലേക്ക് നടക്കാൻ തുടങ്ങുകയാണ്..
: ഷീ……. ( ഒരു പ്രതീക്ഷയോടെ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..)
സോറി ഫോർ എവെരിതിങ്….ഫൊർഗിവ് മി…
( അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു, എന്റെ വലതുകൈയ്യിൽ കൈവച്ചുകൊണ്ട് എന്റെ കണ്ണുകളിൽ നോക്കി…)
: ഞാൻ ജയിക്കണമെങ്കിൽ എന്റെ ഏട്ടൻ ജീവിച്ചിരിക്കണം….അതുകൊണ്ട് അരുതാത്ത ചിന്തകൾ ഒന്നും വേണ്ട. ഏട്ടൻ സമാധാനമായിട്ട് പോ.
നാളത്തെ എൻഗേജ്‌മെന്റ് ഭംഗിയായി നടക്കണം. ഞാൻ ഉണ്ടാവും എല്ലാത്തിനും മുന്നിൽ.
ഏട്ടന്റെ കല്യാണം കഴിയുന്ന ദിവസം എന്റെ അമ്മയുടെ മുഖത്ത് ഒരു ചിരി ഉണ്ടാവും… എല്ലാം വിചാരിച്ചപോലെ നേടിയെന്നുള്ള അഹങ്കാരത്തിന്റെ ചിരി.. പക്ഷെ അത് അധിക കാലം ഉണ്ടാവില്ല. കാരണം ഷിൽനയുടെ ഒരു പൊട്ടിച്ചിരി അവരൊക്കെ കാണാൻ ഇരിക്കുന്നതേ ഉള്ളു.
_____/______/______/______
ഓഫീസിൽ ചെന്ന് മൂകനായി ഇരിക്കുന്ന എന്നെ കണ്ട പ്രദീപേട്ടന്റെ കുത്തികുത്തിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഷിൽനയ്ക്ക് എന്നോടുള്ള സ്നേഹവും അമ്മായിയുടെ നിലപാടും എല്ലാം പറയേണ്ടി വന്നു. ഇനി ആ ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ പ്രദീപേട്ടൻ ഒരു 10 ദിവസത്തെ ലീവ് അടിച്ച് കയ്യിൽ തന്നു.
: നീ കുറച്ച് ദിവസം നാട്ടിൽ പോയി നിൽക്ക്… എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ.. എന്നിട്ട് വന്നാൽ മതി
: ഇത് ഞാൻ അങ്ങോട്ട് ചോദിക്കാൻ ഇരിക്കുകയായിരുന്നു…
: അല്ലെടാ…. നിനക്കും ഷിൽനയെ ഇഷ്ട്ടമാണെങ്കിൽ നാളത്തെ എൻഗേജ്‌മെന്റ് വേണ്ടെന്ന് വച്ചൂടെ…. ഇപ്പൊ രണ്ടു വീട്ടുകാരും തമ്മിൽ പറഞ്ഞ് തീർക്കാവുന്നതെ ഉള്ളു. നാളെ കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല…. നീ ഒന്ന് ആലോചിക്ക്..
: അത് ശരിയാവില്ല പ്രദീപേട്ട…. ആ പെണ്ണിന് ആശ കൊടുത്തിട്ട് അവളെ കൂടി ചതിക്കാൻ പറ്റില്ല..
: എടാ അതിപ്പോ കുറച്ച് ദിവസങ്ങൾ അല്ലേ ആയിട്ടുള്ളു…. അതുപോലെ ആണോ പ്രായം അറിയിച്ച അന്ന് മുതൽ നിന്നെയും മനസിൽ കൊണ്ടു നടന്ന പെണ്ണ്… ഷിൽനയെ വേണ്ടെന്ന് വച്ചാൽ നിനക്ക് സമാധാനത്തോടെ ഒരു ജീവിതം ഉണ്ടാവുമോ…. തുഷാരയെ ഞാൻ പറഞ്ഞ് മനസിലാക്കാം… നീ അവളെ വിളിക്ക്