ശരീരം മുഴുവൻ വിയർത്തു തുടങ്ങിയിട്ടുണ്ട്. എന്താണ് എനിക്ക് സംഭവിക്കുന്നത്. ഫോൺ സംഭാഷണം കഴിഞ്ഞ് അമ്മായി എന്റെ അടുത്തേക്ക് വരുന്നതും കാത്ത് കിടക്കയിൽ കമിഴ്ന്ന് കിടന്ന ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് പതിയെ വഴുതി വീണു.
………………
പതിവില്ലാതെ കാലത്ത് തന്നെ ഉറക്കം ഞെട്ടി കണ്ണ് തുറന്ന് നോക്കുമ്പോൾ അമ്മായിയുടെ മുറിയിൽ വെളിച്ചം കാണാം. വല്ലാതെ ടെൻഷൻ അടിച്ച് കിടന്നത് കൊണ്ടാണെന്ന് തോനുന്നു, ഉറക്കം ഒട്ടും ശരിയായിട്ടില്ല. അല്ലെങ്കിൽ ഈ സമയത്ത് ഞെട്ടി എണീക്കില്ലല്ലോ. കണ്ണുകൾ അടച്ച് ഒരു വശം ചരിഞ്ഞ് ചുരുണ്ടുകൂടി വീണ്ടും കിടന്നു. അൽപ നേരത്തിന് ശേഷം അമ്മായി കതക് തുറന്ന ശബ്ദം ഞാൻ കേട്ടു. നേരെ അടുക്കളയിലേക്ക് പോകും എന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മായി എന്റെ അരികിൽ വന്നിരുന്നു. ചരിഞ്ഞു കിടക്കുന്ന എന്റെ കവിളിൽ ഒരു മുത്തം തന്ന് ഉടനെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. എന്തായിരിക്കും ആ മുത്തിന്റെ അർത്ഥം……. എല്ലാം കലങ്ങി തെളിഞ്ഞ് എനിക്ക് അനുകൂലമായി കാര്യങ്ങൾ കടക്കും എന്നാണോ അതോ അന്ത്യചുംബനം ആണോ…ഒന്നും മനസിലാവുന്നില്ലല്ലോ. എന്തായാലും ഞാൻ അമ്മായിയോട് ഈ വിഷയം ഇനി സംസാരിക്കില്ല എന്ന് ഉറച്ചു തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാനായിട്ട് പോയി ചോദിക്കുകയില്ല. ഇന്നലെ ഫോൺ വിളിക്കാൻ ഉണ്ടെന്ന് പറഞ്ഞ് പോയ ആളല്ലേ. എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ എന്നോട് പറയുമായിരിക്കും. കാത്തിരിക്കാം….
…………………
പ്രഭാത കർമങ്ങൾക്ക് ശേഷം ഓഫീസിൽ പോകാൻ ഒരുങ്ങി ഇറങ്ങിയപ്പോൾ ഷി ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നുണ്ട്. എന്നും അവൾ എന്റെ കൂടെയാണ് ഡ്യൂട്ടിക്ക് പോകാനായി വരാറുള്ളത്. ഇന്നലെ അമ്മായി പറഞ്ഞത് വച്ച് നോക്കുമ്പോൾ അതും നിർത്താനുള്ള സമയം ആയിരിക്കുന്നു. അവളുമായി ഇടപഴകാൻ നിൽക്കരുത് എന്നാണല്ലോ കല്പന. ഇനി ഞാനായിട്ട് അത് തെറ്റിക്കണ്ട. ഹെൽമറ്റും എടുത്ത് ഹാളിലൂടെ നടന്ന് പോയ എന്നെ നോക്കി ഷിൽന പറഞ്ഞു…
ഷി : ഏട്ടൻ എന്താ നേരത്തെ….
കഴിക്കുന്നില്ലേ…. ഇതാ എടുത്ത് വച്ചിട്ടുണ്ട്..
ഞാൻ : എനിക്ക് കുറച്ച് നേരത്തെ പോകണം. ശരി
അമ്മായി : അമലൂട്ടാ… കഴിച്ചിട്ട് പോടാ…
ഞാൻ : വേണ്ട. ഞാൻ ഇറങ്ങുവാ
ഷി : ഏട്ടാ നിൽക്ക് ഞാനും വരുന്നു… ഒരു 2 മിനിറ്റ്..
അമ്മായി : അവന് തിരക്കുണ്ടാവും മോളേ…. നീ ഒരു ഓട്ടോ പിടിച്ച് പൊക്കോ
ഷി : ഇത്രയും ദിവസം ഞാൻ ഇങ്ങനെ തന്നെയാ പോയ്കൊണ്ടിരുന്നത്. ഇനിയും അങ്ങനെ മതി. അമ്മയുടെ പരിഷ്‌കാരങ്ങൾ ഒന്നും വേണ്ട.