നീയും എടുത്തോടാ.. നല്ല വരനെ കിട്ടാൻ ആണ് പെണ്ണുങ്ങൾ അത് ചെയ്യുന്നത്, നീ എന്തിനാ ചെയ്യുന്നത്…നിനക്ക് നല്ല ഭാര്യയെ കിട്ടിയില്ലെ…
നല്ല ഭാര്യ., ഞാൻ ട്രീസയുടെ മുഖത്ത് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
എന്നിട്ട് എഴുനേറ്റ് കൈ കഴുകി.., താഴേക്ക് പോയി.ട്രീസയോട് പറഞ്ഞിട്ട് ആണ് ഇറങ്ങിയത്. ഇല്ലെങ്കിൽ അവൾക്ക് കുറച്ചിൽ ആയാലോ…
ഞാൻ താഴെ നിന്നും വന്നു, കുറച്ചു പണി ഉണ്ടായിരുന്നത് ചെയ്തു കൊണ്ടിരുന്നപ്പോൾ ട്രീസ വന്നു വിളിച്ചു.., രണ്ട് മണി ആകുമ്പോൾ ഏതൊക്കെയോ കൃഷി സ്ഥലം കാണാൻ പോകണം എന്ന്, അങ്ങനെ നമ്മൾ ഒരു രണ്ടേ കാലോടെ ഇറങ്ങി, അശ്വതി മാത്രം ആയി അവിടെ…
അശ്വതി തനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയുണ്ടോ…
ഇല്ലെടാ …. താഴെ ഓഫീസ് ഉള്ളതല്ലെ…എനിക്ക് കുഴപ്പം ഇല്ല,
സൂക്ഷിക്കണേ… ആളുകൾ വരാൻ ഇല്ലെങ്കിൽ താൻ താഴെ ഇറങ്ങി ഇരുന്നോ..
ഞാൻ നോക്കി കൊള്ളാം.. നീ പൊയ്ക്കോ….
ഞാനും ട്രീസയും വണ്ടിയിൽ കേറി….,വണ്ടി എടുത്തതും
അവൾക് പേടി ആണെങ്കിൽ കൂട്ടിരിക്കുമായിരുന്നോ….
ട്രീസെ ചൊറിയാൻ വരല്ലേ….നിനക്ക് എന്തിന്റെ കേടാ…കാലം വല്ലാത്തത് ആയതു കൊണ്ട് ഞാൻ ചോദിച്ചു.
അത് പോട്ടെ…, അവൾ തന്ന തോരൻ വേടിച്ചു തിന്നത് എന്തിനാ…
അവൾ എന്റെ ഫ്രണ്ട് ആയിട്ട്…
ഫ്രണ്ട്…എനിക്ക് എല്ലാം മനസിലാവുന്നുണ്ട്..
ട്രീസെ മര്യാദയ്ക്കിരി.. എനിക്ക് ഒരു വഴക്കിനു വയ്യ., എന്നോട് രാവിലെ പറഞ്ഞതാണ് ഇനി വഴക്കിന് വരില്ല എന്ന്.
അതോടെ ട്രീസ ഒതുങ്ങി, പിന്നെ കൃഷി സ്ഥലവും കണ്ട് തിരിച്ചു വന്നു ഓഫീസ് പൂട്ടി താക്കോൽ താഴെ ഏല്പിച്ചു ഇറങ്ങി, അശ്വതിയെയും യാത്ര ആക്കി വീട്ടിലേക്ക് വണ്ടി വിട്ടു.
ട്രീസ -അതേയ് ഷർട്ട് വെടിക്കണ്ടേ…
ഞാൻ ചുമ്മാ പറഞ്ഞതാടോ…. തന്നെ എരി കേറ്റാൻ…
എന്നാൽ ഞാൻ കാര്യം ആയിട്ട…..വണ്ടി ജൗളി കടയിലോട്ട് വിട്….
ജൗളി കടേ…എന്ത് സംസാരം ആടോ….
എനിക്ക് ഇങ്ങനെ അറിയൂ…, നല്ലത് കേൾക്കണം എങ്കിൽ അശ്വതിയോടെ പറ.
ട്രീസെ …വേണ്ട…. വേണ്ട…..
എനിക്ക് ഒരു നല്ല ഷർട്ട് തന്നെ അവൾ എടുത്ത് തന്നു, ഞാൻ എബിയ്ക്കും അച്ഛനും ഒരു ഷർട്ട് എടുത്തു… അവളെയും കൂട്ടി സാരിയുടെ സെക്ഷനിൽ പോയി…മുകളിലേക്ക് സ്റ്റെപ് കയറി കൊണ്ടിരുന്നപ്പോൾ കുറെ തെണ്ടികൾ അവളെ നോക്കുന്നു. വേറെ ഒന്നും അല്ല അവൾ വയ്പ് കാൽ വച്ചു നടക്കുമ്പോൾ കുണ്ടി അല്പം തള്ളി നിൽക്കുന്നു, അതാണ് ആ തെണ്ടികൾ നോക്കുന്നത്., ഞാൻ അവളുടെ പുറകിൽ ഇറങ്ങി നടന്നു, അവന്മാരുടെ കാഴ്ച മറച്ചു കൊണ്ട് അവന്മാരെ കടുപ്പിച്ചു നോക്കി, അതോടെ അവന്മാർ അടങ്ങി.സാരി സെക്ഷനിൽ എത്തിയപ്പോൾ
എനിക്ക് സാരി ഒന്നും വേണ്ട..
അതിന് നിനക്ക് ആരു വേടിക്കുന്നു.ഇത് ആന്റിയ്ക്ക് വേടിക്കാൻ ആണ്.
അവൾ ചമ്മി പോയി., ഞാൻ അങ്ങനെ പറയുമെന്ന് കരുതി ഇല്ല.
ആന്റിയ്ക്കും ഒരു നല്ല സാരി തന്നെ വേടിച്ചു, അവൾ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട് അവൾക്ക് ഒന്നും വേടിക്കുന്നില്ലേ എന്ന്….
ട്രീസെ താൻ ഒന്ന് ബില്ലിൽ നിൽക്കൂ.. ഞാൻ ഇപ്പൊ വരാം.
അശ്വതിയ്ക്ക് സാരി വേടിക്കാൻ ആകും.