: തുഷാരയ്ക്ക് കുക്കിങ് ഒക്കെ അറിയുമോ….
: ആഹ്… കുറച്ചൊക്കെ അറിയാം… അമ്മ പണ്ടേ പഠിപ്പിച്ചു തന്നിട്ടുണ്ട്..
: അത് നന്നായി… വേറെ എന്താ വിശേഷം…നാട്ടിൽ പോയിട്ട് കുറേ ആയോ
: ഇല്ല കഴിഞ്ഞ മാസം അവസാനം പോയിരുന്നു.. ഏട്ടൻ എപ്പോഴാ പോയത്
: ഞാൻ ഇപ്പൊ ഇവരുടെ കൂടെയാ വന്നത്… കുറച്ചായി നാട്ടിൽ തന്നെ ആയിരുന്നു. അവിടെ ഒരു പ്രോജക്ട് നടക്കുന്നുണ്ട് ഇപ്പൊ. അതുകൊണ്ട് ഒരു 6 മാസം ആയി നാട്ടിൽ തന്നെ ആയിരുന്നു.
: ഓഹ് അങ്ങനെ… എന്നിട്ട് ഇപ്പൊ ലീവിൽ ആണോ
: ആഹ്.. ഒരാഴ്ചത്തെ ലീവ് എടുത്തു.
: ഏട്ടൻ ഇതിന് മുൻപ് എന്നെ കണ്ടിട്ടുണ്ടോ…
: (ദൈവമേ പെട്ടല്ലോ….. അന്ന് വായ് നോക്കി നിന്നത് പെണ്ണിന് നല്ല ഓർമയുണ്ടെന്ന തോന്നുന്നെ… ഇനി സത്യം പറഞ്ഞേക്കാം…അല്ലെങ്കിൽ പണി പാളും…) ആഹ് കണ്ടിട്ടുണ്ടല്ലോ….
: അന്ന് ഞാൻ ഫാർമസിയിൽ നിൽക്കുമ്പോൾ അല്ലെ കണ്ടത്..
: ആഹ് അതേ… എന്നെ ശ്രദ്ധിച്ചിരുന്നോ…
: ഉം… ഞാൻ കണ്ടിരുന്നു…
: എന്നിട്ട് ഒന്ന് നോക്കിയത് പോലും ഇല്ലല്ലോ അന്ന്…
: അത് പിന്നെ എനിക്ക് അറിയില്ലല്ലോ ഏട്ടനെ… ഇപ്പൊഴല്ലേ പരിചയം ആയത്…
: അപ്പൊ ഇനി നോക്കിക്കോളും അല്ലേ…. ഹ.. ഹാ…ഹ
: ഹേയ്… അങ്ങനൊന്നും ഇല്ല…
: ഒരു കാര്യം ചോദിച്ചാൽ ഒന്നും വിചാരിക്കരുത്… ചോദിക്കട്ടെ
: ചോദിക്ക്.. എന്നിട്ട് ആലോചിക്കാം
: കമ്മിറ്റഡ് ആണോ…
: അയ്യേ… ഇതാണോ ഇത്ര വലിയ കാര്യം..
ഹേയ് അല്ല… അങ്ങനെ ആവത്തും ഇല്ല..
: അതെന്തുപറ്റി…. ഇത്ര ഉറപ്പിച്ച് പറയാൻ.
: അത് പണ്ടേ അച്ഛൻ പറഞ്ഞ് പഠിപ്പിച്ചതാണ്… വേണ്ടാത്ത ഒരു കൂട്ടുകെട്ടിലും പോയി ചാടരുത് എന്ന്.
അച്ഛന്റെ പെങ്ങളുടെ മോൾക്ക് ഒരു അബദ്ധം പറ്റിയിരുന്നു.. ആ ചേച്ചി ഒരാളുടെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചതാ…. പക്ഷെ അതിന്റെ ദുരിതം അനുഭവിച്ചത് ബാക്കിയുള്ളവരാ…
വല്യച്ഛൻ (അച്ഛന്റെ പെങ്ങളുടെ ഭർത്താവ്) ഈ വിവരം അറിഞ്ഞ് അറ്റാക്ക് വന്നാ മരിച്ചത്.. ഗൾഫിൽ ആയിരുന്നു. പാവം … മോളേ അത്രയ്ക്ക് സ്നേഹിച്ച വളർത്തിയത്. അതുകൊണ്ട് ഈ വാർത്ത സഹിക്കാൻ പറ്റിയില്ല.
: അയ്യോ… സോറി… ഞാൻ ചുമ്മാ ചോദിച്ചതാ… അത് വിട്ടേക്ക്
: ഏട്ടൻ എന്തിനാ അതിന് പേടിക്കുന്നത്… ഞാനും ചുമ്മാ പരഞ്ഞെന്നെ ഉള്ളു.
: ഇതുവരെ ആരും അപ്പ്രോച് ചെയ്തിട്ടില്ലേ…
: അതൊക്കെ ഉണ്ട്… പക്ഷെ ആർക്കും തലവച്ചു കൊടുത്തിട്ടില്ല…
: അത് നന്നായി….
: ഏട്ടനോ… ?
: ഏട്ടന്റെ വിവരങ്ങൾ ഞാൻ പറഞ്ഞു തരാം…. എന്റെ തുഷാരെ… ഈ കാണുന്ന പോലൊന്നും അല്ല… ആള് പുലിയാ..