താൻ പഠിച്ച കോളേജിൽ തന്നെയാ ഞാനും പഠിച്ചത്. അങ്ങിനെ സംസാരിച്ച് ഞാനവനെ ഒരു കപ്പ് കാപ്പി കുടിക്കാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് ക്ഷണിച്ചു. ഒരു IT കമ്പനിയിലാണ് ജോലിയെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ ഓഫീസിൽ പോകേണ്ടതുള്ളു. ബാക്കി വീട്ടിലിരുന്ന് വർക്ക് ചെയ്യും എന്നവൻ പറഞ്ഞു. കുട്ടികൾ എത്രയുണ്ട്? ഞാനത് ചോദിച്ചപ്പോളവൻ ഉച്ചത്തിൽ ചിരിച്ചു. ഞാനിതുവരെ കല്ല്യാണം കഴിച്ചിട്ടില്ല റിയയെപ്പോലൊരു സുന്ദരിക്കുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
അവനത് പറഞ്ഞപ്പോൾ എനിക്കെന്തോ തോന്നി. എൻ്റെ വീടിനെക്കുറിച്ചും ചന്ദ്രേട്ട നെക്കുറിച്ചും അവൻ അന്വേഷിച്ചു. രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല അത്ര സരസവും ഏതു പെണ്ണുങ്ങളേയും ആകർഷിക്കുന്ന തരത്തിലുമായിരുന്നു അവൻ്റെ സംസാരം. കാണാനും അതിസുന്ദരൻ. കോളേജിലെ ഒരോ കാര്യങ്ങളും പറഞ്ഞ് ഞങ്ങൾ കുറെ ചിരിച്ചു. അയൽപക്കത്തെ ചേച്ചി കാലത്ത് എട്ടരക്ക് ജോലിക്ക് പോയി കഴിഞ്ഞാൽ വൈകിട്ടേ വരു അതുവരെ ഏകാന്തത അനുഭവിച്ചിരുന്ന എനിക്ക് സൂരജിൻ്റെ വരവോടെ അതിനൊരു വിരാമമായി. ഒട്ടു മിക്ക ദിവസവും അവൻ വരും.
അവൻ്റെ വീട്ടിലിരുന്നാൽ ചന്ദ്രേട്ടൻ പോകുന്നത് കാണാൻ പറ്റും. അത് കാരണം പുള്ളി പോയി കഴിഞ്ഞ് ഉടനവൻ വരും . പിന്നെ രസകരമായ സംസാരമാണ്. അപ്പോൾ എനിക്ക് കോളേജിൽ പഠിക്കുന്ന സമയത്തെ പ്രതീതിയാണ് കിട്ടുക. പിന്നീടവൻ കുറേശ്ശെ സെക്സ് കലർത്തിയും ദ്വയാർത്ഥത്തിലുമൊക്കെ സംസാരിക്കാൻ തുടങ്ങി. പുറമെ കാട്ടിയില്ലെങ്കിലും അത് കേൾക്കാൻ എനിക്കിഷ്ടമായിരുന്നു. ഒന്നു രണ്ടു മണിക്കൂറുകളോളം ഞങ്ങൾ കോളേജ് കുട്ടികളെപ്പോലെ സംസാരിച്ചിരിക്കും.
പിന്നെ നാളെ വരാമെന്ന് പറഞ്ഞവൻ പോകും. പിന്നെ അന്നവൻ വരില്ല വീട്ടിലിരുന്ന് ജോലി ചെയ്യും. അവനുമായി സംസാരിച്ചിരിക്കുമ്പോൾ എൻ്റെ മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്. ഇതിനിടയിൽ അവനെൻ്റെ നമ്പർ വാങ്ങിയിരുന്നു. പിന്നെ അതിലുടെ വിളിക്കാൻ തുടങ്ങി. വാട്ട്സപ്പിൽ വോയ്സ് ചാറ്റും തുടങ്ങി. എൻ്റെ ഫോണും ഏട്ടൻ്റെ ഫോണും ലോക്ക്ഡ് ആയിരുന്നില്ല. എങ്കിലും ചന്ദ്രേട്ടൻ ഒരിക്കലും എൻ്റെ ഫോൺ ഓപ്പണാക്കി നോക്കിയിട്ടില്ല അത്രക്കും വിശ്വാസമായിരുന്നു എന്നെ. ഇനി എനിക്ക് മെസ്സേ ജൊന്നും അയക്കരുത്. ഫോണും വിളിക്കരുത്.