വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

അപ്പോഴാണ് മുറിയിലേക്ക് കടന്നു വന്ന ബാലരാമനെയും വിജയനെയും അയാൾ ശ്രദ്ധിച്ചത്.

“ഹാ എന്തുണ്ട് മക്കളെ വാർത്ത? ”

തോക്ക് തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ ശങ്കരൻ ചോദിച്ചു.

“ഭൂമി പൂജയ്ക്ക് വേണ്ടി തിരുവമ്പാടിക്കാർ കാര്യമായി കോപ്പ് കൂട്ടുന്നുണ്ട്. ”

“ഹ്മ്മ്  ” ശങ്കരൻ ഒന്നു ഇരുത്തി മൂളി.

“അച്ഛാ മുംബൈയിന്നു ആ രഘുവരനും അയാളുടെ പേരകുട്ടിയും ഇങ്ങോട്ടേക്കു എത്തിയിട്ടുണ്ട് ”

“ആര് ശ്രീനിവാസന്റെ മോളോ? ”

ശങ്കരൻ തലയുയർത്തി അവരെ നോക്കി

“അതേ അച്ഛാ.. നമ്മുടെ ചില ശിങ്കിടികൾ ചോർത്തിയ വിവരമാ.. എത്രത്തോളം സത്യം ഉണ്ടെന്നു ഉറപ്പില്ല.. ”

“എല്ലാവരും വരട്ടെടാ… അപ്പോഴല്ലേ നമ്മുടെ ഉത്സവമൊക്കെ പൊടി പൊടിക്കൂ  ”

ശങ്കരൻ പൊട്ടിചിരിച്ചുകൊണ്ട് തോക്ക് തുടക്കുന്നതിൽ കർമ്മ നിരതനായി.

“അച്ഛാ ജിത്തുവിന് വേണ്ട സുരക്ഷയ്ക്ക് നമ്മുടെ ആളുകളെ നിർത്തിയിട്ടുണ്ട്. അവനു എന്തേലും അബദ്ധം പിണഞ്ഞാൽ അവരു ഓടിയെത്തും
അവനെ രക്ഷിക്കാൻ.വേറാർക്കും അവനെ തൊടാൻ പോലും ആവില്ല    ”

ചിരിയോടെ ബലരാമൻ പറഞ്ഞു.

“ജിത്തുവിന് മാത്രമല്ല, അനന്തുവിനും സുരക്ഷയ്ക്ക് ആളെ നിർത്തണം  ”

പെട്ടെന്നു എന്തോ ഓർത്ത പോലെ ശങ്കരൻ പറഞ്ഞു. അച്ഛൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു വച്ചിരിക്കുന്നുവെന്നു ബലരാമന് തോന്നി.

“എന്തിനാ അച്ഛാ അനന്തൂട്ടനും വേണമെന്ന് പറഞ്ഞത്.?  ”

സങ്കോചത്തോടെ അയാൾ ചോദിച്ചു.

“അനന്തുവിന്റെ മുഖം തന്നെ കാരണം … ആ മുഖം കണ്ടാൽ പഴയ ശത്രുക്കൾ തല പൊക്കുമോ എന്ന് എനിക്ക് ഒരു പേടിയുണ്ട് ”

“ഇല്ലച്ഛാ അവനു ഒന്നും സംഭവിക്കില്ല.. അനന്തൂട്ടന് വേണ്ടിയും ഞാൻ ആളെ നിർത്താം. ഒന്നും ഓർത്തു പേടിക്കണ്ട  ”

ബലരാമൻ ശങ്കരനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. പക്ഷെ അയാളുടെ മനസ് പ്രക്ഷോഭമായ ഒരു കടലിനു തുല്യമായിരുന്നു. പതിവ് പോലെ കുപ്പി പൊട്ടിക്കുന്ന കലാപരിപാടിയിലേക്ക് അവർ തിരിഞ്ഞു.

ഈ സമയം തറവാട്ടിൽ മുത്തശ്ശിയുടെ മടിയിൽ കിടക്കുകയായിരുന്നു അനന്തു.മുത്തശ്ശിക്ക് സമീപം ശിവയെ മടിയിൽ കിടത്തി മാലതിയും ഇരിപ്പുണ്ട്.

മുത്തശ്ശിയുടെയും അമ്മയുടെയും പഴം പുരാണം കേട്ടു കൊണ്ടിരിക്കുകയായിരുന്നു അനന്തു. അവനു ആകെ വല്ലാതെ ബോറടിച്ചു.

മുറിയിലേക്ക് എണീറ്റു പോയാലോ എന്ന് വരെ അവൻ ചിന്തിച്ചു. അവരുടെ പുരാണം പറച്ചിലിന് ഉടനെ ഒന്നും അന്ത്യം ഉണ്ടാവില്ലെന്ന് അവനു ഉറപ്പായിരുന്നു.

“മാലതി നമുക്ക് അനന്തുവിനു ഒരു പെണ്ണ് കണ്ടു പിടിച്ചാലോ ? ”

കാർത്യായനി അവന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.

“ഈ കാട്ടുമാക്കാനൊക്കെ എവിടുന്ന് പെണ്ണ് കിട്ടാനാ? “

Leave a Reply

Your email address will not be published. Required fields are marked *