Soul Mates 9 [Rahul RK]

Posted by

“അവരെ ഒക്കെ അറിയാവുന്നത് കൊണ്ട് പറയുവാ മോനെ… വല്ല കുഴപ്പവും ഉണ്ടെങ്കിൽ അത് പെട്ടന്ന് സോൾവ് ചെയ്യാൻ നോക്ക്.. അവരൊന്നും അത്ര ശരിയല്ല എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ്…”

“ഹും.. ശരി ചേട്ടാ…”

ഞാൻ ഫോൺ കട്ട് ചെയ്ത് ഒരു ദീർഘ ശ്വാസം എടുത്തു…
ഫ്ലാറ്റിലേക്ക് പോവാൻ പറ്റില്ല…
ഈ അവസ്ഥയിൽ ഇനി ഓഫീസിലേക്ക് ചെല്ലുനതും സേഫ് അല്ല..

അങ്ങനെ മറ്റൊന്നും ആലോചിക്കാതെ ഞാൻ വണ്ടി നേരെ അതിഥിയുടെ വീട്ടിലേക്ക് ഓടിച്ചു…

അധികം താമസിയാതെ ഞാൻ അതിഥിയുടെ വീട്ടിൽ എത്തി..
വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ നേരെ ചെന്നത് സിറ്റ് ഔട്ടിൽ ഇരിക്കുന്ന ശങ്കരേട്ടൻ്റെ അടുത്തേക്കാണ്…

“ചേട്ടാ…”

“മോൻ പോയിട്ട് ഇനി ഇന്ന് വരില്ല എന്ന് പറഞ്ഞിട്ട്…”

“അത്.. അത് ഞാൻ പറയാം ചേട്ടാ.. എനിക്ക് ആദ്യം ഒരു കാര്യം അറിയണം..”

“എന്ത് കാര്യം..”

“ആരാ ഈ രാമ സ്വാമി നായ്‌ക്കർ..??”

“നായ്ക്കരോ.. അയാള് ഇവിടെ ഉള്ള ഒരു വലിയ മുതലാളി അല്ലേ.. നമ്മുടെ നാട്ടിൽ ഈ ജന്മി എന്നൊക്കെ പറയില്ലേ അത് പോലെ ഒക്കെ ഒരു സെറ്റപ്പ് ആണ്.. ആളും പണവും പവറും വേണ്ടുവോളം ഉണ്ട്.. എല്ലാ തരം ബിസിനസ്സും ഉണ്ട് കൂട്ടത്തിൽ ചെറിയ ചില തരികിട പരിപാടികളും… ചെന്നൈയില് എന്നല്ല തമിഴ്നാട്ടിൽ പുള്ളിയോട് മുട്ടി നിക്കാൻ ആർക്കും അത്ര എളുപ്പം ആവില്ല.. ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് ഒന്ന് രണ്ട് വട്ടം.. പക്ഷേ പരിചയം ഒന്നും ഇല്ല.. നല്ല സ്വഭാവം ഉള്ള വ്യക്തി ആണ്.. പാവങ്ങളെ സഹായിക്കാൻ അങ്ങേരെ കഴിഞ്ഞേ വേറെ ആരും ഒള്ളു.. അഭയം ചോദിച്ച് വരുന്നവരെ ഒരിക്കലും തിരിച്ചയച്ച ചരിത്രമെ ഇല്ല…”

“ഹൊ.. അപ്പോ പുള്ളി ആളൊരു നല്ല മനുഷ്യൻ ആണല്ലേ..??”

“പിന്നെ.. അങ്ങേരു ആളൊരു നല്ല മനുഷ്യൻ ആണ്… പക്ഷേ കുഴപ്പക്കാരൻ പുള്ളീടെ അനിയൻ ആണ് രാജ സ്വാമി നായ്ക്കർ… ഇത്രേം വൃത്തി കെട്ട ഒരു മനുഷ്യൻ വേറെ കാണില്ല..”

“ഇതിൽ ആർക്കെങ്കിലും പെൺമക്കൾ ഉണ്ടോ..??”

“രാമസ്വാമിക്ക് ഒരു മകൾ ഉണ്ട്.. രാജസ്വാമി കല്യാണം ഒന്നും കഴിച്ചിട്ടില്ല.. ഇനി കല്യാണം കഴിക്കാതെ എവിടെ എങ്കിലും മക്കൾ ഉണ്ടോ എന്നൊന്നും അറിയില്ല… അല്ല മോൻ എന്താ ഇതൊക്കെ ഇപ്പൊ ചോദിക്കാൻ…”

“ഒരു പ്രശ്നം ഉണ്ട്.. ഞാൻ പറയാം.. ആദ്യം ഞാൻ അകത്തോട്ടു ഒന്ന് ചെല്ലട്ടെ…”

കേട്ട വിവരങ്ങൾ വച്ച് നോക്കുമ്പോൾ സന്ധ്യയുടെ അച്ഛൻ ആളൊരു നല്ല മനുഷ്യൻ ആണ്..

കുഴപ്പക്കാരൻ പുള്ളിയുടെ അനിയൻ ആണ്.. സ്വാഭാവികം ആയും എന്നെ വിളിച്ചത് അങ്ങേർ തന്നെ ആവും…

ഞാൻ എന്തായാലും നീതു ചേച്ചിയെ കാണാൻ അകത്തേക്ക് ചെന്നു…
എൻ്റെ ഭാഗ്യത്തിന് അവിടെ അതിഥിയുടെ അച്ഛനും ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *