Soul Mates 9 [Rahul RK]

Posted by

പക്ഷേ മുറപ്പെണ്ണ് ആയിരുന്നിട്ടും കൂടി ആതിരയെ ഞാൻ വേറൊരു രീതിയിൽ നോക്കിയിട്ടില്ലായിരുന്നു…

സിനിമ ഇൻ്റർവെൽ ആയതും ഞങ്ങളുടെ ട്രയിൻ സ്റ്റേഷനിൽ എത്തിയതും ഒരുമിച്ച് ആയിരുന്നു…

അപ്പോഴേക്കും നല്ല വിശപ്പ് തുടങ്ങിയിരുന്നു…
ഞാൻ ഹെഡ്സെറ്റ് എടുത്ത് മാറ്റി ആതിരയെ നോക്കി പറഞ്ഞു…

“ഞാൻ പോയി ഫുഡ് വാങ്ങിയിട്ട് വരാം.. നിനക്ക് എന്താ വേണ്ടത്..ബിരിയാണി അല്ലേ..??”

“അതെ…”

“ഹും ശരി…”

“അതെ.. വെള്ളവും കൂടെ വാങ്ങിച്ചോ..”

“ആ…”

ഞാൻ പുറത്തേക്ക് ഇറങ്ങി… അത്യാവശ്യം തിരക്കുണ്ട് പ്ലാറ്റ് ഫോമിൽ..
ഇതും തമിഴ്നാട് തന്നെ ആണ്…
ഇവിടെയും അത്ര സേഫ് ഒന്നും അല്ല…
ഇനി അവരെങ്ങാനും എൻ്റെ ലുക്ക് ഔട്ട് നോട്ടീസോ വല്ലതും ഇറക്കിയിട്ടുണ്ടെങ്കിൽ പണി കിട്ടിയത് തന്നെ…

അതുകൊണ്ട് ഞാൻ വേഗം കടയിലേക്ക് ചെന്ന് രണ്ട് പൊതി ബിരിയാണിയും രണ്ട് വെള്ള കുപ്പിയും വാങ്ങി അകത്തേക്ക് കയറി…

ഞാൻ നേരെ ചെന്ന് ആതിരയുടെ അടുത്ത് ഇരുന്നു..

“കഴിക്കാം????”

“ഹും..”

ബിരിയാണി കണ്ടപ്പോൾ തന്നെ അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു…

ചെറുപ്പം മുതലേ ഭക്ഷണം എന്ന് കേട്ടാൽ ജീവനാണ് അവൾക്ക്..
പ്രത്യേകിച്ച് ബിരിയാണിയും പലഹാരങ്ങളും…

പണ്ട് മിക്ക ദിവസങ്ങളിലും ഒഴിവ് കിട്ടിയാൽ വീട്ടിലേക്ക് ഓടി വരും..
അമ്മ ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കാൻ..
അമ്മക്ക് ആണെങ്കിൽ ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടം ആണ്…
ഇവൾക്ക് കഴിക്കാനും..

അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങൾ കൈ കഴുകി…
അപ്പോഴേക്ക് ട്രയിൻ നീങ്ങി തുടങ്ങിയിരുന്നു…

അവൾക്ക് ബാത്ത്റൂം യുസ് ചെയ്യാൻ ഞാൻ പുറത്ത് നിന്ന് കൊടുത്തു ..

അങ്ങനെ എല്ലാം കഴിഞ്ഞ് ഞങൾ വീണ്ടും സീറ്റിലേക്ക് വന്നിരുന്നു…
പഴയത് പോലെ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ച് ഞങൾ സിനിമ കാണാൻ ആരംഭിച്ചു…

സിനിമ നല്ല രസമുണ്ട് കാണാൻ.. പക്ഷേ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു ഇടക്കിടക്ക് എൻ്റെ കണ്ണ് പാളി പോകുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *