ശരി, ഞാനും ഇറങ്ങുവാ….
( അപ്പൊ രാവിലെ കിട്ടിയത് മധുര ചുംബനം ആയിരുന്നില്ല അല്ലെ…. നീട്ടി വലിച്ച് ഒരു ശ്വാസം എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. നെഞ്ചിന് താഴെ ശരീരം ഉണ്ടോ എന്ന് തോന്നിപ്പോയി… വയറൊക്കെ കുഴിഞ്ഞ് ഇല്ലാതായതുപോലുണ്ട്. ഓരോന്നായി കൈവിട്ടുപോയി തുടങ്ങിയിരിക്കുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ സ്തംഭിച്ചു നിന്നു. ഇനി എന്ത്….. മുന്നോട്ടുള്ള വഴിയിൽ ഇരുട്ട് വീണിരിക്കുന്നു. ഷിൽനയെ വിഷമിപ്പിക്കരുത് എന്ന് കരുതി അമ്മായിയോട് എല്ലാം തുറന്ന് പറഞ്ഞത് വിനയായല്ലോ… ഷി മുൻപ് പറഞ്ഞതുപോലെ എനിക്ക് ആരുമില്ലാതെ ആവുകയാണല്ലോ. ഇത് ഒരു പരീക്ഷണം ആണോ ദൈവമേ. അമ്മയിയുമായി പിണങ്ങി നിൽക്കുന്ന കാര്യം ചിന്ദിക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരിക്കുന്നു ഞാൻ എന്റെ നിത്യയെ. )
താഴെ ചെന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങുമ്പോഴേക്കും ഷിൽന മുന്നിൽ ചാടി നിന്നു. കയറ് എന്ന് അവളോട് തലകൊണ്ട് ആഗ്യം കാട്ടിയ ഉടനെ അവൾ കയറി പുറകിൽ ഇരുന്നു. സാധാരണ എന്റെ ചുമലിൽ കൈ വച്ച് ഇരിക്കുന്ന അവൾ ഇന്ന് എന്നെയും കെട്ടിപിടിച്ചാണ് ഇരിക്കുന്നത്. വണ്ടി ഫ്ലാറ്റ് വിട്ട് വെളിയിൽ പോകുന്നതും നോക്കി അമ്മായി ബാൽക്കണിയിൽ നിൽക്കുകയാണ്. ആ മുഖത്തെ ഭാവം അത്ര നല്ലതല്ല അപ്പോൾ. അമ്മായി എന്തോ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ അകത്തേക്ക് കയറി ചെന്നു.
: ഏട്ടാ…..
: ഉം…
: ഞാൻ എന്താ ചെയ്യേണ്ടത്… ഏട്ടനെ ഈ ഒരു അവസ്ഥയിൽ കാണാൻ വിഷമം ഉള്ളതുകൊണ്ടാണ് ചോദിക്കുന്നേ…. എന്നെ ഓർത്തിട്ടല്ലേ ഏട്ടൻ ഇത്ര വിഷമിക്കുന്നത്..
: നീ ഒന്നും ചെയ്യണ്ട. നിന്റെ അമ്മ പറയുന്നതുപോലെ കേട്ടാൽ മതി.
പിന്നെ നിന്റെ മനസിൽ എനിക്ക് എന്തെങ്കിലും സ്ഥാനം ഉണ്ടെങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കണം.
അമ്മായിയെ വിഷമിപ്പിച്ചുകൊണ്ട് നിന്റെ കൂടെ ജീവിക്കണമെന്ന് എനിക്ക് ആഗ്രഹം ഇല്ല. അതുകൊണ്ട് നീ എന്നെ മറക്കണം. തുഷാരയുമായി എന്റെ കല്യാണം നാളെ ഉറപ്പിക്കും. എന്റെ ഭാര്യ ആവാൻ പോകുന്നത് തുഷാര ആണ്. അതുകൊണ്ട് ഞങ്ങൾക്കിടയിൽ ഒരു കരടായി നീ വരാൻ പാടില്ല. എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ് ഇപ്പൊ. അതുകൊണ്ട് ഞാനുമായി ഇതുവരെ ഉണ്ടായിരുന്നതൊക്കെ നീയും മറക്കണം. ഇനിമുതൽ നമ്മൾ തമ്മിൽ ഇടപഴകുന്നതേ എനിക്ക് ഇഷ്ടമല്ല. സോ പ്ലീസ് ലീവ് മി അലോൺ.
(കെട്ടിപിടിച്ച് എന്നോട് ചേർന്ന് ഇരുന്ന ഷി പെട്ടെന്ന് എന്നിൽ നിന്നും അകന്നു. )
: ഒറ്റ രാത്രികൊണ്ട് എന്റെ ഏട്ടനെ ഇങ്ങനെ മാറ്റിയെടുക്കാൻ പറ്റി അല്ലേ. അമ്മ വിജയിച്ചു.
ഇപ്പൊ പറഞ്ഞ വാക്കുകൾ ഒന്നും എന്റെ ഏട്ടൻ പറഞ്ഞതല്ല. ഇതൊക്കെ പറയിപ്പിച്ചതാണ്. എനിക്ക് അറിയാം ഏട്ടന് എന്നെ എത്രത്തോളം ഇഷ്ടമാണെന്ന്. പക്ഷെ ഇപ്പൊ ഇങ്ങനെയൊക്കെ പറഞ്ഞേ പറ്റൂ എന്റെ ഏട്ടന്.
ഏട്ടൻ പേടിക്കണ്ട.. ഇതൊന്നും കേട്ടിട്ട് ഞാൻ പോയി ചത്തുകളയുക ഒന്നും ഇല്ല. എനിക്ക് ജയിച്ചു കാണിക്കണം, എന്റെ അമ്മയുടെ മുന്നിൽ.
: ഇതൊന്നും ആരും പറഞ്ഞു തന്നിട്ട് പറയുന്നതല്ല, എന്റെ മനസിൽ കുറച്ചു