പറയുമ്പോൾ എളുപ്പമാടാ …….. എന്റെ അവസ്ഥ നീ മനസിലാക്ക് …..
നിന്നെ സ്നേഹിക്കാൻ ഒരാൾ വന്നാ നീരാവുന്നതേ ഒള്ളു ഇത്. ഇനി നീ ഒന്നു പറയണ്ട നന്മൾ പോകുന്നു… ദേവികയേയും നമുക്ക് ന്തെട്ടിക്കാം ……… ഞാൻ തിരുമാനിച്ചു കഴിഞ്ഞു ……
എന്റെ ഓർമകളിൽ അപ്പോഴും അവൾ ആയിഷ എന്റെ ചേച്ചി പറഞ്ഞ വാക്കുകൾ ആയിരുന്നു.
” ഞാൻ പോവാ കാർത്തി ….. ഇന്റെ ഉമ്മാക്ക് നിന്നെ വിട് കൊടുക്കുവാ…..
ഒരുപാട് ഞാൻ സ്നേഹിക്കണ്ട് നിന്നെ….. പക്ഷേ പടച്ചോൻ തന്നില്ലാനിന്നെ എനിക്ക് ഞാൻ പോവാനിന്നെ വിട്ട് എന്നെന്നേക്കും….. അടുത്ത ജന്മത്തിൽ എങ്കിലും വേണം എനിക്ക് നിന്നെ …….”
വിറയ്ക്കുന്ന അവളുടെ യുണ്ട് എന്റെ കയ്യിൽ സ്വർശിച്ചതും ……. കോർത്തുപിടിച്ച അവളുടെ കരങ്ങളിലൂടെ തണുപ്പ് എന്റെ ശരീരത്തിലേക്ക് അരിച്ച് കയറുന്നതും ഞാൻ ഒരു ഞെട്ടലോടെ ആണ് തിരിച്ച് അറിഞ്ഞത്.
എന്റെ ജീവിതം, സ്വപനങ്ങൾ എല്ലാം തകർന്ന ആനിമിഷം ……
“Ladies and gentlemen, welcome to cochin Airport. Local time is 6.15 am temperature 32⁰c
For your safety and comfort, please remain seated with your seat belt fastened until the Captain turns off the Fasten Seat Belt sign. “
ഫ്ലെറ്റിൽ നിന്ന് ഈ അനൗൺസ്മെന്റ് കെട്ടതോടെ എന്റെ ഹൃദയമിടപ്പ് കൂടി വരുന്നത് ഞാൻ മനസിലാക്കി…. അങ്ങനെ ഞാൻ വീണ്ടും എന്റെ നാട്ടിലേക്ക് ….. ആയിഷയുടെ ഓർമകളിലേക്ക് …… അവളെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണ് നിറയും….. ഇനി ഒരിക്കലും ഇങ്ങോട്ട് വരണമെന്ന് ഓർത്തതല്ലാ……. പക്ഷേ സഹചര്യങ്ങൾ വീണ്ടും എന്നെ ഈ ശപിക്കപ്പെട്ട നാട്ടിൽ വീണ്ടും എത്തിക്കുകയാണ്.
ദേവു …… എന്റ സ്വന്തം കുഞ്ഞനുജത്തി ……. എന്റെ മാത്രം …….. അവളുടെ ആഗ്രഹം …….. അതാണ് ഇന്ന് എന്നെ വീണ്ടുമിവിടെ എത്തിച്ചത്. ഞാൻ എന്നും തൊറ്റു പോകുന്നത് അവളോട് എനിക്ക് ഉള്ള സ്നേഹത്തിന്റെ മുമ്പിലാ എത്രയൊക്കെ മറച്ചു വച്ചിട്ടും ഇന്ന് ഈ നിമിഷം ഞാൻ ഇവിടെ എത്തിയെങ്കിൽ അതിനു കാരണവും അത് തന്നെ.
ഇന്ന് അവൾ മറ്റൊരാളുടെ ആകാൻ പോകുവാ …… പണ്ട് ഞാൻ ഒരു പാട് സ്വപനം കണ്ടതാണ് ദേവൂന്റെ വിവാഹം…..എല്ലാത്തിനും ഓടി ചാടി നടക്കുന്ന ഞാനും ……. അവസാനം യാത്ര പറയുമ്പോൾ എന്റെ നെഞ്ചോട് ചെർത്ത് കെട്ടി പിടിക്കാന്നും …. അങ്ങനെ എന്തെല്ലാം…… പക്ഷേ ഇന്ന് ഞാൻ വെറുമൊരു അഭിനി മാത്രമായാണ് എന്നെ കാണു.
എല്ലാവരും ഇന്ന് എന്നെ മറന്ന് കാണുo……. അവർ ആരും ഞാൻ വരുമെന്ന് കരുത്തില്ല…… കാരണം ഇതിന് മുന്നേ ഞാൻ കാട്ടിയത് അങ്ങനെ ആണ്. ജോതിടെ അതായത് എന്റെ നേരെ മൂത്ത പെങ്ങളുടെ കല്യാണം ഞാൻ കൂടിയിരുന്നില്ല. അന്നും ഇന്നതെ പോലെ തന്നെ ദേവും മെയിൽ അയക്കുമായിരുന്നു.
ഇതുവരെ കുടുംബത്തെ കുറിച്ചു. എന്നെ കുറിച്ചും പറഞ്ഞില്ലാലോ?
എന്റെ പേര് കാർത്തിക്ക് …… കാർത്തി എന്ന് വിളിക്കും അത് മനസിലായി കാണുമല്ലോ…… അച്ഛന്റെയും അന്മയുടെ മൂന്നാമത്തെ സന്തതി ……… എനിക്ക് മുകളിൽ ഒരു എട്ടനും ചേച്ചിയും ( അരുൺ , ജോതിക ) …. ഇപ്പോ രണ്ടു പേരുടെയും കെട്ട് കഴിഞ്ഞട്ടോ….. പിന്നെ ദേവു അവളെ കുറിച്ചും പറഞ്ഞല്ലോ ………. പിന്നെ ഏട്ടത്തിയുടെ പേര് രാഖി ……. അളിയന്മാരുടെ അറിയില്ല ……. അത് വഴിയെ പരിചയപെട്ടിട്ട് അറിയിക്കാം ……..
ഓർമകളിലേക്ക് ഒന്ന് ഇറങ്ങിയ എന്നെ അക്ഷയ് തട്ടി ഉണർത്തുകയായിരുന്നു.
നീ എന്ത് സ്വപ്നം കാണുവാ……….. ഇറങ്ങാൻ നോക്ക് ……….
അക്ഷയ് ….. എനിക്ക് വയ്യാ അവരെ ………… ചേച്ചി അയിഷ അവളുടെ ഓർമകൾ ഞാൻ തളർന്ന് പോകുവാടാ…….