സിനിമ സ്റ്റൈൽ ഫൈറ്റും മാസ് ഡയലോഗും ഒന്നും ജീവിതത്തിൽ നടക്കില്ലല്ലോ…
പണ്ടത്തെ തമിഴ് സിനിമകൾ ഒക്കെ കാണുന്ന പോലെ പത്ത് അൻപത് വെള്ള ടാറ്റാ സുമയും വെള്ളയും വെള്ളയും ഇട്ട അരിവാൾ പിടിച്ച ആളുകളും ഒക്കെ എൻ്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു…
പെട്ടന്നാണ് അമ്മാവൻ പറഞ്ഞ കാര്യങ്ങൽ എൻ്റെ മനസ്സിലൂടെ വന്നത്..
നാളെ ആതിരയെ കൂട്ടി നാട്ടിലേക്ക് വരാൻ ആണ് അമ്മാവൻ പറഞ്ഞത്…
നാളത്തെ ആ യാത്ര ഇന്ന് ആക്കിയാൽ…
തൽക്കാലം ഇവിടെ പ്രശ്നങ്ങൾ ഒക്കെ തീർന്നിട്ട് തിരികെ വന്നാൽ മതിയല്ലോ…
ഞാൻ ഇക്കാര്യം പറയാൻ അകത്തേക്ക് ചെന്നു…
എന്നെ കണ്ടതും എല്ലാവരും എൻ്റെ അടുത്തേക്ക് വന്നു..
“എന്താ വിനു ഇനി പ്ലാൻ..??”
“എൻ്റെ അമ്മാവൻ്റെ മകൾ ഇവിടെ കോളേജിൽ പഠിക്കുന്നുണ്ട്.. അവളെയും കൂട്ടി നാളെ നാട്ടിൽ പോകാൻ ഇരിക്കുവാരുന്നു.. ആ യാത്ര ഇന്നാക്കിയാലോ എന്ന് ആലോചിക്കുവാ…”
“ഹ.. അതേതായാലും നല്ലതാ.. എന്നാ നിങൾ അതിൻ്റെ കാര്യങ്ങൽ ഒക്കെ നോക്ക്.. നാട്ടിൽ എത്തിയാൽ പിന്നെ ഒന്നും പേടിക്കണ്ടല്ലോ… ടിക്കറ്റിൻ്റെ കാര്യങ്ങള് ഒക്കെ ഞാൻ നോക്കാം…”
“താങ്ക്സ് അങ്കിൾ…”
ഏതായാലും ഫ്ലാറ്റിലേക്ക് ഇനി പോകാൻ പറ്റില്ല…
ഇനി ആതിരയെ പിക്കു ചെയ്ത് നേരെ സ്റ്റേഷനിലേക്ക് വിടണം.. 7.30ക്ക് ആണ് ട്രയിൻ.. നാട്ടിൽ എത്തിയാൽ പിന്നെ എത് നായ്ക്കർ വന്നാലും നമുക്ക് എന്താ…
അങ്ങനെ ഞാൻ ഫോൺ എടുത്ത് ആതിരയെ വിളിച്ചു…
“ഹലോ…”
“ആ.. ആതു…”
“എന്താ..??!!”
“അല്ല.. ആതിരാ.. നീ പെട്ടന്ന് റെഡിയായി നിക്ക് ഞാൻ ഹോസ്റ്റലിലേക്ക് വരാം.. നമുക്ക് നാട്ടിലേക്ക് പോണം…”
“നാളെ അല്ലേ പോവുന്നത്..??”
“നാളെ അല്ല.. ഇന്ന്.. ഇവിടെ നിന്നാൽ എനിക്കും നിനക്കും പ്രശ്നം ആണ്.. സോ ഇപ്പൊ നമ്മൾ ഇവിടെ നിന്ന് പോവുന്നതാണ് നല്ലത്..”
“ഹും.. ശരി.. ഞാൻ ഹോസ്റ്റലിൽ നിക്കാം..”
“ഓകെ…”
ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ അതിഥി എൻ്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു…
അവളുടെ മുഖത്ത് സങ്കടവും ഭയവും നിഴലിച്ചു നിന്നിരുന്നു…
“വിനു…”
“എന്താ അതിഥി..??”