നിർത്തേടി….. നിനക്ക് വീണ്ടും തുടങ്ങിയ മുള്ളും മുനയും വച് സംസാരം.മനുഷ്യന് വയ്യ.. അല്പം മനസാക്ഷി ഉണ്ടെങ്കിൽ മിണ്ടാതിരി…പേരിനെങ്കിലും ഞാൻ തന്റെ ഭർത്താവ് അല്ലെ.
അതോടെ ട്രീസ പുറത്തിറങ്ങി പോയി. രാത്രി ആയപ്പോൾ തടി ഇടിച്ച ഭാഗത്തു നല്ല വേദന, ചെറിയ നീരും വച്ചിട്ടുണ്ട്, വേദന സഹിക്കാൻ കഴിയാതെ ഞാൻ അമ്മേ വേദനിക്കുന്നു…എന്നിങ്ങനെ പിച്ചും പേയും പറഞ്ഞോണ്ട് കിടന്നു, രാത്രി എപ്പോഴോ അമ്മ അടുത്തിരുന്ന് എന്റെ കൈയിൽ മരുന്നിട്ട് തരുന്നു..,
അമ്മേ അമ്മ വന്നോ…. എന്താ ഒന്നും മിണ്ടാത്തെ…. അമ്മ പൊറുക്കണം…ട്രീസയെ എനിക്ക് വലിയ ഇഷ്ടം ആയത് കൊണ്ടാണ് കെട്ടിയത്….
അമ്മ ഒന്നും മിണ്ടുന്നില്ല, കരയുകയാണ് എന്ന് തോന്നുന്നു.
അമ്മ കരയല്ലേ…എന്തായാലും വന്നല്ലോ…അമ്മ ട്രീസയെ കണ്ടോ…, എന്താ ഒന്നും മിണ്ടാത്തത്…, അവൾ അപ്പുറത്തേ മുറിയിൽ ഉണ്ട്.., പാവമാ…. ഒത്തിരി ചാടി കടിക്കും എന്നെ ഉള്ളൂ…ഞാൻ മരത്തിൽ കേറിയത് ഇഷ്ടപ്പെടാതെ പിണങ്ങി ഇരിക്കുവാ…അമ്മ വന്നതല്ലേ…അവളെ കൂടി കണ്ടിട്ട് പൊയ്ക്കോ……
അമ്മ ഒന്നും മിണ്ടാതെ കരഞ്ഞോണ്ട് ഇറങ്ങി പോയി…അമ്മ ട്രീസയുടെ മുറിയിൽ പോയതായിരിക്കും…, വല്ലാത്ത ക്ഷീണം കാരണം ഞാൻ വീണ്ടും മയങ്ങി പോയി.
പിറ്റേന്ന് കാലത്ത് എഴുനേറ്റ് ട്രീസയുടെ അടുത്ത് ചെന്നു
ട്രീസെ…ഇന്നലെ അമ്മ നിന്നെ വന്നു കണ്ടായിരുന്നോ…..
അവൾ ഒന്നും മിണ്ടിയില്ല…
വന്നില്ല അല്ലെ…, എടൊ ഇന്നലെ അമ്മ എന്നെ കാണാൻ വന്നിരുന്നു…, മരുന്നൊക്കെ ഇട്ട് തന്നിട്ടാണ് പോയത്…, ദ നോക്കിയേ., നീരോക്കെ കുറഞ്ഞത് കണ്ടോ..അല്ലെങ്കിലും മക്കൾക്കു വേദനിച്ചാൽ അമ്മമാർക്ക് അറിയാം…
ട്രീസ ഒന്നും മിണ്ടാതെ നിന്നു കരഞ്ഞു…
താൻ കരയേണ്ടെടോ…അമ്മയ്ക്ക് തന്നോട് ദേഷ്യം ഒന്നും കാണില്ല, പെട്ടെന്ന് തന്നെ കാണണ്ട എന്ന് കരുതി കാണും. പതുക്കെ അമ്മ തന്നെ വന്നു കാണും. വിഷമിക്കാതിരിക്.. ഞാൻ കുളിച്ചേച്ചും വരാം ..
ഞാൻ കുളിച്ചോണ്ടിരുന്നപ്പോൾ ആണ് ആലോചിച്ചത്…അല്ല അമ്മ പാതിരാത്രി ഇവിടെ വരൂ…അതും ഒറ്റയ്ക്കു…, ചിലപ്പോ അച്ഛൻ കൊണ്ട് വന്നു കാണും…, പിന്നെ അതിനു വേറെ ആരെങ്കിലും ആയിരിക്കണം. അപ്പൊ അമ്മ വന്നില്ലേ…ഞാൻ സ്വപ്നം കണ്ടതാണോ….രാത്രി മരുന്നൊക്കെ ഇട്ടതാണ് അല്ലോ..ഞാൻ കൈ ഉയർത്തി മണത്തു നോക്കി…., ഉണ്ട് മരുന്നിട്ടിട്ടു ഉണ്ട്.. അമ്മ വന്നാ.,. ഏയ് രാത്രി അമ്മ വരത്തില്ല….. അപ്പൊ മരുന്നിട്ടത് ആര്…ഇനി ട്രീസയെങ്ങാനും…. ഏയ്…അവൾ ആകില്ല…പിന്നെ ഈ വീട്ടിൽ പാതിരാത്രി നിനക്ക് ആരു വന്നു മരുന്നിട്ട് തന്നത്…. ട്രീസ തന്നെ….
ഞാൻ പുറത്തിറങ്ങി അവളെ നോക്കി, അവൾ എവിടെ പോയി…. ഞാൻ നോക്കുമ്പോൾ ട്രീസ അടുക്കളയിൽ ആണ്.
ട്രീസെ…താൻ ആയിരുന്നല്ലേ മരുന്നിട്ടത്…. ഞാൻ ഉറക്കപ്പിച്ചിൽ വിചാരിച്ചു അമ്മയായിരിക്കും എന്ന്…..
അനൂപേട്ടന് അമ്മയെ വലിയ ഇഷ്ടം ആണല്ലേ…ഈ കാൽ ഇല്ലാത്ത എന്നെ കെട്ടാൻ അമ്മയോട് പിണങ്ങിയത് എന്തിനാ…
ഞാൻ ഒന്നും മിണ്ടാതെ അവളെ എടുത്തു സ്ലാബിൽ ഇരുത്തി….,മാക്സി പൊക്കി വയ്പ് കാൽ അഴിച്ചു മാറ്റി…അവൾ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് നോക്കിയിരിക്കെയാണ്.ഞാൻ അവളുടെ കാൽ മുറിച്ച ഭാഗത്ത് ഒരു ഉമ്മ കൊടുത്തു.എന്നിട്ട് അവളെ നോക്കി പറഞ്ഞു.,.
ഇനി കാൽ ഇല്ല എന്ന് പറയരുത് ഞാൻ ആണ് തന്റെ കാൽ.