സ്നേഹസാന്ദ്രം 1 [PROVIDENCER]

Posted by

സ്നേഹസാന്ദ്രം
Snehasandram | Author : Providence

You have a new mail form devika05
“ ഏട്ടാ …….
എന്നെയും നമ്മുടെ വീടും മറന്നോ ഏട്ടാ ……….. ഇതിപ്പോ എത്രമത്തെ മെയിൽ ആണ് ഞാൻ അയക്കുന്നേ ……… എനിക്കറിയാം ഏട്ടൻ എല്ലാം കണുന്നുണ്ട് എന്ന് ……..എന്നിട്ടും അഭിനയിക്കുവാ ……… എപ്പോഴത്തേയും പോലെ ഇതിനും ഏട്ടൻ മറുപടി തരണ്ടാ……. എന്നെയും നമ്മുടെ അച്ഛനേയും അമ്മയേയും ഏട്ടനേയും ചേച്ചിയേയും മറന്ന് ജീവിക്കുന്നതാണ് ഏട്ടന് സന്തോഷമെങ്കിൽ അത് ആയിക്കൊള്ളു.
പക്ഷേ…. ഏട്ടൻ ഒന്ന് ഓർക്കണം സ്വന്തം അമ്മയെ കുറിച്ച് …….. അമ്മ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്………
ഞാനിപ്പോൾ ഇത് പറയാനല്ല ഇത് അയക്കുന്നേ……. ഞാൻ പറഞ്ഞല്ലോ ഇത് എന്റെ അവസാനത്തെ സന്ദേശം ആകുമെന്ന്. ഏട്ടന്റെ ദേവൂട്ടീടെ എന്റെ കല്യാണമാണ് അടുത്ത മാസം 16 തിയതി. ഇത് ആദ്യം അറിയിക്കണ്ടത് എന്റെ ഏട്ടനെ തന്നെ ആണ്.
ഏട്ടൻ ആണ് എനിക്ക് എല്ലാം …….. അച്ഛനും അമ്മയും എല്ലാം…… ഏട്ടന്റെ ചൂടുപറ്റി ആണ് ഞാൻ ഉറങ്ങിയിരുന്നത്. ഏട്ടൻ ആണ് എന്നെ നോക്കിയത് വളർത്തിയതുമെല്ലാം ……
ആ ഏട്ടന്റെ അ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ആഗ്രഹമാണ് ………
കുഞ്ഞിലേ മുതൽ എന്റെ എല്ലാ ആഗ്രഹവും നടത്തിതന്ന എന്റെ ഏട്ടനോട് ഞാൻ ചോതിക്കാ ……… വരില്ലേ ….. ഏട്ടൻ എന്റെ കല്യാണം കൂടാൻ ……. എന്റെ കണ്ണ് ഒന്ന് നിറഞ്ഞാ സഹിക്കാത്ത എന്റെ പഴയ എട്ടനാന്നെ വരും അത് എനിക്ക് ഉറപ്പാ…..
വന്നോട്ടാ ഏട്ടാ….. ഞാൻ കാത്തിരിക്കും എന്റെ ഏട്ടനെ
വന്നില്ലെങ്കിൽ ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഉണ്ടാകില്ലാ…….
ഈ എട്ടന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാവില്ലാ……..
ഇത് സത്യം …….. എട്ടന്റെ സ്വന്തം അനിയത്തി കുട്ടി ……… ദേവു ”

മെയിലുവായിച്ച് …….. ഇരുട്ടു മുറിയിൽ ദേവു പറഞ്ഞ കാര്യങ്ങളെ കുറിച്ച് അലോചിച്ച് ……. തന്റെ പഴയ ലെ ഹിലേക്ക് വീണ്ടുമൊരു തിരന്നോട്ടം നടത്തുമ്പോഴാണ് …… രൂമിന്റെ വാതിലിൽ അക്ഷയ് തട്ടി വിളിക്കുന്നത്
ടാ ….. കാർത്തി……… കാർത്തി…………
ഇത്ര നേരം താൻ എന്ത് മാങ്ങാതൊലി, …….. ഉണ്ടാക്കുവാ അതിന്റെ ഉള്ളിൽ…….
തല്ലിപൊളിക്കണ്ടാ ……. ഞാൻ വരുവാ………..
വേഗം വാ……… എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന്.
ഗ്ലാസിലേക്ക് വില കൂടിയ മദ്ദ്യവും പകർന്ന് …….. അസ്വദിച്ച് അത് കഴിക്കുന്നതിനിടയിൽ ഞാൻ അവന്റെ അരുകിൽ എത്തിയിരുന്നു. എടുത്തുവച്ച പെഗ്ഗ് തീർത്തശേഷം അവൻ എന്നോട് ആയി ചോതിച്ചു ………..
അല്ലാ …….എന്താ നിന്റെ പരുപാടി ഇതു പോലെ തന്നെ നിന്റെ വനവാസം തുടരാനാണോ
വാനവാസമോ ……….
പിന്നെ വീട്ടുകാരെയും നാട്ടുകാരേയും ഒളിച്ച് ജീവിക്കന്ന ഇതിനെ എന്താ പറയണ്ടേ മയിരെ…….

Leave a Reply

Your email address will not be published.