ഫ്രണ്ട്ഷിപ് 2 [അത്തി]

Posted by

ഞാൻ പിന്നെ ഒന്നും നോക്കാതെ അവളെ കോരിയെടുത്തു, അവൾ എന്റെ മുഖത്ത് ഒക്കെ അടിച്ചു,അള്ളാനും മാന്തനും അവളുടെ മോതിരം കൊണ്ട് എന്റെ കവിളും കഴുത്തും മുറിഞ്ഞു.ഷർട്ടും പിഞ്ചി. നെഞ്ചിലൊക്കെ നീറുന്നുണ്ട്, അവൾ മാന്തി പറിച്ചെന്നു തോന്നുന്നു.

മിണ്ടാതിരുന്നില്ലെങ്കിൽ ഞാൻ താഴെയിടും.
അതോടെ അവൾ ഒന്ന് അടങ്ങി.

കട്ടിലിൽ കൊണ്ട് കിടത്തിയതും എന്റെ കവിളത്തു തന്നെ ഒരടി, ഞാൻ പെട്ടെന്ന് ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അടി എന്റെ ചുണ്ടത് കിട്ടി, ചുണ്ട് പൊട്ടി, ചോര വരുന്നുണ്ട്. ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്നു നൂന്നു, ഇത്രയും ഒക്കെ ചെയ്തിട്ടും ഒരു കൂസലുമില്ലാതെ അവൾ കിടന്നു എന്തൊക്കെയോ പറയുകയാണ്.

പെണ്ണ് പിടിയൻ…. എന്നെ കേറി പിടിക്കാൻ വന്നാൽ ഞാൻ നിന്റെ തല അടിച്ചു പോളികും.. ഇപ്പോ ഒരെണ്ണത്തിന്റെ കൂടെ കിടന്നിട്ട് അല്ലെ വന്നത്, അതിനിടയ്ക്ക് നിനക്ക് എന്നെ കൂടെ വേണം അല്ലെ…

നീ എന്തൊക്കെയാ ഈ പറയുന്നത് ട്രീസേ..ഞാൻ ആരെ കൂടെ പോയി എന്നാ…. എനിക്ക് ആണെങ്കിൽ ചുണ്ടൊക്കെ നീറി പുകയുക ആയിരുന്നു.

പിന്നെ ഇത്രയും നേരം നീ ഇവിടെ ആയിരുന്നു, നിന്റെ അമ്മയെ…അല്ല ആരെയെങ്കിലും കെട്ടിയ്ക്കാൻ പോയിരുന്നോ…

എന്തായാലും ഇന്നലെ കൊടുത്ത അടി ഉപയോഗപ്പെട്ടു. അമ്മയെ ഇനി എന്തായാലും പറയില്ല. അതുമതി.

ആ…. ഭാര്യ ചെയ്തു തരാനുള്ളത് ഭാര്യ ചെയ്തില്ല എങ്കിൽ ആണുങ്ങൾ വേറെ പോകും. അതിന് നിനക്കെന്താ..

ഭാര്യ ഇപ്പൊ തന്നെ ചെയ്തു തരാം, ഇങ്ങു വാ…

അല്ലെങ്കിൽ നിന്നെ ആർക്കു വേണം..? ഹോ നല്ല രസായിരുന്നു….അതൊക്കെയാണ് പെണ്ണ്, പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം…ഞാൻ കൈ കാലുകൾ നിവർത്തി കൊണ്ട് പറഞ്ഞു.

എനിക്ക് കേൾക്കണ്ട…പെണ്ണ് പിടിയൻ…ഇറങ്ങി പൊ.. അവിടുന്ന്..,അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു.

ശ്ശേ…പറയണ്ടായിരുന്നു. ആരെങ്കിലു കരയുന്നത് കണ്ടാൽ പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല. ഞാൻ ഒന്നും മിണ്ടാതെ സോഫയിൽ പോയി കിടന്നു. ട്രീസയും വലിയ ബഹളത്തിന് പിന്നെ നിന്നില്ല.

പിറ്റേന്ന് ഉണർന്നപ്പോഴും അവൾ അവിടെ തന്നെ കിടന്നുറങ്ങുന്നുണ്ട്. ഞാൻ അടുത്ത് പോയി നോക്കി, നെറ്റിയിൽ ചെറിയ ഒരു കല്ലിപ്പു ഉണ്ട്. ഇന്നലത്തെ പോലെ തന്നെ മാക്സി ഒക്കെ പൊങ്ങി കാല് രണ്ടും കാണാം, ഞാൻ അതും പിടിച്ചു നേരെയാക്കി ബാത്‌റൂമിലേക്ക് നടന്നു. വിക്സ് എടുത്ത് നെറ്റിയിൽ ഇട്ടു കൊടുക്കണോ…വേണ്ട ഇന്നലെ കിട്ടിയത് തന്നെ ധാരാളം, ആന്റിയോട്‌ പറയാം.കുളിച്ചോണ്ട് നിന്നപ്പോൾ നെഞ്ചും കഴുതും ഒക്കെ നീറി, ഇന്നലെ അവൾ അള്ളി കീറിയതാണ്. കഴുതിലെയും കവിളിലേയും ചുണ്ടിലെയും മുറിവ് ഞാൻ തപ്പി നോക്കി, കുളിച്ചു കഴിഞ്ഞു മരുന്ന് വച്ചു,

ഇതുമായി എങ്ങനെ താഴോട്ടിറങ്ങും പിന്നെ ഇവിടെ ഇരിക്കാമെന്നു വച്ചാൽ ആ ട്രീസയോടൊപ്പം രാത്രി കഴിയുന്നത് തന്നെ വലിയ പാട…അപ്പോളാണ്…എന്തായാലും താഴോട്ട് തന്നെ പോകാം…

ഞാൻ പമ്മി പമ്മി ഇറങ്ങി, അങ്കിൾ ഫ്രണ്ടിൽ തന്നെ ഉണ്ട്,അങ്കിൾ പത്രം നോക്കി കൊണ്ടിരിക്കുന്ന തക്കത്തിനു ഞാൻ പുറത്തേക്കിറങ്ങി,

നേരെ ഇവരുടെ കുളത്തിലേക്കു തന്നെ വിട്ടു.അതിനടുത് തന്നെ ഒരു ഷെടുണ്ട് അവിടെ നിന്നു ചൂണ്ടയും എടുത്ത് കൊണ്ടാണ് പോയത്, അവിടെ ഇരുന്നു ചൂണ്ടയിട്ടു, കുറച്ചു വരാലൊക്കെ കിട്ടി,എന്നാൽ വലിയ വലിപ്പമില്ല, ഞാൻ ഒരു തവളയെ പിടിച്ചു കൊരുത്തിട്ടു, ദൈവമേ പൊണ്ണൻ ഒരുത്തൻ തന്നെ വീഴണേ….പ്രതീക്ഷിച്ച പോലെ ഒരു വലിയ വരാൽ കുടുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *