അവൻ വന്നു ഉടക്കിയപ്പോൾ ട്രീസയും വിട്ടില്ല.വഴക്ക് കൂടാൻ ട്രീസയ്ക് ഉള്ള കഴിവ് എനിക്ക് അറിയാല്ലോ….ഞാനും അശ്വതിയും പ്രശ്നം പറഞ്ഞു ഒതുക്കാൻ ശ്രമിച്ചു . പക്ഷെ രണ്ടു പേരും കത്തി കയറുകയാണ് അവസാനം ഒന്നും രണ്ടും പറഞ്ഞു അങ്ങേര് ട്രീസയെ പിടിച്ചു തള്ളി.അവൾ പോയി വീണു, എനിക്കെന്റെ കലി കേറി വന്നു, ഞാൻ അവന്റെ ചെക്കിട്ടത് ഒന്ന് പൊട്ടിച്ചു.
ആഹ്…. നീ എന്നെ തല്ലി അല്ലെ…ഈ നാസർ ആരെന്നു നിന്നെ കാണിച്ചു താരാടാ….
പോടാ…ഇവിടെ കിടന്നു ചിലച്ചാൽ ബാക്കി കൂടി നീ വേടിക്കും…
ഇതും പറഞ്ഞു ട്രീസയുടെ അടുത്തെയ്ക്ക് പോയി. അശ്വതി അവളെ പിടിച്ചു എഴുനേൽപ്പിക്കുകയാണ്, അവളുടെ പൊയ് കാൽ ഇളകി വീണു, ഞാൻ അവളെ കോരിയെടുത്തു അവളുടെ കസേരയിൽ കൊണ്ടിരുത്തി, വെള്ള കുപ്പി തുറന്നു കൊടുത്തു, വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ അശ്വതി.., ട്രീസയുടെ പൊയ്കാൽ എടുത്ത് കൊണ്ട് തന്നു, ഞാൻ അത് വേടിച്ചപ്പോൾ അശ്വതി പുറത്ത് പോയി, ഞാൻ ട്രീസയുടെ സാരി മാറ്റി പൊയ് കാൽ എടുത്തു വച്ചു ബെൽറ്റിട്ടു. അവൾ എന്നെ തന്നെ നോക്കിയിരിക്കെയാണ്,
അതെ…അവസരം മുതലാക്കിയത് അല്ല കേട്ടോ….
പെട്ടെന്ന് ഞാൻ അത് പറഞ്ഞപ്പോൾ അവൾക്ക് മനസിലായില്ല.പതുകെ ആലോചിച്ചിട്ട് ഒരു ചിരി…
അവനെ എന്തിനാ തല്ലിയത്.
തല്ലാൻ തോന്നിയിട്ട്…,
എന്തിനാ തല്ലാൻ തോന്നിയെ…
അങ്ങനെ ചോദിച്ച…എനിക്ക് തോന്നി.., ഞാൻ തല്ലി..
പ്രശ്നം ആയാലോ…
എന്ത് പ്രശ്നം…
പോലീസ് കേസ് ആയാലോ….
പോലീസ് കേസോ…ഈ ഓഫീസിൽ വന്നു ഇവിടത്തെ കൃഷി ഓഫീസറിനെ, തള്ളി ഇട്ടതിന് ശേഷം അങ്ങേര് പോലീസ് കേസ് കൊടുക്കോ…
അപ്പൊ അങ്ങേര് ആളെ കൂട്ടി വന്നു തല്ലി യാലോ…
ആളെ കൂട്ടി ഒന്നും വരത്തില്ല, അങ്ങേര് ഒരു വിരട്ട് വിരട്ടി നോക്കിയത് അല്ലെ.
അതവ വന്നാലോ…
അതപ്പോൾ നോക്കാം.
ഇപ്പൊ ട്രീസ പഴയ പോലെ വഴക്കിനു ഒന്നും വരില്ല. ഞാൻ പറയുന്ന ഊള തമാശയ്ക്ക് ചിരിച്ചു തരും, മുള്ളും മൊനയും വച്ച വർത്തമാനം ഇല്ല,എന്നാലും എന്റെയും അശ്വതിയുടെയും സംസാരം അവൾക്ക് ഇഷ്ടമല്ല,
അങ്ങനെ ഇരിക്കെ ആ ഞായറാഴ്ച അങ്കിളിന്റെ പുരയിടത്തിൽ ഒരു പ്ലാവ് കോതണം ആയിരുന്നു, മുറിപ്പുകാർ വന്നു ആദ്യം പറഞ്ഞതിന്റെ ഇരട്ടി കൂലി ചോദിച്ചു,അങ്കിൾ ഒക്കത്തില്ല .. എന്ന് പറഞ്ഞു, ഒരു പ്ലാവ് കോതണം അതിനാണു ഇത്രയും കൂലി,അത് പിന്നെ വാക് തർക്കമായി, പിന്നെ അവസാനം അവർ പറയുക ഈ മരം അവർ മുറിക്കത്തും ഇല്ല, ആരെയും കൊണ്ട് മുറിക്കാനും സമ്മതിക്കില്ല എന്ന്. പ്ലാവ് വീടിനോട് ചേർന്നാണ് നിൽക്കുന്നത്, കാറ്റ് അടിക്കുമ്പോൾ ശിഖരം വന്നു വീട്ടിൽ തട്ടും, അപ്പൊ അത് കൊത്തണം.., ഇത് അവർക്കു മനസ്സിൽ ആയി, അതിന്റെ വെല്ലുവിളിയാണ്,അവന്മാർ ആരെ കൊണ്ടും കൊത്തിക്കില്ല എന്ന് പറഞ്ഞത് കേട്ട് എനിക്ക് വിറഞ്ഞു കേറി വന്നു, എന്നാൽ കാണണം അല്ലോ…
അങ്കിളെ ഞാൻ കൊത്താം….