സാരി അല്ല അവൾക്ക് കുറച്ചു ഇന്നേഴ്സ് വേടിക്കാൻ ആണ്,എന്തെ…
അവൾ വീണ്ടും ചമ്മി.., അവൾ പോയ തക്കത്തിനു ഞാൻ അവൾക്കും ഒരു സാരി എടുത്തു. അവൾക്ക് അത് മനസിലാകാതിരിക്കാൻ എബിയ്ക്ക് ഒരു പാന്റും കൂടി എടുത്തോണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു. എല്ലാം കൂടി വേടിച്ചു ബില്ല് ചെയ്തു.
വീട്ടിൽ എത്തി എല്ലാർക്കും വേടിച്ച ഡ്രസ്സ് എടുത്ത് കൊടുത്തു,ട്രീസ അല്പം ദേഷ്യത്തിൽ അകത് കയറി പോയി, ഞാൻ മുറിയിൽ ചെന്നപ്പോൾ അവൾ ബാത്‌റൂമിൽ ആണ്. അവൾക്ക് വേടിച്ച സാരി അവിടെ ഒളിപ്പിച്ചു വച്ചു.ട്രീസ ബാത്ത് റൂമിൽ നിന്നു പുറത്ത് വന്നപ്പോൾ.
ട്രീസെ…. അവർക്കു ഡ്രസ്സ് കൊടുത്തോണ്ടിരിന്നപ്പോൾ താനെന്തിനാ മുഖവും വലിച്ചിറക്കി വന്നത്, അവർ എന്ത് വിചാരിക്കും.
ഇയാൾ വലിയ നല്ല പിള്ള ചമയണ്ട, ഈ വീട്ടിൽ എല്ലാർക്കും എടുത്ത് കൊടുത്തല്ലോ., എനിക്ക് എന്തെങ്കിലും വാങ്ങി തന്നോ.., നിങ്ങളുടെ മനസ്സിൽ ഒരു പട്ടിയുടെ വില പോലും എനിക്കില്ല എന്ന് മനസിലായി.
താനല്ലേ പറഞ്ഞത് തനിക്ക് ഒന്നും വേണ്ട എന്ന്, ഇപ്പൊ കുറ്റം എനിക്ക് ആയ…..
എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ…മിണ്ടാതെ അവിടെ ആയിറ്റം കിടന്നോ….അവൾ കരയുന്നുണ്ട്…
ഇതാ ഇങ്ങോട്ട് നോക്കൂ….
എന്റെ കൈയിൽ സാരി ഇരിക്കുന്നത് കണ്ട് അവൾ എന്നെ അത്ഭുതത്തോടെ നോക്കി.
ഇതെപ്പോ വാങ്ങി…
അതൊക്കെ വാങ്ങി…, ഇഷ്ടായോ….
മ്….
പിന്നെ സാരി തിരിച്ചും മറിച്ചും നോക്കിയും ദേഹത്തു ചേർത്ത് വച്ചും ഇരുന്നു.
അതെ…ഇന്ന് ആ കടയിൽ വച്ചു എന്റെ പിറകിൽ കേറി നടന്നത് എന്തിനാ…എനിക്ക് ഒരുമാതിരി ആയി.
കുറെ തെണ്ടികൾ നിന്നെ വായി നോക്കി കൊണ്ട് നിൽപ്പുണ്ടായിരുന്നു.
അപ്പൊ എന്നെ അങ്ങനത്തെ പെണ്ണ് ആയിട്ട് ആണല്ലേ കാണുന്നത്.
ഇതും പറഞ്ഞു ട്രീസ കരയാൻ തുടങ്ങി
നീ എന്തൊക്കെയാ പറയുന്നത്, അവന്മാരെയാണ് ഞാൻ പറഞ്ഞത് നിന്നെയല്ല .താൻ ഈ പൊയ്കാൽ വച്ചു നടക്കുമ്പോൾ ബാക്ക് കുറച്ചു തള്ളും. അതാ ഞാൻ പുറകിൽ കേറി നിന്നത്.
അയ്യേ…വൃത്തി കെട്ടത്.. എന്തൊക്കെയാ നോക്കുന്നെ….
എന്നെയാണോ…പറഞ്ഞത്….
അതെ…നാണം കെട്ടവൻ…
എനിക്ക് നാണവും മാനവും ഉള്ളത് കൊണ്ടാണ് എന്റെ ഭാര്യയുടെ വേണ്ടാതിടത്ത് ഓരോ പട്ടികൾ നോക്കുന്നത് തടഞ്ഞത്.
അവൾ പിന്നെ ഒന്നും മിണ്ടിയില്ല,കുറച്ചു നേരം എന്നെ നോക്കിയിരുന്നിട്ട് സാരി മടക്കി വച്ചു കേറി കിടന്നു .ഞാനും സോഫയിൽ പോയി കിടന്നു.
പിറ്റേ ദിവസം ജോലി സ്ഥലത്ത് ഒരുത്തൻ വന്നു പ്രശ്നം ഉണ്ടാക്കി, അവനു സബ്സിടി കിട്ടിയില്ല, അത് ട്രീസ വേറെ ആർക്കോ കൊടുത്ത് എന്ന്…..