അങ്ങനെ എല്ലാവരെയും സാക്ഷിയാക്കി തന്നെ ഞാൻ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അവരോട് പറഞ്ഞു…
എല്ലാം കേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു ഭാവം ആയിരുന്നില്ല ആരുടെയും മുഖത്ത് കണ്ടത്..
അതിഥിയുടെ അച്ഛൻ വലിയ നിലയിൽ ഉള്ള ആൾ ആയതുകൊണ്ടും സ്വാഭാവികം ആയും നിരവധി കോൺടാക്ട് ഉള്ളത് കൊണ്ടും കാര്യങ്ങള് എല്ലാം പെട്ടന്ന് പരിഹരിക്കാം എന്നാണ് ഞൻ കരുതിയത്..
പക്ഷേ അവരുടെ മുഖത്ത് കണ്ട ഭാവങ്ങൾ എൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു…
എല്ലാം കേട്ട അതിഥിയുടെ അച്ഛൻ സോഫയിൽ നിന്ന് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു…
“വിനു.. നീ പോയി ചാടി ഇരിക്കുന്നത് വലിയ ഒരു കെണിയിൽ ആണ്…”
“അങ്കിൾ…”
“വേറെ എന്ത് പ്രശനം ആണെങ്കിലും പുഷ്പം പോലെ നിന്നെ ഞാൻ സേഫ് ആക്കിയേനെ… പക്ഷേ.. പക്ഷേ.. ഈ ഒരു അവസ്ഥയിൽ.. ഈ നാട്ടിലെ മിക്ക രാഷ്ട്രീയക്കാരും പോലീസിൽ ഉന്നത നിലയിൽ ഇരിക്കുന്നവരും ഒക്കെ അവരുടെ ബന്ധുക്കൾ ആണ്.. നമ്മൾ കൂട്ടിയാൽ ഇത് എങ്ങും എത്തില്ല…”
എല്ലാം കേട്ട അതിഥി മുന്നോട്ട് വന്ന് അവളുടെ അച്ഛനോട് പറഞ്ഞു…
“അച്ഛാ.. നമുക്ക് അവരെ കണ്ട് ഒന്ന് സംസാരിച്ചാലോ..??”
അതിഥി എനിക്ക് വേണ്ടി ആണ് അത് പറഞ്ഞത് എങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല എന്ന് മനസ്സിലായപ്പോൾ ഞാൻ അതിനെ എതിർത്തു…
“വേണ്ട അതിഥി… ഞാൻ മനസ്സിലാക്കി എടുത്തോളാം കാര്യങ്ങള് അത്ര സേഫ് അല്ല… എൻ്റെ ഈ പ്രശ്നത്തിൽ നിങ്ങളെ വലിച്ചിഴക്കുന്നത് ശരിയല്ല….”
ഞാൻ അത് പറഞ്ഞപ്പോൾ അതിഥിയുടെ അച്ഛൻ ഇടയ്ക്ക് കയറി പറഞ്ഞൂ..
“ഹേയ്.. നീ അങ്ങനെ ഒന്നും ചിന്തിക്കേണ്ട കാര്യം ഇല്ല… നമുക്ക് ഒന്ന് നോക്കാം..”
“അത് വേണ്ട അങ്കിൾ.. അത് ശരിയാവില്ല…”
പെട്ടന്നാണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ആതിര ആയിരുന്നു…
ഞാൻ മുറ്റത്തേക്ക് ഇറങ്ങി ഫോൺ അറ്റൻ്റ് ചെയ്തു…
“ഹലോ…”
“വിനു നീ ഇത് എന്തൊക്കെയാ കാണിച്ച് കൂട്ടുന്നത്… സന്ധ്യയും ആയിട്ട് എന്താ പ്രശനം…??”
“അത്.. പിന്നെ…”
ഞാൻ നടന്ന കാര്യങ്ങള് ആതിരയോട് പറഞ്ഞു…
“എടാ.. അവള് എന്നെ വിളിച്ചിരുന്നു.. അവളുടെ വീട്ടുകാർ ഒക്കെ ആകെ പ്രാന്ത് ഇളകി നടക്കാണു… നീ വേഗം എന്തെങ്കിലും ഒക്കെ ചെയ്യ്…”
“ഹും.. ഞാൻ ഇപ്പൊ നിന്നെ അങ്ങോട്ട് വിളിക്കാം…”
ഞാൻ ഫോൺ കട്ട് ചെയ്തു…