ഞാൻ ഒന്നും മിണ്ടാതെ കീയും വെടിച്ചോണ്ട് വന്നു വണ്ടി എടുത്തു, അവളും വന്നു ഫ്രണ്ടിൽ തന്നെ കയറി, ഞാൻ കരുതി കൊച്ചമ്മ പിറകിലെ കയറൂ എന്ന്, വണ്ടി കുറച്ചു ദൂരം പിന്നീട്ടതും ട്രീസ….
ഇന്നലെ എന്താ അന്തി കൂട്ടിനു എവിടെയും പോകാത്തത്….
ങേ…..
രാത്രി വേറെ അവള് മാരെ തേടി പോവാത്തത് എന്ത് എന്ന്…
ഓ…. അതോ….ഇന്ന് പകൽ പോകാമെന്നു കരുതി.
ഓ…അമ്പലത്തിൽ ആണോ അങ്ങനത്തെ പെണ്ണുങ്ങൾ ഇരിക്കുന്നത് …..
അതെ…എന്തെ അവർക്ക് അവിടെ വന്നോടെ….
കൂടുതൽ ആളാവണ്ട, ആലിന്റെ കിടന്ന് ഉറങ്ങുന്നത് ഞാൻ കണ്ടു. എന്നിട്ട് വന്നു എന്തൊക്കെ ആയിരുന്നു…നാണം ഇല്ലല്ലോ ഇങ്ങനെ നുണ പറയാൻ….
അതിന് ഞാൻ അല്ലല്ലോ…, നീ അല്ലെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയത്.
എന്നെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട്….. എബിയേയാണോ നിങ്ങൾ കെട്ടിയത്, അതോ എന്നെയോ…
നീ എന്തൊക്കെയാ ചോദിക്കുന്നെ..
അവന്റെ കൂടെ ഇരുന്നേ കഴിക്കൂ…
പിന്നെ നിന്റെ കൂടെ ഇരിക്കണോ….കെട്ടിയ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്, അതിനേക്കാളും വല്ല ….
വല്ല…. ബാക്കി പറ…. എനിക്ക് കാലില്ലല്ലോ…. അതല്ലേ…. ഇങ്ങനെ പറയുന്നത്
അല്ല നിനക്ക് എന്താണ് കുഴപ്പം, നിന്റെ കാൽ അല്ലായിരുന്നു മുറിച്ചു മറ്റേണ്ടത്, നാവാ….
അതോടെ ട്രീസ മുഖം പൊത്തിയിരുന്നു കരയാൻ തുടങ്ങി….
ഞാനും വണ്ടി ഒതുക്കി നിർത്തി,
ട്രീസ ഐ ആം സോറി…. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച പറഞ്ഞതല്ല, പെട്ടെന്ന് അറിയാതെ വന്നു പോയതാ…സോറി…. സോറി….
അവൾ ഇപ്പോഴും കുനിഞ്ഞിരുന്നു കരയുകയാണ്….
എടൊ താനിങ്ങനെ ചൊറിഞ്ഞ വർത്തമാനം പറഞ്ഞോണ്ട് പറഞ്ഞതാ…. സോറി……തനിക്ക് കാൽ ഇല്ലാത്തത് എനിക്ക് പ്രശ്നം ഇല്ല.ഒന്ന് കരച്ചിൽ നിർത്തെടോ…ഏത് നേരത്ത് ഇങ്ങനെ പറയാൻ തോന്നിയോ….
അവൾ നിവർന്നിരുന്നു, കണ്ണൊക്കെ തുടയ്ക്കുന്നുണ്ട്.
ഞാൻ അവളുടെ മുഖത്ത് നോക്കി സോറി എന്ന് പറഞ്ഞു..
അതോടെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു, അതും തുടച്ചോണ്ട്….. അവൾ ഇരുന്നു, മുഖം അത്രയും കണ്ണീർ ആയി, അവൾ ഇങ്ങനെ കരയുമെന്ന് ഞാൻ കരുതിയില്ല. എന്റെ ഭാഗത്തു തന്നെയാണ് തെറ്റ്. ഞാൻ ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.
ഞാൻ ഡോർ തുറന്നിറങ്ങി ഒരു കുപ്പി വെള്ളമെടുത്ത അവൾക്കു കൊടുത്തു മുഖം കഴുകാൻ പറഞ്ഞു,അവൾ മുഖം കഴുകി അകത്തു കയറി, പിന്നെ ഒന്നും മിണ്ടുന്നില്ല, എനിക്ക് ആകെ കൊണ്ട് വിഷമം ആയി, സാധാരണ അവൾ വാ തുറക്കല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന.ഇപ്പൊ അവൾ മിണ്ടാതിരിക്കുന്നത് കണ്ട് എനിക്ക് വല്ലാണ്ടായി, അവൾ എന്നെ രണ്ടു വഴക്ക് എങ്കിലും പറഞ്ഞെങ്കിൽ, എന്റെ കണ്ണും നിറഞ്ഞു, അവൾ കാണാതെ ഞാൻ തുടച്ചു മാറ്റി.
കൃഷി ഓഫീസിന്റെ മുന്നിൽ വണ്ടി കൊണ്ട് നിർത്തി, ഞാനും കൂടെ ഇറങ്ങി…ട്രീസ എന്നെ നോക്കി