ഭക്ഷണം ഒക്കെ കഴിഞ്ഞു അങ്ങനെ ഇരുന്നു, എബിയും ഞാനും ഓരോ വെടി പറഞ്ഞു ഇരുന്നു, ട്രീസ മുറിയിലോട്ട് തന്നെ പോയി. കുറച്ചു കഴിഞ്ഞു അങ്കിളും വന്നു ഓരോന്ന് സംസാരിച്ചിരുന്നു, വസ്തുവിന്റെ കാര്യമൊന്നും പിന്നെ ചർച്ചയ്ക്ക് വന്നില്ല.
ഉച്ച ഊണിനാണ് സഭ പിരിഞ്ഞത്,അത് കഴിഞ്ഞു ഞാൻ അങ്കിളിന്റെ കൂടെ പുറത്ത് ഒക്കെ നടക്കാൻ തുടങ്ങി, എബി ഉറങ്ങാനും, ട്രീസ പതിവ് പോലെ വന്നു കഴിച്ചിട്ട് പോയി,നമ്മൾ തിരിച്ചു വരുമ്പോൾ ട്രീസയുടെ മുറിയിൽ നിന്നു സംസാരം കേൾക്കുന്നുണ്ട്
എടി ട്രീസേ.. നിനക്ക് ഒന്ന് വന്നു എന്നെ സഹായിച്ചു കൂടെ.. ഇപ്പൊ പഴയ പോലെ അല്ല, അനൂപ് എന്ത് വിചാരിക്കും….
ആര് എന്ത് വിചാരിച്ചാലും എനിക്ക് ഒന്നുമില്ല., എല്ലാരും കൂടെ മോനെ കെട്ടിക്കാനായിട്ട് എന്നെ ഒഴിവാക്കി അല്ലെ.. ഞാൻ കല്യാണം വേണ്ട വേണ്ട എന്ന് നൂറു വട്ടം പറഞ്ഞതല്ലേ.. അപ്പൊ മമ്മി കെട്ടി തൂങ്ങി ചാകും എന്ന് പറഞ്ഞിട്ട്…. എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ…..
ഇത് കേട്ടു ഞാൻ അങ്കിളിനെ നോക്കി, അങ്കിൾ തല കുനിച് നിക്കെയാണ്.
അങ്കിളെ ഞാൻ അന്നേ ചോദിച്ചത് അല്ലെ ട്രീസയ്ക്ക് സമ്മതമാണോ…എന്ന്, അപ്പോ നിങ്ങളെല്ലാം കൂടി നാടകം കളിച്ചിട്ട്
മോനെ എന്റെ മോളും ഒരു കുടുംബം ആയി കാണാനുള്ള ആഗ്രഹം കൊണ്ടാണ്….
ആ അച്ഛന്റെ കണ്ണീരിനു മുന്നിൽ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.
അങ്കിളെ പോട്ടെ…എനിക്ക് മനസിലാകും.. പെട്ടെന്ന് കേട്ടപ്പോൾ ചോദിച്ചു പോയതാണ്.
മോനെ അവൾക്കു കല്യാണം ഒക്കെ നടക്കാതിരുന്നു, ഓരോരുത്തർ വന്നു സഹതപിച്ചു പോയതിന്റെയും ദേഷ്യമാണ്. അല്ലാതെ മോനെ ഇഷ്ടമല്ലാഞ്ഞിട്ട് ഒന്നുമല്ല.
ആ…എനിക്ക് മനസിലായി അങ്കിളെ…എബി ഇതൊന്നും അറിയണ്ട.
വൈകുന്നേരം വരെ എബിയുമായി സംസാരിച്ചിരുന്നു പോയി.കുളിക്കാനായി മാത്രം ആണ് റൂമിലേക്ക് കയറിയത്.എന്നെ കണ്ട ഉടനെ ട്രീസ
എടാ നീ കാലത്ത് തന്നെ പുണ്യാളൻ ചമയാൻ പോയി സ്വത്ത് ഒന്നും വേണ്ട എന്ന് പറഞ്ഞോ…എന്താ ഇവിടെ ആയുഷ്കാലം എന്നോട് ഒപ്പം പൊറുക്കാനാണോ ഭാവം.
അയ്യാ… കണ്ടു കൊടുത്താലും മതി,പൊറുക്കാൻ പറ്റിയ മൊതല്…എബിയുടെ കല്യാണം കഴിയുമ്പോൾ ഞാൻ പോകും.
ഇതും പറഞ്ഞു ഞാൻ ബാത്‌റൂമിൽ കേറി…കുളിച്ചു നേരെ അമ്പലത്തിലേക്ക് പോയി. ഒരു സമാധാനവും ഇല്ല.അമ്പലത്തിൽ നിന്നു തൊഴുത്തപ്പോൾ ഒരു സമാധാനം, പുറത്തിറങ്ങിയപ്പോൾ അമ്മ അവിടെ നിൽക്കുന്നു.
അമ്മേ…അമ്മേ…
അമ്മ വിളി കേൾക്കാതെ നടന്നു.ഞാൻ ഓടി അടുത്ത് പോയി കൈയിൽ പിടിച്ചിട്ട്
അമ്മേ.. വിളിച്ചിട്ട് എന്താ നിൽക്കാത്തത്.
കൈ എടെടാ…നീ ഇപ്പൊ എന്തിനാ വന്നത്, എനിക്ക് ഇങ്ങനെ ഒരു മോൻ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അവൻ ഞാൻ പറഞ്ഞത് കെട്ടേനെ..ഇനി മേലാൽ അമ്മേ എന്ന് വിളിച്ചോണ്ട് വരരുത്, കേട്ടല്ലോ…?
ഇതും പറഞ്ഞു അമ്മ വേഗത്തിൽ നടന്നു പോയി. ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു പോയി, പോണ പൊക്കിൽ അമ്മയും കണ്ണൊക്കെ തുടയ്ക്കുന്നുണ്ട്.
ഞാൻ അവിടെയുള്ള ആൽമര ചുവട്ടിൽ കയറി ഇരുന്നു. എന്റെ കാര്യങ്ങൾ