എല്ലാ കഥകളെയും പോലെ തന്നെ സന്തോഷമായി അത് പര്യവസാനിച്ചല്ലേ, എനിക്ക് ഇഷ്ട്ടമാണ് ഇങ്ങനത്തെ നാടോടി കഥകൾ കേൾക്കാൻ അനന്തു കഥ തീർന്നുവെന്ന അനുമാനത്തിൽ ആഗതനെ നോക്കി പറഞ്ഞു.
ഇല്ല മകനെ, പിന്നീടാണ് എല്ലാ പ്രശ്നങ്ങൾക്കും ഉള്ള തുടക്കം.
എന്ത് പ്രശ്നമാ അത്? എന്താ ഉണ്ടായേ ആകാംക്ഷ കാരണം അനന്തുവിന്റെ ശബ്ദം ഉച്ചത്തിലായി.
മനുഷ്യന്റെ അത്യാർത്തി, അല്ലാതെ എന്ത് ആഗതൻ നെടുവീർപ്പെട്ടു.
എന്ത് അത്യാർത്തി എനിക്ക് ഒന്നും മനസ്സിലായില്ല അനന്തു ഒന്നും മനസിലാകാതെ തല ചൊറിഞ്ഞുകൊണ്ട് അയാളെ നോക്കി.
ഹ്മ്മ് ഞാൻ പറഞ്ഞു തരാം. ആദ്യത്തെ രണ്ടു മൂന്ന് തലമുറകൾ ദേവിക്ക് വേണ്ടി സ്വയം സമർപ്പണം ചെയ്തിരുന്നുവെങ്കിലും പിന്നീട് വന്ന തലമുറകൾ ആ വാളും കാൽ ചിലമ്പും സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.അതിനു വേണ്ടിയുള്ള അധികാര വടം വലി ആയിരുന്നുഅവർക്കിടയിൽ. ആ പൂജാരിമാരുടെ പിൻ തലമുറകൾ പരസ്പരം പോരടിച്ചും യുദ്ധം ചെയ്തും ക്ഷേത്ര ഭരണം കയ്യാളുവാനും മറ്റും ശ്രമിച്ചു. അതിൽ മനം നൊന്ത ദേവി ഈ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി പോയി. ദേവിയുടെ ചൈതന്യം നഷ്ടമായി ഈ ഗ്രാമക്കാർക്ക്. അങ്ങനെ വീണ്ടും ഇവിടെ പഴയപോലെ ആധിയും വ്യാധിയും കൊണ്ടു നിറയുവാൻ തുടങ്ങി.ഇതിൽ പൊറുതി മുട്ടിയ ജനങ്ങൾ പ്രശ്നം വച്ചു നോക്കി. അതിൽ ദേവിയുടെ ചൈതന്യം നഷ്ടപ്പെട്ടെന്നും ഇനിയും പഴയപോലെ ദുരിതങ്ങൾ ആ ഗ്രാമത്തിൽ പുനർസൃഷ്ടിക്കപെടും എന്ന് വെളിവായി അതിലൂടെ. പേടിച്ചരണ്ട ഗോത്ര നിവാസികൾ ഹിമാലയ സാനുക്കളിൽ നിന്നും പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കൊണ്ടു വന്നു ഒരുപാട് പൂജകളും ഹോമങ്ങളും ചെയ്യിച്ചു.എല്ലാവരുടെയും മനമുരുകിയുള്ള പ്രാർഥനകൾ കേട്ട് ദേവീ ചൈതന്യം തിരിച്ചു ആ പ്രതിഷ്ഠയിലേക്ക് എത്തിച്ചേർന്നു.അങ്ങനെ ആ ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി അവർക്ക് ദേവീ ചൈതന്യത്തെ തിരിച്ചു കിട്ടുകയും ചെയ്തു.അങ്ങനെ പ്രശ്നം വച്ചപ്പോ കുറച്ചു കാര്യങ്ങൾ കൂടി അവർക്ക് മുൻപിൽ തെളിഞ്ഞു വന്നു. ”
“എന്തൊക്കെയാ അത് ? ”
മുഖം ചുളിച്ചു കൊണ്ടു അനന്തു ചോദിച്ചു.
“ആ പൂജാരിമാരുടെ പിൻ തലമുറക്കാർക്ക് ആ വാളിലും ചിലമ്പിലും പൂർണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും പക്ഷെ ഓരോ 20 വർഷങ്ങളിലുമായി അത് കൈ മറിഞ്ഞു വരുമെന്ന് തെളിഞ്ഞു വന്നു. ഈ ക്ഷേത്രവും പരിസരവും പുഴയും ഉള്ള ഭൂപ്രദേശത്തിനു ഭൂമി പൂജ ചെയ്യണമെന്നും അതിനു ശേഷം ഞാറ്റുവേലകൾക്ക് അനുസരിച്ചു ഒരു കാർഷിക ചക്രം രൂപീകരിക്കണമെന്നും തെളിഞ്ഞു വന്നു. അതിലുപരി ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണ പാതയെ ഏകദേശം 13.5 ദിവസമുള്ള 27 ഭാഗങ്ങളായി തിരിച്ചു ഓരോന്നിനും ഓരോ പേര് നൽകണം. രാശി ചക്രത്തിന് നക്ഷത്ര ഭാഗം കടന്നു പോകാൻ സൂര്യന് വേണ്ട കാലയളവാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തി ഞാറ്റുവേലകൾ തരം തിരിക്കണം. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏത് നക്ഷത്രത്തിന്റെ അടുത്താണോ നിക്കുന്നത് ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല എന്നറിയപ്പെടും.. അശ്വതി മുതൽ രേവതി വരെയുള്ള 27 പ്രധാനപെട്ട നക്ഷത്രങ്ങളുടെ പേരിൽ ഓരോ ഞാറ്റുവേലകളും അറിയപ്പെടണം. ഓരോ ഞാറ്റുവേലകളുടെയും ശരാശരി ദൈർഖ്യം 13.5 ദിവസം ആണെങ്കിൽ തിരുവാതിര ഞാറ്റുവേലയുടേത് 15 ദിവസം ആയിരിക്കും. 27 ഞാറ്റുവേലകളിൽ 10 എണ്ണം നല്ല മഴ ലഭിക്കുന്നവ ആയിരിക്കും. രാത്രികളിൽ പിറക്കുന്ന ഞാറ്റുവേലകൾ അത്യുത്തമം ആയിരിക്കും. ഒന്നാം ഞാറ്റുവേലയായ അശ്വതി ഞാറ്റുവേലയിൽ നെല്ല് കൃഷി ചെയ്യുക. അതിനു ശേഷം വരുന്ന ഭരണി ഞാറ്റുവേലയിൽ വിത്ത് വിതയ്ക്കുക. പിന്നീട് വരുന്ന കാർത്തിക